നടൻ സൽമാൻ ഖാന് ജീവിതത്തിൽ ഏറ്റവും അധികം നേരിടേണ്ടി വന്ന ചോദ്യം ചിലപ്പോൾ തന്റെ വിവാഹക്കാര്യം ആയിരിക്കാം. സഹപ്രവർത്തകരുടെ ഓരോരുത്തരായി വിവാഹം കഴിക്കുമ്പോഴായിരിക്കാം ഇത്തരം ചോദ്യങ്ങൾ സാധാരണയായി നടന് ഇത്തരം ചോദ്യങ്ങൾ ഏറ്റവും അധികം നേരിടേണ്ടി വരുക. കഴിഞ്ഞ ദിവസം അത്തരമൊരു ചോദ്യം മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ചതോടെ നടൻ ചൂടായെന്നാണ് പു റ്ത്ത് വരുന്ന റിപ്പോർട്ട്

ഒറ്റ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിലൂടെ മികച്ച സുഹൃത്തുക്കളായവരാണു സൽമാനും ബിപാഷയും. ബിപാഷയുടെ വിവാഹത്തിന് ആശംസകളുമായി സല്ലു എത്തിയപ്പോഴാണ് സംഭവം. ഇതോടെ തന്റെ ഏറ്റവും വലിയ ആഗ്രഹമാണു സല്ലു സാധിച്ചു തന്നതെന്നു ബിപാഷ പറഞ്ഞു.

എന്നാൽ മാദ്ധ്യമ പ്രവർത്തകർക്ക് അറിയേണ്ടതു സല്ലുവിന്റെ വിവാഹത്തേക്കുറിച്ചായിരുന്നു. സല്ലു എന്നു വിവാഹിതനാകുമെന്ന് ബിപാഷ പറയു..? എന്ന് ഒരു മാദ്ധ്യമ പ്രവർത്തകൻ ബിപാഷയോടു ചോദിച്ചു. ചോദ്യം കേട്ടപ്പോഴെ അയാൾക്കുനേരെ ഇരുവരും പൊട്ടിത്തെറിക്കുയായിരുന്നു.

ചോദ്യം കേട്ടതും നിയന്ത്രണം വിട്ട സൽമാൻ മാദ്ധ്യമ പ്രവർത്തകനോട് 'നിന്റെ വിവാഹം കഴിഞ്ഞോ എന്നു ചോദിച്ചു. മാത്രമല്ല കാമറ ഇയാൾക്ക് നേരെ തിരിക്കൂ എന്നാവശ്യപ്പെട്ട് സൽമാനും ബിപാഷയും മുന്നോട്ടുവരികയും ചെയ്തു.

സൗഹൃദം പുലർത്തുന്ന എല്ലാവരോടും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നയാളാണു സൽമാനെന്നും അതുകൊണ്ടു അദ്ദേഹം എന്നു വിവാഹം കഴിക്കുമെന്നതു വലിയ പ്രശ്നമല്ലന്നും ബിപാഷ പറഞ്ഞു. മാത്രമല്ല ഹണമൂണിനു പോകുമ്പോൾ സൽമാനെ ഒപ്പം കൂട്ടുമെന്ന പ്രഖ്യാപനവും നടത്തി.

നോ എൻട്രി എന്ന ഒറ്റ ചിത്രത്തിൽ മാത്രമാണ് സൽമാനും ബിപാഷയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. എന്നിരുന്നാലും ഇരുവരും തമ്മിൽ നല്ല സുഹൃദ്ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.