- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പക്ഷിപ്പനി ഇങ്ങ് കേരളത്തിൽ; ബാംഗളൂരിൽ ചിക്കൻ വിലയിൽ ഇടിവ്
ബെംഗളൂരു: പക്ഷിപ്പനി കേരളത്തിൽ സ്ഥിരീകരിച്ചതിന്റെ പ്രതിഫലനം ബെംഗളൂരിലും പ്രകടമായി. രണ്ടു ദിവസത്തിനുള്ളിൽ കോഴിയിറച്ചിയുടെ വിലയിൽ 20 രൂപ വരെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ പക്ഷിപ്പനി പ്രതിസന്ധി തുടരുകയാണെങ്കിൽ നഗരത്തിൽ ഇനിയും കോഴിയിറച്ചിയുടെ വില ഇടിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞാഴ്ച ബ്രോയ്‌ലർ കോഴിയിറച്ചി കിലോയ്ക്ക
ബെംഗളൂരു: പക്ഷിപ്പനി കേരളത്തിൽ സ്ഥിരീകരിച്ചതിന്റെ പ്രതിഫലനം ബെംഗളൂരിലും പ്രകടമായി. രണ്ടു ദിവസത്തിനുള്ളിൽ കോഴിയിറച്ചിയുടെ വിലയിൽ 20 രൂപ വരെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ പക്ഷിപ്പനി പ്രതിസന്ധി തുടരുകയാണെങ്കിൽ നഗരത്തിൽ ഇനിയും കോഴിയിറച്ചിയുടെ വില ഇടിയുമെന്നാണ് കരുതുന്നത്.
കഴിഞ്ഞാഴ്ച ബ്രോയ്‌ലർ കോഴിയിറച്ചി കിലോയ്ക്ക്ക് 195 രൂപ വരെയായിരുന്നത് ഒരു ദിവസം കൊണ്ട് 170 രൂപയിലേക്ക് താഴ്ന്നു. കേരളത്തിലേക്ക് ഒരാഴ്ചത്തേക്ക് കയറ്റുമതി വേണ്ടെന്നാണ് കർണാടകയിലെ കോഴിഫാം ഉടമകളോട് കേരളത്തിലെ വ്യാപാരികൾ അറിയിച്ചിരിക്കുന്നത്.ക്രിസ്മസ്-ന്യൂഇയർ വിപണി ലക്ഷ്യം വച്ചു ഡിസംബർ ആദ്യവാരം മുതൽ കോഴിയിറച്ചി വില കുതിച്ചുയരുന്നതാണു പതിവെങ്കിൽ ഇത്തവണ ഇതു തെറ്റുമെന്നാണു സൂചന. ക്രിസമസ് സീസണിൽ കുട്ടനാടൻ താറാവ് കറി തേടി കേരള ഹോട്ടലുകളിൽ മലയാളികളടക്കം ഒട്ടേറെപ്പേർ എത്താറുണ്ട്. ഹോട്ടലുകളിലും കോഴിയിറച്ചി വിഭവങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞിട്ടുണ്ട്.
അതിനിടെ, പക്ഷിപ്പനിക്കെതിരെ കർണാടകയിൽ മുൻകരുതൽ ശക്തമാക്കിയിട്ടുണ്ട്. കേരള അതിർത്തിയോടു ചേർന്നുള്ള ചാമരാജ്‌നഗർ, കുടക്, മൈസുരു ജില്ലകളിലാണ് ഏറ്റവും കൂടുതൽ കോഴിഫാമുകൾ പ്രവർത്തിക്കുന്നത്. മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കർണാടക വിപണിയിലേക്കു കേരളത്തിൽ നിന്നുള്ള കോഴിയിറച്ചി വരവ് പേരിനു മാത്രമാണെങ്കിലും മുൻകരുതൽ നടപടികൾ വരുംദിവസങ്ങളിലും ശക്തമാക്കുമെന്നു കർണാടക മൃഗസംരക്ഷണമന്ത്രി ബി. ജയചന്ദ്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു.