- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ കുടുംബിനിയാവാൻ ബിപാഷ തീരുമാനിച്ചോ? കരൺ സിങ് ഗ്രോവറുമായുള്ള വിവാഹം ഏപ്രിൽ 29ന്; ഹോട്ട് സുന്ദരിയുടെ വിവാഹവിശേഷങ്ങൾക്കായി കാത്ത് ആരാധകർ
ഒടുവിൽ ബോളിവുഡ് ഹോട്ട് സുന്ദരി ബിപാഷ ബസുകുടുംബിനിയായി ഒതുങ്ങികൂടാൻ തീരുമാനിച്ചോ? ഇപ്പോൾ ബോളിവുഡിൽ പരക്കുന്ന വാർത്തയനുസരിച്ച് അടുത്തമാസം 29 ന് നടി വിവാഹിതയാവാൻ തീരുമാനിച്ചിരിക്കുകയാണ്. നിരവധി പ്രണയ കഥകൾക്ക് ശേഷം നടി ഒടുവിൽ ഭർത്താവാക്കാൻ തീരുമാനിച്ചിരിക്കുന്നത് നടൻ കരൺ സിങ് ഗ്രോവറിനെയാണ്. മുൻ കാമകന്മാരായ ജോൺ ഏബ്രഹാം, ദിനോമോറിയ, ഹർമ്മൻ ബാവേജാ എന്നിവരെയെല്ലാം വെട്ടിച്ചാണ് കരൺ ബിപാഷയുടെ കഴുത്തിൽ മിന്ന് ചാർത്തുക. ഇരുവരുടെയും വിവാഹം അടുത്തമാസം നടക്കുമെന്നാണ് മുംബൈയിൽ നിന്നുള്ള റിപ്പോർട്ടുകൾ. എലോൺ എന്ന സിനിമയുടെ സെറ്റിൽ വച്ചുള്ള ഇരുവരുടേയും പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. ദിനോ മോറിയയുമായുള്ള പ്രണയത്തിന് ശേഷം ജോൺ ഏബ്രഹാമിൽ പുതിയ ആശ്രയം കണ്ടെത്തിയ ബിപാഷ ജോണുമായുള്ള സുദീർഘ പ്രണയം അവസാനിച്ച ശേഷമാണ് ഹർമ്മൻ ബാവേജയിൽ എത്തിയത്. പിന്നീട് അവിടുന്നും ചാടി ഒടുവിൽ കരൺസിങ് ഗ്രോവറിന്റെ ഹൃദയത്തിൽ ഇടം പിടിക്കുകയായിരുന്നു. എന്തായാലും ഒടുവിലത്തെ പ്രണയം വിവാഹത്തിൽ തന്നെ കലാശിക്കുമെന്നാണ് പാപ്പരാസി
ഒടുവിൽ ബോളിവുഡ് ഹോട്ട് സുന്ദരി ബിപാഷ ബസുകുടുംബിനിയായി ഒതുങ്ങികൂടാൻ തീരുമാനിച്ചോ? ഇപ്പോൾ ബോളിവുഡിൽ പരക്കുന്ന വാർത്തയനുസരിച്ച് അടുത്തമാസം 29 ന് നടി വിവാഹിതയാവാൻ തീരുമാനിച്ചിരിക്കുകയാണ്. നിരവധി പ്രണയ കഥകൾക്ക് ശേഷം നടി ഒടുവിൽ ഭർത്താവാക്കാൻ തീരുമാനിച്ചിരിക്കുന്നത് നടൻ കരൺ സിങ് ഗ്രോവറിനെയാണ്.
മുൻ കാമകന്മാരായ ജോൺ ഏബ്രഹാം, ദിനോമോറിയ, ഹർമ്മൻ ബാവേജാ എന്നിവരെയെല്ലാം വെട്ടിച്ചാണ് കരൺ ബിപാഷയുടെ കഴുത്തിൽ മിന്ന് ചാർത്തുക. ഇരുവരുടെയും വിവാഹം അടുത്തമാസം നടക്കുമെന്നാണ് മുംബൈയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
എലോൺ എന്ന സിനിമയുടെ സെറ്റിൽ വച്ചുള്ള ഇരുവരുടേയും പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. ദിനോ മോറിയയുമായുള്ള പ്രണയത്തിന് ശേഷം ജോൺ ഏബ്രഹാമിൽ പുതിയ ആശ്രയം കണ്ടെത്തിയ ബിപാഷ ജോണുമായുള്ള സുദീർഘ പ്രണയം അവസാനിച്ച ശേഷമാണ് ഹർമ്മൻ ബാവേജയിൽ എത്തിയത്. പിന്നീട് അവിടുന്നും ചാടി ഒടുവിൽ കരൺസിങ് ഗ്രോവറിന്റെ ഹൃദയത്തിൽ ഇടം പിടിക്കുകയായിരുന്നു.
എന്തായാലും ഒടുവിലത്തെ പ്രണയം വിവാഹത്തിൽ തന്നെ കലാശിക്കുമെന്നാണ് പാപ്പരാസികളുടെ സംസാരം. ഏപ്രിൽ 29 ന് ഇരുവരും വിവാഹിതരാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.ഇത് ഒരു ചെറിയ ചടങ്ങായിരിക്കുമെന്നും നടിയുടെ വീട്ടിൽ ഇരുവരുടേയും വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ചടങ്ങ് നടത്താനാണ് തീരുമാനമെന്നുമാണ് ഇതുവരെയുള്ള വിവരം.
അതേസമയം ഇതിന് ശേഷം സിനിമാക്കാർക്കും സുഹൃത്തുക്കൾക്കുമായി ഗംഭീര വിരുന്ന് മുംബൈയിലെ ഹോട്ടലിൽ നൽകും. ബിപാഷയുടെ അടുത്ത സുഹൃത്തും ഡിസൈനറുമായ റോക്കിയായിരിക്കും വരനേയും വധുവിനേയും അണിയിച്ചൊരുക്കുകയെന്നും വാർത്തകളുണ്ട്.
ബിപാഷയുടെ ആദ്യ വിവാഹമാണിത്. എന്നാൽ, കരണിന്റേത് മൂന്നാമത്തേതാണ്. രണ്ടാമത്തെ ഭാര്യ ജെന്നിഫർ വിൻജെറ്റിൽ നിന്ന് കഴിഞ്ഞ മാസമാണ് കരൺ വിവാഹമോചനം നേടിയത്.ബോളിവുഡ് നടൻ ജോൺ എബ്രഹാമുമായി ഒന്പത് വർഷം നീണ്ട പ്രണയത്തിലായിരുന്നു ബിപാഷ. എന്നാൽ, വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ജോൺ ബിപാഷയെ ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് ജോൺ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രിയ രുഞ്ചാലിനെ വിവാഹം ചെയ്യുകയും ചെയ്തു. അപ്പോഴും ഏകയായി ജീവിക്കുകയായിരുന്നു ബിപാഷ. ഇതിനിടെ തെലുങ്ക് നടൻ റാണ ദഗുബതിയുമായി ചേർത്തും ബിപാഷയെ കുറിച്ച് പ്രണയകഥയുണ്ടായി. എന്നാൽ, തനിക്ക് റാണയുമായുള്ളത് സൗഹൃദം മാത്രമാണെന്ന് പറഞ്ഞ് പാപ്പരാസികളുടെ വായ് ബിപാഷ തന്നെ മൂടി.