- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിരിയാണിയിലെ തലശ്ശേരിപ്പെരുമ ബ്രിട്ടനിലും സമ്മാനിച്ച് മലയാളി കൂട്ടായ്മ; ബിരിയാണി ചലഞ്ച് ഒരുക്കിയത് കോവിഡ് പ്രതിസന്ധിയിൽ ജന്മനാടിന് കൈത്താങ്ങാകാൻ; ചലഞ്ച് സംഘടിപ്പിച്ചത് 'സമീക്ഷ കൂ്ട്ടായ്മയുടെ നേതൃത്വത്തിൽ 28 ഓളം യുവാക്കൾ ചേർന്ന്; ചലഞ്ച് ഹിറ്റായതോടെ കൂടുതൽ പരിപാടികൾ ലക്ഷ്യമിട്ട് സമീക്ഷ
ലണ്ടൻ: കോവിഡ് പ്രതിസന്ധിയിൽ കേരളത്തിന് കൈത്താങ്ങായി ബ്രിട്ടനിലെ മലയാളികളുടെ കൂട്ടായ്മയായ 'സമീക്ഷ'. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് പണം സ്വരൂപിക്കുന്നതിനായി വലിയ ബിരിയാണി ചലഞ്ചാണ് സമീക്ഷ യുകെ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേറ്ററിങ് ബ്രാഞ്ച് നടത്തിയത്. ഇതിലൂടെ ലഭിച്ച പണം മുഖ്യമന്ത്രിയുടെ വാക്സിൻ ചലിഞ്ചിന് നൽകാൻ സംഘടനയ്ക്ക് കഴിഞ്ഞു.
യുകെ മലയാളികൾക്കിടയിലെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന 'സമീക്ഷ'യുടെ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു. വാക്സിന് ചലഞ്ചിന് നിർലോഭമായ പിന്തുണ നൽകാൻ സംഘടനയുടെ ഘടകങ്ങളിലെല്ലാം പരിപാടികൾ സംഘടിപ്പിക്കാനാണ് ദേശീയ കമ്മറ്റി തീരുമാനിച്ചത്. കേറ്ററിങ് യൂണിറ്റ് ബിരിയാണി ചലഞ്ചിലൂടെ ആദ്യ സംരംഭത്തിന് തുടക്കം കുറിച്ചു. 28ഓളം യുവാക്കളുടെ സഹകരണത്തോടെയാണ് ബരിയാണി ചലഞ്ച് നടപ്പിലാക്കിയത്. ജോലിയിൽ നിന്ന് അവധിയെടുത്താണ് ഇതിനായി യുവാക്കൾ ഒത്തുചേർന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ബിരിയാണി ചലഞ്ചും ശ്രമകരമായിരുന്നു. ബിരിയാണി വീടുകളിൽ എത്തിക്കാനാണ് തീരുമാനിച്ചത്. ഇതിനായി പ്രത്യേക ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി. മികച്ച പ്രതികരണമാണ് ലഭിച്ചത്. ചലഞ്ചിൽ പങ്കെടുക്കാൻ അറുനൂറോളം പേർ രംഗത്ത് വന്നു. ഇതോടെ ബിരിയാണി ഉണ്ടാക്കുന്നത് പ്രതീക്ഷിച്ചതിലും വലിയ ചലഞ്ചായി.
യുവാക്കൾ ഒത്തുപിടിച്ചതോടെ ഉഗ്രൻ തലശ്ശേരി ബിരിയാണി റെഡി. ഓഡർ ചെയ്തവർക്കെല്ലാം വീടുകളിൽ ബിരിയാണി എത്തിച്ച് നൽകി. ഡൽഹിയിലെ കർഷക സമരകാലത്ത് പതിനാല് ടൺ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നൽകിയ ചരിത്രവും 'സമീക്ഷ'ക്കുണ്ട്. വാക്സിൻ ചലഞ്ചിൽ പങ്കെടുക്കാൻ യു കെ മലയാളികൾ ആവേശത്തോടെ എത്തിയതോടെ കൂടുതൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സംഘടന.
മറുനാടന് മലയാളി ബ്യൂറോ