ചിക്കൻ കറി

ചിക്കൻ 1കിലൊ
ചെറിയ ഉള്ളി – 15 എണ്ണം
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി 5 അല്ലി
മുളകുപൊടി 1 ടേ.സ്പൂൺ
മല്ലിപ്പൊടി 2 ടേ.സ്പൂൺ
മഞ്ഞൾപ്പൊടി 1/4 ടേ.സ്പൂൺ
കുരുമുളകുപൊടി 1/2 ടേ.സ്പൂൺ
ഉപ്പ് – പാകത്തിനു
കറിവേപ്പില ആവശ്യത്തിനു
മല്ലിയിൽ 1 കപ്പ്, കൊത്തിഅരിഞ്ഞത്
പുതിന ഇല ½ കപ്പ് അരിഞ്ഞത്
വെളിച്ചെണ്ണ ¼ കപ്പ്
നെയ്യ് – ¼ കപ്പ്

ബിരിയാണി

അരി 1 ½ കപ്പ്
വെള്ളം 3 കപ്പ്
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്നവിധം:-

നെയ്യും എണ്ണയും ഒഴിച്ച് ഉള്ളി വഴറ്റുക, അതിലേക്ക് ഇഞ്ചി വെളുത്തുള്ളീയും ചേർത്തുവഴറ്റുക. ശേഷം എല്ലാ മസാലകളും പൊടികളും, വെള്ളം ചേർത്ത് കുഴുച്ച് വഴറ്റുക. എണ്ണ തെളിഞ്ഞു വരുംബോൾ ചിക്കനും ചേർത്ത് , ചെറുതീയിൽ വീണ്ടും വെള്ളം ഇറങ്ങാൻ അനുവദിക്കുക.
ഇതിലേക്ക് 3 കപ്പ് തിളച്ച വെള്ളം ചേർക്കുക. കഴുകി വച്ചിരിക്കുന്ന അരി കഴുകി ചിക്കൻ കറിയിലേക്ക് ചേർത്തിളക്കുക. കൂടെ കരിവേപ്പിലയും മല്ലിയിലയും ചേർത്തിളക്കി അടച്ച് വേവിക്കുക. ചിക്കനും അരിയും ഏതാണ്ട് ഒരുമിച്ചു വേകും. എങ്കിലും അടപ്പു തുടന്ന് അരിയുടെ വേവ് കൂടിപ്പോകാതെ ശ്രദ്ധിക്കണം. വെന്ത് തീ ഓഫ് ചെയ്തതിനു ശേഷം മുകളിൽ അൽപം നെയ് മുകളിൽ ഒഴിക്കുക, കൂടെ പുതിന ഇലയും വിതറിച്ചേർക്കുക .

പുതിന തൈര് , ഒരു പിടി പുതിന ഇലയും ഒരു ചെറിയകഷണം ഇഞ്ചിയും, ഒരു പച്ചമുളകും ഒരുമിച്ചരച്ച് , 1 കപ്പ് തൈരിൽ ചേർത്ത് ഉപ്പും പാകത്തിനു ചേർക്കുക.

തക്കാളീ സാലഡ് 1 വലിയ തക്കാളി കൊത്തിയരിഞ്ഞത്, 1 ഇടത്തരം സവാള കൊത്തിയരിഞ്ഞത്, ഒരു പച്ചമുളക് കൊത്തിയരിഞ്ഞത്, ഒരു പിടി മല്ലിയിൽ ഞുറുക്കിയത്, ഉപ്പ് എന്നിവ ഒരുമിച്ച് കൈകൊണ്ട് ഞെരടി യോജിപ്പിക്കുക.പുതിന തൈരിനൊപ്പം, സാലടിനും പപ്പടത്തിനൊപ്പം, അച്ചാറിനൊപ്പം വിളമ്പുക.