നീലഗിരി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടർ നീലഗിരിയിൽ തകർന്നുവീണതിന് പിന്നിൽ അട്ടിമറിയുണ്ടോയെന്ന സംശയം ശക്തം. എന്നാൽ ഇതൊരു സാധാരണ അപകടമാണെന്ന പ്രാഥമിക വിലയിരുത്തിലിലാണ് സൈന്യം. എങ്കിലും എല്ലാ സാധ്യതയും പരിശോധിക്കും. അപകടമുണ്ടായ മേഖല മുഴുവൻ സൈനീക നിരീക്ഷണത്തിലാണ്. മൊഴിയും സാഹചര്യവും അപകടത്തിന്റെ സാധ്യതയാണ് തെളിയിക്കുന്നത്.

ആ സമയത്ത് പ്രദേശത്ത് കനത്തമൂടൽമഞ്ഞുണ്ടായിരുന്നു. മേഖലയിൽ വീടുകളുണ്ടായിരുന്നെങ്കിലും അവയ്ക്കു മീതേയല്ല ഹെലിക്കോപ്ടർ വീണത്. നാലഞ്ച് മരങ്ങളിൽ ഇടിച്ചാണ് ഹെലിക്കോപ്ടർ താഴേക്ക് വീണത്. നിലംപതിച്ചതിന് തൊട്ടുപിന്നാലെ ഹെലിക്കോപ്ടർ പൊട്ടിത്തെറിച്ചു. മരങ്ങളിൽ തട്ടിയതാണ് പൊട്ടിത്തെറിക്ക് കാരണമായത്. മരത്തിൽ ഇടിച്ചില്ലായിരുന്നുവെങ്കിൽ പൊട്ടിത്തെറി ഒഴിവാകുമായിരുന്നു. ഈ പൊട്ടിത്തെറിയാണ് ദുരന്ത വ്യാപ്തി കൂട്ടിയത്. എങ്കിലും ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ വിശദമായി പരിശോധിക്കും. അട്ടിമറി സാധ്യതയിൽ വ്യക്തത വരാനാണ് ഇത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയാണ്. ദുരന്തത്തിൽ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 13 പേരാണ് മരിച്ചത്. നിലംപതിച്ച് നിമിഷങ്ങൾക്കകം ഹെലിക്കോപ്ടർ പൊട്ടിത്തെറിച്ചെന്നും രണ്ടുപേർക്കു മാത്രമാണ് ആ സമയത്ത് ജീവനുണ്ടായിരുന്നതെന്നും അപകടസ്ഥലത്ത് ആദ്യമെത്തിയവരിൽ ഒരാളായ കടശി ശിവകുമാർ പ്രതികരിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ നഞ്ചപ്പ ഛത്രത്തിന് സമീപം ഒരു ഹെലികോപ്ടർ വീണു. തുടർന്ന് പ്രദേശവാസികൾ അവിടേക്ക് പോയി. അവിടെയെത്തി അൽപസമയം കഴിഞ്ഞപ്പോൾ ഹെലികോപ്ടർ പൊട്ടിത്തെറിച്ചു. തുടർന്ന് ഹെലിക്കോപ്ടറിന്റെ അടുത്തുചെന്നു നോക്കിയപ്പോൾ രണ്ടുപേർ ജീവനോടെ ഉണ്ടായിരുന്നു. തീപ്പൊള്ളലേറ്റ അവരുടെ സ്ഥിതി ഗുരുതരമായിരുന്നെങ്കിലു ജീവനുണ്ടായിരുന്നു. ഇവരെ അഗ്‌നിരക്ഷാസേന വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുണ്ടായിരുന്ന 12 പേരും മരിച്ച നിലയിലായിരുന്നു, ശിവകുമാർ കൂട്ടിച്ചേർത്തു.

കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽനിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം. സർക്കാർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലെഫ്റ്റനന്റ് കേണൽ എച്ച്. സിങ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്‌ക്വാഡ്രൻ ലീഡർ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദർ, ലാൻസ് നായിക് വിവേക്, ലാൻസ്‌നായിക് എസ്. തേജ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

വെല്ലിങ്ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. വ്യോമസേനയുടെ എ ങശ17ഢ5 എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കുനൂരിൽനിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയിൽ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്ന് കുന്നിൽ ചെരിവാണ് ഈ മേഖല.

ബിപിൻ റാവത്തിന്റെയും കൂടെയുണ്ടായിരുന്നവരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കുമെന്ന് റിപ്പോർട്ട്. ശവസംസ്‌കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച നടക്കും. ഡൽഹി കന്റോൺമെന്റിലാണ് അന്തിമ സംസ്‌കാരചടങ്ങുകൾ. വ്യാഴാഴ്ച വൈകിട്ടോടെ സൈനിക വിമാനത്തിൽ ഡൽഹിയിലെത്തിക്കുന്ന ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മുതൽ രണ്ടുമണി വരെ കാമരാജ് റോഡിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെക്കും. ശേഷം വിലാപയാത്രയായി കന്റോൺമെന്റിലെത്തിച്ച് അന്തിമചടങ്ങുകൾ നടത്തും.

ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലെഫ്റ്റനന്റ് കേണൽ എച്ച്. സിങ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്‌ക്വാഡ്രൻ ലീഡർ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദർ, ലാൻസ് നായിക് വിവേക്, ലാൻസ്നായിക് എസ്. തേജ എന്നിവരാണ് മരിച്ചത്.