ആലുവ: മൂവാറ്റുപുഴ സബൈൻ ഹോസ്പിറ്റൽ ഉടമ ഡോ.സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിലായിട്ട് ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇയാൾ ഒളിവിലായതിന് പിന്നാലെ കാണാതായ ഭ്യര്യടക്കമുള്ള 5 യുവതികൾ എവിടെന്നെയെന്നതിൽ സസ്പെൻസ് തുടരുന്നു. ഇടുക്കി ശാന്തൻപാറ വെള്ളക്കാംകുടി ബിനുമാത്യു (കരാട്ടെ ബിനു -42) വിനെയാണ് കഴിഞ്ഞ ദിവസം റൂറൽ ജില്ലാ സി ബ്രാഞ്ച് സംഘം കർണ്ണാടകയിലെ കൂർഗിൽ നിന്നും സാഹസികമായി പിടികൂടുകൂടിയത്. 2019 -ലാണ് കേസിനാസ്പദമായ സംഭവം.മാധ്യമപ്രവർത്തകനാണെന്ന് വെളിപ്പെടുത്തിയാണ് ഇയാൾ ഡോ.സബൈനുമായി പരിചയപ്പെടുന്നത്.

ആശുപത്രിയെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കാനെന്നുപറഞ്ഞ് ഡോക്ടറെ സമീപിക്കുകയും ആശപത്രിയിലെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.ചിത്രീകരണത്തിന്റെ പേരിൽ ഡോക്ടറിൽ നിന്നും പതിനായിരം രൂപ ഇയാൾ കൈക്കലാക്കി.പിന്നീട് ദൃശ്യങ്ങൾ അപകീർത്തികരമായി വാർത്തമാധ്യമങ്ങൾക്ക് നൽകുമെന്നും സാമൂഹിക മാധ്യമങ്ങൾ വഴിപ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.ഭീഷിണ പലതവണയായതോടെ ഡോക്ടർ തെളിവ് സഹിതം മൂവാറ്റുപുഴ പൊലീസിനെ സമീപിച്ചു.4 മാസത്തോളമായി ലോക്കൽ പൊലീസ് നടത്തിവന്നിരുന്ന അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ സി ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായി.പല സ്ഥലങ്ങളിലും മാറി മാറി താമസിച്ചാണ് ബിനുപൊലീസിനെ വല്ലാതെ വട്ടംകറക്കി.അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയെത്തും ദൂരത്തുനിന്നും ബിനു പല തവണ രക്ഷപെട്ടിരുന്നു.കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കേസ്സുമായി ബന്ധപ്പെട്ടുള്ള മുഴുവൻ കടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഡി.വൈ.എസ്‌പി വി. രാജീവ്, സബ് ഇൻസ്പെക്ടർ കെ.വി. ഹരിക്കുട്ടൻ, എഎസ്ഐ മാരായ കെ.എൽ.ഷാന്റി,എ.എ രവിക്കുട്ടൻ, സി.പി.ഒ നിയാസ് ബീരാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ആശുപത്രിയിലെത്തി ബിനുമാത്യു പണം വാങ്ങുന്നവീഡിയോ ദൃശ്യം സഹിതമാണ് ഡോ.സബൈൻ സംഭവം സംമ്പന്ധിച്ച് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്.ആശുപത്രിയിൽ അനധികൃതമായി അണ്ഡവിൽപ്പനയും വാടകയ്ക്ക് ഗർഭാശയം തരപ്പെടുത്തലും മറ്റും നടക്കുന്നുണ്ടെന്നും ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ കൈവശം ഉണ്ടെന്നും ആവശ്യപ്പെടുന്ന പണം നൽകിയില്ലങ്കിൽ പുറത്തുവിടുമെന്നുമായിരുന്നു ബിനുവിന്റെ ഭീഷിണി.

ആശുപത്രിയിലെത്തി ഡോക്ടർ സബൈനുമായി സംസാരിച്ചിരിക്കുന്നതും പിന്നീട് പണം വാങ്ങി പോക്കറ്റിലിട്ട് മടങ്ങുന്നതുമായ വീഡിയോ ദൃശ്യമാണ് ബിനുവിന് കുരുക്കായത്. അപ്രതീക്ഷിതമായി ബിനു ആശുപത്രിയിലെത്തി തന്നെക്കണ്ട് പണം ആവശ്യപ്പെട്ടെന്നും ഇയാളെ കുടുക്കാൻ തെളിവ് ആവശ്യമായിരുന്നതിനാൽ പണം നൽകുന്നത് രഹസ്യമായി മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുകയും പൊലീസിന് കൈമാറികയായിരുന്നെന്നും ഡോ.സബൈൻ വെളിപ്പെടുത്തിയിരുന്നു.

പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ ബനുവും ഭാര്യയും ഇയാളുമായി അടുപ്പമുള്ള കോളേജ് വിദ്യാർത്ഥിനിയടക്കം 4 യുവതികളെയും കാണാതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു.ഭാര്യ പാല സ്വദേശിനി എൽസിറ്റിനെ കൂടാതെ കോതമംഗലത്തുനിന്നുള്ള പ്രവാസിയായ നേഴ്‌സ് ,ആലുവയിൽ ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന കോതമംഗലം ഇഞ്ചൂർ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി,തിരുവനന്തപുരത്ത് പി ആർ ഡി യിലെ മുൻ താൽക്കാലിക ജീവനക്കാരി, കോലഞ്ചേരിയിലെ ഓഫീസ് ജിവനക്കാരി എന്നിവരെ ബിനു ഒളിവിൽപ്പോയതിന് പിന്നാലെ കാണാതായതായിട്ടായിരുന്നു മൂവാറ്റുപുഴ പൊലീസിന്റെ കണ്ടെത്തൽ.

ബാംഗ്ലൂരുവിലും സംസ്ഥാനത്തെ വിധി ജില്ലകളിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല.കോതമംഗലം, ആലുവ,പൂത്തൻകുരിശ് സ്റ്റേഷനുകളിൽ ബന്ധുക്കളുടെ പരാതികളെത്തിയതോടെയാണ് കാണാതായ മൂന്നുയുവതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. തിരുവനന്തപുരം സ്വദേശി വീട്ടുകാരുമായി തെറ്റി ഒറ്റയ്ക്കുതാമസിച്ചുവരികയായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.തമിഴ്‌നാട്,കർണ്ണാട എന്നിവിടങ്ങിലെ വിവധ കേന്ദ്രങ്ങളിലും തിരുവനന്തപുരത്തും കോട്ടയത്തുമെല്ലാം ഇവർ എത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.ഇവർ എവിയെയാണെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

പിതാവ് മരണപ്പെട്ട ഇഞ്ചൂർ സ്വദേശിനിയെ വലയിലാക്കി 10 ലക്ഷരൂപ തട്ടിയെടുക്കുന്നതിന് ബിനു ശ്രമിച്ചിരുന്നുന്ന.ഭാഗ്യംകൊണ്ടാണ് ഈ കുടംബം തട്ടിപ്പൂവീരന്റെ ചതിയിയിൽ നിന്നും രക്ഷപെട്ടത്.വീടും സ്ഥലവും പണയപ്പെടുത്തി 10 ലക്ഷം രൂപ നൽകിയാൽ ബിനസ്സിൽ പങ്കാളിയാക്കാമെന്നും ഇതുവഴി നല്ലൊരുതുക വീട്ടിലേയ്ക്ക് ലഭിക്കുമെന്നും മറ്റും വെളിപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടിയുടെ മാതാവിനെ വശത്താക്കാൻ നോക്കിയത്.ആലോചച്ച് വിവരം അറിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ മാതാവ് ഇയാളെ മടക്കി.പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ചപ്പോൾ ഇത്തരത്തിലൊരു നീക്കം വേണ്ടെന്ന് അഭിപ്രായമുയർന്നതിനാൽ മാതാവ് ഈ വഴിക്കുള്ള നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.വാർത്ത കൊടുക്കുമെന്ന് ഭീഷിണിപ്പെടുത്തി ഹൈറേഞ്ചിലെ കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്നും ബിനു 5000 രൂപ കൈപ്പറ്റിയതായും മുവാറ്റുപുഴ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അന്വേഷണത്തിനിടെ ബിനു പൊലീസിനെ വല്ലാതെ വട്ടം കറക്കിയിരുന്നു.ശാന്തൻപാറയാണ് സ്വദേശമെങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കോലഞ്ചേരിയായിരുന്നു ബിനുവിന്റെ തട്ടകംഇവിടെ വീട് വാടകയ്‌ക്കെടുത്ത് താമിസിച്ചുവരികയായിരുന്നു ഇയാൾ.വാട്‌സാപ് ,ഫെയിസ്ബുക്ക് തുടങ്ങിയ ആപ്ലിക്കേഷനുകളൊന്നും ബിനുമാത്യു ഉപയോഗിച്ചിരുന്നില്ല.ടെലഗ്രാഫ് മാത്രമാണ് ഇയാൾ ഇടക്കാലത്ത് ഉപയോഗിച്ചുവന്നിരുന്നതന്നെ പൊലീസ് കണ്ടെത്തിയിരുന്നു.ഇതുവഴി കൈമാറുന്ന വിവരങ്ങൾ ചോർത്താൻ കഴിയുന്ന സാങ്കതിക വിദ്യ നിലവിൽ ഉപയോഗത്തിലില്ലാത്തതിനാൽ ഇടക്കാലത്ത് കാര്യമായി ഒന്നും ചെയ്യാനായില്ലാത്ത അവസ്ഥയിലായിരുന്നു പൊലീസ് അന്വേഷണം.ഇതോടെ സുരക്ഷിതനായി എന്ന കരുതലിൽ കൂർഗ്ഗിൽ വിലസുമ്പോഴാണ് പൊലീസിന്റെ മാ്സ്സ് എൻട്രിയും അറസ്റ്റും.