- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാവിത്രിക്ക് പിന്നാലെ നടി സൗന്ദര്യയുടെ ജീവിതവും വെള്ളിത്തിരയിലെത്തുന്നു; ഹെലികോപ്ടർ അപകടത്തിൽ മരിച്ച നടിയുടെ ജീവിതം സ്ക്രിനിലെത്തുക തെലുങ്കിൽ
മഹാനടി എന്ന പേരിൽ നടി സാവിത്രിയുടെ ജീവിതകഥ വെള്ളിത്തിരയിൽ ഏറെ മികച്ച വിജയം കൈവരിക്കവെ മറ്റൊരു നടിയുടെ ജീവിതവും ബിഗ് സ്‌ക്രിനിലെത്തിക്കാനൊ രുങ്ങുകയാണ് തെലുങ്ക് സിനിമാ ലോകം. ഹെലികോപ്ടർ അപകടത്തിൽ മരിച്ച നടി സൗന്ദര്യയുടെ ജീവിതം ആണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പെലി ചൂപുല്ലു എന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാകും സൗന്ദര്യയുടെ ജീവിതം കഥ പറയുന്ന ചിത്രമൊരുക്കുന്നത് എന്നാണ് സൂചന. ചിത്രത്തെ ക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സൗന്ദര്യയെ അവതരിപ്പിക്കുന്നത് ആരായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കന്നഡ സിനിമയിലെ നിർമ്മാതാവും സംവിധായകനുമായ കെ. പി. സത്യനാരായണന്റെ മകളാണ് സൗന്ദര്യ. കന്നഡ സിനിമയിലൂടെയാണ് സൗന്ദര്യ അരങ്ങേറ്റം കുറിച്ചതെങ്കിലും തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നടി അഭിനയരംഗത്ത് വളർന്നത്.പിന്നീട് സൂപ്പർ താരമായ രജനികാന്തിനൊപ്പം വരെ സൗന്ദര്യ അഭിനയിച്ചു .രജനികാന്തിന്റെ സൂപ്പർ ഹിറ്റുകളായ പടയപ്പ, അരുണാചലം തുടങ്ങിയവയിൽ സൗന്ദര്യ നായികയായി. കിളിച്ചുണ്ടൻ മാമ്പഴം, യാത്
മഹാനടി എന്ന പേരിൽ നടി സാവിത്രിയുടെ ജീവിതകഥ വെള്ളിത്തിരയിൽ ഏറെ മികച്ച വിജയം കൈവരിക്കവെ മറ്റൊരു നടിയുടെ ജീവിതവും ബിഗ് സ്‌ക്രിനിലെത്തിക്കാനൊ രുങ്ങുകയാണ് തെലുങ്ക് സിനിമാ ലോകം. ഹെലികോപ്ടർ അപകടത്തിൽ മരിച്ച നടി സൗന്ദര്യയുടെ ജീവിതം ആണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.
പെലി ചൂപുല്ലു എന്ന സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാകും സൗന്ദര്യയുടെ ജീവിതം കഥ പറയുന്ന ചിത്രമൊരുക്കുന്നത് എന്നാണ് സൂചന. ചിത്രത്തെ ക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സൗന്ദര്യയെ അവതരിപ്പിക്കുന്നത് ആരായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കന്നഡ സിനിമയിലെ നിർമ്മാതാവും സംവിധായകനുമായ കെ. പി. സത്യനാരായണന്റെ മകളാണ് സൗന്ദര്യ. കന്നഡ സിനിമയിലൂടെയാണ് സൗന്ദര്യ അരങ്ങേറ്റം കുറിച്ചതെങ്കിലും തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നടി അഭിനയരംഗത്ത് വളർന്നത്.പിന്നീട് സൂപ്പർ താരമായ രജനികാന്തിനൊപ്പം വരെ സൗന്ദര്യ അഭിനയിച്ചു .രജനികാന്തിന്റെ സൂപ്പർ ഹിറ്റുകളായ പടയപ്പ, അരുണാചലം തുടങ്ങിയവയിൽ സൗന്ദര്യ നായികയായി.
കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി വളരെ കുറച്ച് മലയാളം സിനിമയിൽ മാത്രമേ സൗന്ദര്യ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ആ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറി.