ബോളിവുഡിലെ താരങ്ങൾ മിക്കവാറും തങ്ങളുടെ കാമുകന്മാർക്കൊപ്പമാണ് ന്യൂഇയറിനെ വരവേറ്റത്. അനുഷ്‌ക തന്റെ കാമുകനായ കോഹ്ലിക്കൊപ്പം വിദേശത്തേക്ക് പറക്കുന്ന ചിത്രങ്ങൾ വൈറലായതിന് പിന്നാലെ ഇപ്പോൾ ബിപാഷ ബസു തന്റെ കാമുകനൊപ്പം പുതുവർഷം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

ബിപാഷയുടെ സെൽഫി അൽപ്പം ഹോട്ടാണെന്ന് മാത്രം. തായ്‌ലന്റിൽ സൂര്യസ്തമയത്തിന്റെ പശ്ചാത്തലത്തിൽ സ്വിം സ്യൂട്ടിൽ ഒറ്റയ്ക്കുള്ള ചിത്രവും ബിപാഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിപാഷയും കാമുകൾ കരൺ സിങിനൊപ്പമാണ് പുതുവത്സരത്തെ വരവേറ്റത്

.2015 എനിക്ക് വളരെ സ്‌പെഷ്യൽ വർഷമായിരുന്നു. അതെന്നെ കൂടുതൽ ധൈര്യമുള്ളവളും സ്‌നേഹമയിയും ക്ഷമാശീലയുമാക്കി. ഒപ്പം ഒരുപാട് ഇഷ്ടവും തന്നു. 2016ഉം അതുപോലെയാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത് താരം കുറിച്ചു.