- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി നന്ദിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നന്ദിതയെ അനശ്വരമാക്കാൻ നടി ഗായത്രി വിജയ്
ആത്മഹത്യയിലൂടെ മലയാളിസമൂഹത്തെ ഞെട്ടിച്ച നന്ദിത എന്ന പ്രശസ്ത എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുന്നു. എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്ന 'നന്ദിത' എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ആദ്യഷെഡ്യൂൾ ചിത്രീകരണം അമ്പലപ്പുഴയിൽ പൂർത്തിയായി. നന്ദിതയായി ഗായത്രി വിജയ് ആണ് വേഷമിടുന്നത്. വയനാട്ടിലെ മടക്കിമലയിൽ എം ശ്രീധരന്റേയും പ്രഭാവതിയുടേയും മകളായിരുന്നു നന്ദിത. ഇംഗ്ലീഷിൽ എം.എ ബിരുദം പൂർത്തിയാക്കിയതിനു ശേഷം വയനാട്ടിലെ മുസ്ലിം ഓർഫനേജ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപികയായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു നന്ദിതയുടെ അപ്രതീക്ഷിത വിയോഗം.1991 ജനുവരി 17നാണ് നന്ദിത ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് കണ്ടെടുത്ത വരികളിൽ നിന്നാണ് അവളുടെ മനസിൽ ഒരു കവിയത്രി ഉണ്ടായിരുന്നു എന്ന് വീട്ടുകാർക്കും പോലും മനസിലാവുന്നത്. മരണത്തിന്റെയും പ്രണയത്തിന്റെയും കനൽ പോലെ കത്തുന്ന കവിതകളായിരുന്നു അവ. നന്ദിതയുടെ ജീവിതം വെള്ളിത്തിരയിൽ വീണ്ടും അവതരിക്കുമ്പോൾ മറഞ്ഞു കിടക്കുന്ന ആ രഹസ്യം വീണ്ടും ചർച്ചയാവു
ആത്മഹത്യയിലൂടെ മലയാളിസമൂഹത്തെ ഞെട്ടിച്ച നന്ദിത എന്ന പ്രശസ്ത എഴുത്തുകാരിയുടെ ജീവിതകഥ സിനിമയാക്കുന്നു. എൻ.എൻ. ബൈജു സംവിധാനം ചെയ്യുന്ന 'നന്ദിത' എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ആദ്യഷെഡ്യൂൾ ചിത്രീകരണം അമ്പലപ്പുഴയിൽ പൂർത്തിയായി. നന്ദിതയായി ഗായത്രി വിജയ് ആണ് വേഷമിടുന്നത്.
വയനാട്ടിലെ മടക്കിമലയിൽ എം ശ്രീധരന്റേയും പ്രഭാവതിയുടേയും മകളായിരുന്നു നന്ദിത. ഇംഗ്ലീഷിൽ എം.എ ബിരുദം പൂർത്തിയാക്കിയതിനു ശേഷം വയനാട്ടിലെ മുസ്ലിം ഓർഫനേജ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപികയായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു നന്ദിതയുടെ അപ്രതീക്ഷിത വിയോഗം.1991 ജനുവരി 17നാണ് നന്ദിത ആത്മഹത്യ ചെയ്തത്.
ആത്മഹത്യയ്ക്ക് ശേഷം നന്ദിതയുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് കണ്ടെടുത്ത വരികളിൽ നിന്നാണ് അവളുടെ മനസിൽ ഒരു കവിയത്രി ഉണ്ടായിരുന്നു എന്ന് വീട്ടുകാർക്കും പോലും മനസിലാവുന്നത്. മരണത്തിന്റെയും പ്രണയത്തിന്റെയും കനൽ പോലെ കത്തുന്ന കവിതകളായിരുന്നു അവ. നന്ദിതയുടെ ജീവിതം വെള്ളിത്തിരയിൽ വീണ്ടും അവതരിക്കുമ്പോൾ മറഞ്ഞു കിടക്കുന്ന ആ രഹസ്യം വീണ്ടും ചർച്ചയാവുകയാണ്.