- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ പ്രതിഫലം ലഭിക്കുന്ന ശീതളപാനിയ കമ്പനിയുടെ പരസ്യത്തിന് നോ പറഞ്ഞ ബിപാഷ ഗർഭനിരോധന ഉറയുടെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ വിമർശനം; ഭർത്താവിനൊപ്പം കൊൺഡം പരസ്യത്തിലെത്തിയത് ബോധവത്കരണം ലക്ഷ്യമിട്ടെന്ന് നടി
കനത്ത ഫ്രതിഫലം കിട്ടിയാൽ ഏത് പരസ്യത്തിനും തലവയ്ക്കുന്ന താരങ്ങൾക്കിടയിൽ അടുത്തിടെ മാതൃകപരമായ പ്രവർത്തനം നടത്തി ശ്രദ്ധ നേടിയ താരമായിരുന്നു ബിപാഷ ബസു. കോടികൾ പറഞ്ഞിട്ടും ഒരു വലിയ ശീതളപാനീയ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്നായിരുന്നു നടിയുടെ നിലപാട്. ആരോഗ്യ കാര്യത്തിലും ഫിറ്റ്‌നസ് വിഷയത്തിലും കണിശക്കാരിയായ ബിപാഷ ഇത്തരം ശീതളപാനീയങ്ങളെ ഒട്ടും പ്രോത്സാഹി പ്പിക്കുന്ന ആളല്ല.താൻ ഇത്തരം പാനീയങ്ങൾ ഉപയോഗിക്കാറില്ല. പിന്നെ ഞാനിത് എങ്ങനെ മറ്റുള്ളവരോട് പറയുമെന്ന കാരണം മൂലമാണ് നടി പരസ്യത്തിൽ അഭിനയിക്കാതിരുന്നത്. എന്നാൽ നടി അഭിനയിച്ച പുതിയ പരസ്യത്തിനെതിരെ ചില ആളുകൾ വിമർശനവുമായി എത്തിക്കഴിഞ്ഞു. നടി ഭർത്താവായ കരൺ സിങ്ഗിനൊപ്പം ഒരു കോൺഡം ബ്രാൻഡിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതാണ് വിമർശനത്തിന് കാരണം.സുരക്ഷിതമായ ലൈംഗികതയെകുറിച്ചും അനാവശ്യ ഗർഭധാരണത്തെ തടയുന്നതിനെകുറിച്ചും എച്ച്ഐവി എയിഡ്സ്, എസ്ടിഡി എന്നിവയെകുറിച്ചുമുള്ള ബോധവൽകരണത്തിന്റെ പ്രാധാന്യം ലക്ഷ്യമിടുന്ന വീഡിയോ പരസ്യമാണ് ഇരുവരും ചേർന്ന് അഭിനയിച്ചിരി
കനത്ത ഫ്രതിഫലം കിട്ടിയാൽ ഏത് പരസ്യത്തിനും തലവയ്ക്കുന്ന താരങ്ങൾക്കിടയിൽ അടുത്തിടെ മാതൃകപരമായ പ്രവർത്തനം നടത്തി ശ്രദ്ധ നേടിയ താരമായിരുന്നു ബിപാഷ ബസു. കോടികൾ പറഞ്ഞിട്ടും ഒരു വലിയ ശീതളപാനീയ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്നായിരുന്നു നടിയുടെ നിലപാട്. ആരോഗ്യ കാര്യത്തിലും ഫിറ്റ്‌നസ് വിഷയത്തിലും കണിശക്കാരിയായ ബിപാഷ ഇത്തരം ശീതളപാനീയങ്ങളെ ഒട്ടും പ്രോത്സാഹി പ്പിക്കുന്ന ആളല്ല.താൻ ഇത്തരം പാനീയങ്ങൾ ഉപയോഗിക്കാറില്ല. പിന്നെ ഞാനിത് എങ്ങനെ മറ്റുള്ളവരോട് പറയുമെന്ന കാരണം മൂലമാണ് നടി പരസ്യത്തിൽ അഭിനയിക്കാതിരുന്നത്. എന്നാൽ നടി അഭിനയിച്ച പുതിയ പരസ്യത്തിനെതിരെ ചില ആളുകൾ വിമർശനവുമായി എത്തിക്കഴിഞ്ഞു.
നടി ഭർത്താവായ കരൺ സിങ്ഗിനൊപ്പം ഒരു കോൺഡം ബ്രാൻഡിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതാണ് വിമർശനത്തിന് കാരണം.സുരക്ഷിതമായ ലൈംഗികതയെകുറിച്ചും അനാവശ്യ ഗർഭധാരണത്തെ തടയുന്നതിനെകുറിച്ചും എച്ച്ഐവി എയിഡ്സ്, എസ്ടിഡി എന്നിവയെകുറിച്ചുമുള്ള ബോധവൽകരണത്തിന്റെ പ്രാധാന്യം ലക്ഷ്യമിടുന്ന വീഡിയോ പരസ്യമാണ് ഇരുവരും ചേർന്ന് അഭിനയിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ബിപാഷ പരസ്യം ഷെയർ ചെയ്തിരുന്നു. ദമ്പതികൾ എന്ന നിലയിൽ തങ്ങൾ രണ്ടുപേരും പരസ്യത്തിന്റെ ഉള്ളടക്കത്തിൽ വിശ്വസിക്കുന്നെന്നും അതുകൊണ്ടുതന്നെ ആലോചിച്ചുതന്നെയാണ് അഭിനയിക്കാൻ കരാർ നൽകിയതെന്നും ബിപാഷ വ്യക്തമാക്കി.
ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയിൽ സെക്സിനേയും കോൺഡത്തെയുമെല്ലാം ആളുകൾ ഇപ്പോഴും നിഷിദ്ധവസ്തുവായി കാണുന്നു... ഇതെകുറിച്ച് നമുക്ക് കൂടുതൽ സംസാരിക്കാം, കൂടുതൽ വായിക്കാം. ലളിതമായ മുൻകരുതൽ കൊണ്ട് ഒഴിവാക്കാവുന്ന ഇത്തരം കാര്യങ്ങളെകുറിച്ച് കൂടുതൽ അറിയാം. കോൺഡം ഉപയോഗിച്ച് നിങ്ങൾക്ക് സുരക്ഷിതമായ ലൈംഗികത ഉറപ്പാക്കാം. ഇതുവഴി എച്ച് ഐ വി, എസ് ടി ഡി എന്നിവയെ തടയാം. ദമ്പതികൾ എന്ന നിലയിൽ ഞങ്ങൾ ഇതിൽ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് സമ്മതിച്ചതിന്നുെ ബിപാഷ കുറിച്ചു.
വിമർശകർ നടിക്കെതിരെ തിരയുമ്പോഴും ഒരുവിഭാഗം ആളുകൾ നടിയുടെ നല്ലപ്രവർത്തിയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുക തന്നെയാണ്.