- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി പണമെടുക്കുന്നതിന് കണ്ണുകൾ സ്‌കാൻ ചെയ്താൽ മതിയാകും; ബയോമെട്രിക് ഐ സ്‌കാൻ സംവിധാനവുമായി ഖത്തർ നാഷണൽ ബാങ്ക് എടിഎമ്മുകൾ
ദോഹ: ഇനി പണമെടുക്കാൻ എടിഎമ്മുകളിൽ കാർഡുകളുമായി പോകേണ്ട. കാർഡുകൾക്കു പണം കണ്ണുകൾ സ്‌കാൻ ചെയ്ത് പണം ലഭിക്കുന്ന ബയോമെട്രിക് സംവിധാനവുമായി ഖത്തർ നാഷണൽ ബാങ്ക് എടിഎമ്മുകൾ സജീവമായി. കഴിഞ്ഞ സെപ്റ്റംബർ മുതൽ ക്യൂഎൻബി അതിന്റെ എടിഎമ്മുകളിൽ ബയോമെട്രിക് ഐ സ്‌കാൻ വേരിഫിക്കേഷൻ സംവിധാനം സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും ഈയാഴ്ചയാണ് കസ്റ്റമേഴ്‌സിനോട് ഈ സംവിധാനം ആവശ്യമെങ്കിൽ ഇ-മെയിൽ അയയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ ഖത്തറിലെ 14 എടിഎമ്മുകളിൽ ക്യുഎൻബി പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ എടിഎമ്മുകളിൽ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കി വരികയാണെന്നും ക്യുഎൻബി പ്രസ്താവനയിൽ അറിയിക്കുന്നു. സ്മാർട്ട് ഖത്തർ ഐഡി കാർഡുമായി ബാങ്കിന്റെ അടുത്തുള്ള ബ്രാഞ്ചിൽ ചെന്ന് ഉപയോക്താക്കൾ ഈ സംവിധാനത്തിനു വേണ്ടി രജിസ്റ്റർ ചെയ്താൽ മതി. പുതിയ സാങ്കേതിക വിദ്യ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വവും സൗകര്യവും പ്രദാനം ചെയ്യുമെന്നാണ് ബാങ്ക് അധികൃതർ വെളിപ്പെടുത്തുന്നത്. രാജ്യത്ത് ബയോമെട്രിക് സംവിധാനം കൂടുതൽ പ്രാബ
ദോഹ: ഇനി പണമെടുക്കാൻ എടിഎമ്മുകളിൽ കാർഡുകളുമായി പോകേണ്ട. കാർഡുകൾക്കു പണം കണ്ണുകൾ സ്‌കാൻ ചെയ്ത് പണം ലഭിക്കുന്ന ബയോമെട്രിക് സംവിധാനവുമായി ഖത്തർ നാഷണൽ ബാങ്ക് എടിഎമ്മുകൾ സജീവമായി. കഴിഞ്ഞ സെപ്റ്റംബർ മുതൽ ക്യൂഎൻബി അതിന്റെ എടിഎമ്മുകളിൽ ബയോമെട്രിക് ഐ സ്‌കാൻ വേരിഫിക്കേഷൻ സംവിധാനം സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും ഈയാഴ്ചയാണ് കസ്റ്റമേഴ്‌സിനോട് ഈ സംവിധാനം ആവശ്യമെങ്കിൽ ഇ-മെയിൽ അയയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുവരെ ഖത്തറിലെ 14 എടിഎമ്മുകളിൽ ക്യുഎൻബി പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ എടിഎമ്മുകളിൽ പുതിയ സാങ്കേതിക വിദ്യ നടപ്പാക്കി വരികയാണെന്നും ക്യുഎൻബി പ്രസ്താവനയിൽ അറിയിക്കുന്നു. സ്മാർട്ട് ഖത്തർ ഐഡി കാർഡുമായി ബാങ്കിന്റെ അടുത്തുള്ള ബ്രാഞ്ചിൽ ചെന്ന് ഉപയോക്താക്കൾ ഈ സംവിധാനത്തിനു വേണ്ടി രജിസ്റ്റർ ചെയ്താൽ മതി. പുതിയ സാങ്കേതിക വിദ്യ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വവും സൗകര്യവും പ്രദാനം ചെയ്യുമെന്നാണ് ബാങ്ക് അധികൃതർ വെളിപ്പെടുത്തുന്നത്.
രാജ്യത്ത് ബയോമെട്രിക് സംവിധാനം കൂടുതൽ പ്രാബല്യത്തിൽ വരുന്നതായാണ് റിപ്പോർട്ടുകൾ. ഏതാനും മാസങ്ങൾക്ക് മുമ്പ് കമേഴ്‌സ്യൽ ബാങ്ക് ഖത്തർ അതിന്റെ എടിഎമ്മുകളിൽ ഫിംഗർ വെയിൻ സ്‌കാൻ ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. ഓരോരുത്തരിലും വെയിൻ പാറ്റേൺ തികച്ചും വ്യത്യസ്തമായതിനാൽ ഈ ടെക്‌നോളജിയും കൂടുതൽ സുരക്ഷിതമെന്നാണ് കരുതുന്നത്.