- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാടെങ്ങും പറവകൾ ചത്തൊടുങ്ങുന്നു; പക്ഷിപ്പനിക്കെതിരേ പ്രതിരോധ നടപടികളുമായി സ്വിറ്റ്‌സർലണ്ട്
സൂറിച്ച്: രാജ്യത്ത് പടർന്നു പിടിക്കുന്ന പക്ഷിപ്പനിക്കെതിരേ കടുത്ത പ്രതിരോധ നടപടികൾ സ്വീകരിച്ചു തുടങ്ങി. കഴിഞ്ഞാഴ്ച എച്ച5 എൻ8 വൈറസ് ബാധിച്ച് ലേക്ക് കോൺസ്റ്റൻസിൽ 80-ലധികം പക്ഷികൾ ചത്തൊടുങ്ങിയെന്ന് സ്വിറ്റ്‌സർലണ്ട് ഫെഡറൽ ഫുഡ് സേഫ്റ്റി ഓഫീസ് (ബിഎൽവി) കണ്ടെത്തിയിരുന്നു. തുടർന്ന് ഇതിനെതിരേ പ്രതിരോധ നടപടികളുമായി മുന്നിട്ടിറങ്ങുകയായിരുന്നു. രാജ്യമെങ്ങും വൈറസ് പടർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ലേക് ജനീവയിൽ ആഴ്ചാവസാനം രണ്ട് പറവകൾ ചത്തുകിടക്കുന്നതായി കണ്ടെത്തിയിരുന്നു. നിലവിൽ രാജ്യത്തെ കാട്ടുപക്ഷികളെ മാത്രമാണ് വൈറസ് ബാധിച്ചിട്ടുള്ളത്. എന്നാൽ എച്ച്5എൻ8 വൈറസ് ഡൊമാസ്റ്റിക്, പോൾട്രി മേഖലകളിൽ ബാധിച്ചേക്കുമെന്ന ആശങ്കയാണ് എങ്ങും. ഫാം ബേർഡുകൾ, ഡൊമസ്റ്റിക് ഇനങ്ങൾ എന്നിവയ്ക്ക് കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ബിഎൽവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാട്ടുപക്ഷികളുമായി യാതൊരു തരത്തിലുള്ള സമ്പർക്കം ഡൊമസ്റ്റിക് ഇനങ്ങൾക്ക് ഉണ്ടായേക്കരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പോൾട്ര
സൂറിച്ച്: രാജ്യത്ത് പടർന്നു പിടിക്കുന്ന പക്ഷിപ്പനിക്കെതിരേ കടുത്ത പ്രതിരോധ നടപടികൾ സ്വീകരിച്ചു തുടങ്ങി. കഴിഞ്ഞാഴ്ച എച്ച5 എൻ8 വൈറസ് ബാധിച്ച് ലേക്ക് കോൺസ്റ്റൻസിൽ 80-ലധികം പക്ഷികൾ ചത്തൊടുങ്ങിയെന്ന് സ്വിറ്റ്‌സർലണ്ട് ഫെഡറൽ ഫുഡ് സേഫ്റ്റി ഓഫീസ് (ബിഎൽവി) കണ്ടെത്തിയിരുന്നു. തുടർന്ന് ഇതിനെതിരേ പ്രതിരോധ നടപടികളുമായി മുന്നിട്ടിറങ്ങുകയായിരുന്നു.
രാജ്യമെങ്ങും വൈറസ് പടർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ലേക് ജനീവയിൽ ആഴ്ചാവസാനം രണ്ട് പറവകൾ ചത്തുകിടക്കുന്നതായി കണ്ടെത്തിയിരുന്നു. നിലവിൽ രാജ്യത്തെ കാട്ടുപക്ഷികളെ മാത്രമാണ് വൈറസ് ബാധിച്ചിട്ടുള്ളത്. എന്നാൽ എച്ച്5എൻ8 വൈറസ് ഡൊമാസ്റ്റിക്, പോൾട്രി മേഖലകളിൽ ബാധിച്ചേക്കുമെന്ന ആശങ്കയാണ് എങ്ങും. ഫാം ബേർഡുകൾ, ഡൊമസ്റ്റിക് ഇനങ്ങൾ എന്നിവയ്ക്ക് കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ബിഎൽവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാട്ടുപക്ഷികളുമായി യാതൊരു തരത്തിലുള്ള സമ്പർക്കം ഡൊമസ്റ്റിക് ഇനങ്ങൾക്ക് ഉണ്ടായേക്കരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പോൾട്രി ഇനങ്ങൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കുന്നത് കനത്ത സംരക്ഷണയിൽ തന്നെയായിരിക്കണമെന്നും നിർദേശിക്കുന്നു. പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കാട്ടുന്ന ഇറച്ചിക്കോഴികളെ മറ്റു പക്ഷികളിൽ നിന്ന് അകറ്റി നിർത്തണമെന്നും ബിഎൽവി വ്യക്തമാക്കുന്നു.
ശൈത്യകാലത്ത് രാജ്യത്തേക്ക് എത്തിയിട്ടുള്ള ദേശാടനപ്പക്ഷികളിൽ നിന്നാണ് വൈറസ് ബാധിച്ചിട്ടുള്ളതെന്നാണ് കണക്കാക്കുന്നത്. അതേസമയം വൈറസ് മനുഷ്യനിലേക്ക് പകരുമെന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല എന്നും ബിഎൽവി ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും തടാകങ്ങളിലും മറ്റും ചത്തുകിടക്കുന്ന പറവകളെ തൊടരുതെന്നും വേണ്ടപ്പെട്ട അധികൃതരെ ഉടൻ ഇക്കാര്യം അറിയിക്കുകയാണ് വേണ്ടതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.