- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിപാഷയുടെ വിവാഹം മുംബൈയിലെ വീട്ടിൽ വച്ച്; താരങ്ങൾക്കായി പ്രത്യേക വിരുന്ന്; വിവാഹ ചടങ്ങുകൾ ബംഗാളി പഞ്ചാബി ആചാരപ്രകാരം; ബോളിവുഡ് ഹോട്ട് താരത്തിന്റെ വിവാഹവിശേഷങ്ങൾ ഇങ്ങനെ
ബോളിവുഡ് സുന്ദരി ബിപാഷയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ ഹോളിവുഡിലെ മറ്റൊരു ചൂടുള്ള വാർത്ത.ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച അടുത്തമാസം 29 ന് നടി വിവാഹിതയാവാൻ തീരുമാനിച്ചിരിക്കുകയാണ്. നിരവധി പ്രണയ കഥകൾക്ക് ശേഷം നടി ഒടുവിൽ ഭർത്താവാക്കാൻ തീരുമാനിച്ചിരിക്കുന്നത് നടൻ കരൺ സിങ് ഗ്രോവറിനെയാണ് 29ന് രാവിലെ ബിപാഷയുടെ വീട്ടിലാണ് വിവാഹം. ബന്ധുക്കൾക്കും വളരെ അടുപ്പമുള്ളവർക്കും മാത്രമേ ക്ഷണമുള്ളൂ. വൈകുന്നേരം ലോവർ പരേലിലെ സെന്റ് റെഗീസിൽ വധൂവരന്മാർ ഒരുക്കുന്ന വിരുന്നിൽ ബോളിവുഡിലെ താരനിര പങ്കെടുക്കും. ഡിസൈനർ വസ്ത്രാലങ്കാരകൻ റോക്കിസ് ആണ് ബിപാഷയുടെ വിവാഹവസ്ത്രങ്ങൾ തയ്യാറാക്കുന്നത്. ബിപാഷ നേരിട്ടാണ് ചടങ്ങുകൾക്ക് ആസൂത്രണവും മേൽനോട്ടവും വഹിക്കുന്നത്. ബംഗാളി പഞ്ചാബി ആചാരപ്രകാരമായിരിക്കും വിവാഹച്ചടങ്ങുകൾ. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ താരം തയ്യാറായിട്ടില്ല. നേരത്തേ രണ്ടുപേരുടെയും വീട്ടുകാർ വിവാഹത്തിനെ തിരായിരുന്നു. എന്നാൽ, ഇരുവീട്ടുകാരുടെയും ആശീർവാദത്തോടെയാണ് വിവാഹച്ചടങ്ങുകൾ നടക്കാൻ പോകുന്നതെന്നാ
ബോളിവുഡ് സുന്ദരി ബിപാഷയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ ഹോളിവുഡിലെ മറ്റൊരു ചൂടുള്ള വാർത്ത.ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച അടുത്തമാസം 29 ന് നടി വിവാഹിതയാവാൻ തീരുമാനിച്ചിരിക്കുകയാണ്. നിരവധി പ്രണയ കഥകൾക്ക് ശേഷം നടി ഒടുവിൽ ഭർത്താവാക്കാൻ തീരുമാനിച്ചിരിക്കുന്നത് നടൻ കരൺ സിങ് ഗ്രോവറിനെയാണ്
29ന് രാവിലെ ബിപാഷയുടെ വീട്ടിലാണ് വിവാഹം. ബന്ധുക്കൾക്കും വളരെ അടുപ്പമുള്ളവർക്കും മാത്രമേ ക്ഷണമുള്ളൂ. വൈകുന്നേരം ലോവർ പരേലിലെ സെന്റ് റെഗീസിൽ വധൂവരന്മാർ ഒരുക്കുന്ന വിരുന്നിൽ ബോളിവുഡിലെ താരനിര പങ്കെടുക്കും. ഡിസൈനർ വസ്ത്രാലങ്കാരകൻ റോക്കിസ് ആണ് ബിപാഷയുടെ വിവാഹവസ്ത്രങ്ങൾ തയ്യാറാക്കുന്നത്.
ബിപാഷ നേരിട്ടാണ് ചടങ്ങുകൾക്ക് ആസൂത്രണവും മേൽനോട്ടവും വഹിക്കുന്നത്. ബംഗാളി പഞ്ചാബി ആചാരപ്രകാരമായിരിക്കും വിവാഹച്ചടങ്ങുകൾ. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ താരം തയ്യാറായിട്ടില്ല. നേരത്തേ രണ്ടുപേരുടെയും വീട്ടുകാർ വിവാഹത്തിനെ തിരായിരുന്നു. എന്നാൽ, ഇരുവീട്ടുകാരുടെയും ആശീർവാദത്തോടെയാണ് വിവാഹച്ചടങ്ങുകൾ നടക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.
മുൻ കാമകന്മാരായ ജോൺ ഏബ്രഹാം, ദിനോമോറിയ, ഹർമ്മൻ ബാവേജാ എന്നിവരെയെല്ലാം വെട്ടിച്ചാണ് കരൺ ബിപാഷയുടെ കഴുത്തിൽ മിന്ന് ചാർത്തുക. എലോൺ എന്ന സിനിമയുടെ സെറ്റിൽ വച്ചുള്ള ഇരുവരുടേയും പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. ദിനോ മോറിയയുമായുള്ള പ്രണയത്തിന് ശേഷം ജോൺ ഏബ്രഹാമിൽ പുതിയ ആശ്രയം കണ്ടെത്തിയ ബിപാഷ ജോണുമായുള്ള സുദീർഘ പ്രണയം അവസാനിച്ച ശേഷമാണ് ഹർമ്മൻ ബാവേജയിൽ എത്തിയത്. പിന്നീട് അവിടുന്നും ചാടി ഒടുവിൽ കരൺസിങ് ഗ്രോവറിന്റെ ഹൃദയത്തിൽ ഇടം പിടിക്കുകയായിരുന്നു
ബിപാഷയുടെ ആദ്യ വിവാഹമാണിത്. എന്നാൽ, കരണിന്റേത് മൂന്നാമത്തേതാണ്. രണ്ടാമത്തെ ഭാര്യ ജെന്നിഫർ വിൻജെറ്റിൽ നിന്ന് കഴിഞ്ഞ മാസമാണ് കരൺ വിവാഹമോചനം നേടിയത്. ബോളിവുഡ് നടൻ ജോൺ എബ്രഹാമുമായി ഒന്പത് വർഷം നീണ്ട പ്രണയത്തിലായിരുന്നു ബിപാഷ. എന്നാൽ, വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ജോൺ ബിപാഷയെ ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് ജോൺ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രിയ രുഞ്ചാലിനെ വിവാഹം ചെയ്യുകയും ചെയ്തു. അപ്പോഴും ഏകയായി ജീവിക്കുകയായിരുന്നു ബിപാഷ. ഇതിനിടെ തെലുങ്ക് നടൻ റാണ ദഗുബതിയുമായി ചേർത്തും ബിപാഷയെ കുറിച്ച് പ്രണയകഥയുണ്ടായി. എന്നാൽ, തനിക്ക് റാണയുമായുള്ളത് സൗഹൃദം മാത്രമാണെന്ന് പറഞ്ഞ് പാപ്പരാസികളുടെ വായ് ബിപാഷ തന്നെ മൂടി.