- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിമ്മിൽ പോയും മരുന്ന് കഴിച്ച് മെൻസസ് ശരിയാക്കിയും 37ാം ആഴ്ച വരെ അവൾ ഒന്നും അറിയാതെ ജീവിച്ചു; വയറ്റിലെ ഗർഭിണി മാർക്ക് കണ്ട് അമ്മ നിർദേശിച്ച് പരിശോധിച്ചപ്പോൾ പ്രസവിക്കാൻ ഇനി ആഴ്ചകൾ മാത്രം; നഴ്സ് കുഞ്ഞിന്റെ വയറ്റിലെ കിടപ്പിന്റെ സ്‌റ്റൈൽ മാറ്റിയപ്പോൾ ഞൊടിയിടയിൽ വയർ വീർത്തു
ലണ്ടൻ: എസക്സിലെ ക്ലാക്ടൻ-ഓൺ-സീയിലെ 18കാരിയായ സഫ്റോൻ ഹെഫെറിന്റെ വയറിന് മേൽ അസാധാരണമായ വരകൾ കണ്ടപ്പോൾ അവളോട് പ്രഗ്‌നൻസി ടെസ്റ്റിന് വിധേയയാകാൻ അമ്മയായിരുന്നു നിർദേശിച്ചിരുന്നത്. ഈ പെൺകുട്ടി ഗർഭിണിയാണെന്നും പ്രസവിക്കാൻ ഇനി ആഴ്ചകൾ മാത്രമേ ശേഷിക്കുന്നുള്ളുവെന്നുമായിരുന്നു ടെസ്റ്റിലൂടെ സ്ഥിരീകരിക്കപ്പെട്ടത്. തന്റെ ഉള്ളിൽ കുഞ്ഞ് വളരുന്നുണ്ടെന്നറിയാതെ ജിമ്മിൽ പോയും മരുന്ന് കഴിച്ച് മെൻസസ് ശരിയാക്കിയും സഫ്റോൻ കഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വയറ്റിൽ കുഞ്ഞുള്ളതിന്റെ യാതൊരു ലക്ഷണവും പുറമേക്ക് കാണാനുണ്ടായിരുന്നുമില്ല. എന്നാൽ ടെസ്റ്റിന് യുവതിയുടെ വയറ്റിലെ കുഞ്ഞിന്റെ കിടപ്പിന്റെ സ്‌റ്റൈൽ മിഡ് വൈഫ് മാറ്റിയപ്പോൾ പരന്ന് കിടന്നിരുന്ന വയർ ഞൊടിയിടയിൽ വീർത്ത് വന്നുവെന്നും റിപ്പോർട്ടുണ്ട്. തന്റെ വയറിന് മേൽ വരകൾ തെളിഞ്ഞിരുന്നുവെങ്കിലും ഗർഭിണികൾക്കുണ്ടാകുന്ന യാതൊരു ശാരീരിക ലക്ഷണങ്ങളും മാറ്റങ്ങളും സഫ്റോൻ പ്രകടിപ്പിച്ചിരുന്നില്ലെന്നതാണ് അത്ഭുതകരമായ കാര്യം. ഇതിനെ തുടർന്നായിരുന്നു ഈ 18കാരി പതിവ് പോലെ ജിമ്മിൽ പോയ
ലണ്ടൻ: എസക്സിലെ ക്ലാക്ടൻ-ഓൺ-സീയിലെ 18കാരിയായ സഫ്റോൻ ഹെഫെറിന്റെ വയറിന് മേൽ അസാധാരണമായ വരകൾ കണ്ടപ്പോൾ അവളോട് പ്രഗ്‌നൻസി ടെസ്റ്റിന് വിധേയയാകാൻ അമ്മയായിരുന്നു നിർദേശിച്ചിരുന്നത്. ഈ പെൺകുട്ടി ഗർഭിണിയാണെന്നും പ്രസവിക്കാൻ ഇനി ആഴ്ചകൾ മാത്രമേ ശേഷിക്കുന്നുള്ളുവെന്നുമായിരുന്നു ടെസ്റ്റിലൂടെ സ്ഥിരീകരിക്കപ്പെട്ടത്. തന്റെ ഉള്ളിൽ കുഞ്ഞ് വളരുന്നുണ്ടെന്നറിയാതെ ജിമ്മിൽ പോയും മരുന്ന് കഴിച്ച് മെൻസസ് ശരിയാക്കിയും സഫ്റോൻ കഴിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വയറ്റിൽ കുഞ്ഞുള്ളതിന്റെ യാതൊരു ലക്ഷണവും പുറമേക്ക് കാണാനുണ്ടായിരുന്നുമില്ല.
എന്നാൽ ടെസ്റ്റിന് യുവതിയുടെ വയറ്റിലെ കുഞ്ഞിന്റെ കിടപ്പിന്റെ സ്‌റ്റൈൽ മിഡ് വൈഫ് മാറ്റിയപ്പോൾ പരന്ന് കിടന്നിരുന്ന വയർ ഞൊടിയിടയിൽ വീർത്ത് വന്നുവെന്നും റിപ്പോർട്ടുണ്ട്. തന്റെ വയറിന് മേൽ വരകൾ തെളിഞ്ഞിരുന്നുവെങ്കിലും ഗർഭിണികൾക്കുണ്ടാകുന്ന യാതൊരു ശാരീരിക ലക്ഷണങ്ങളും മാറ്റങ്ങളും സഫ്റോൻ പ്രകടിപ്പിച്ചിരുന്നില്ലെന്നതാണ് അത്ഭുതകരമായ കാര്യം. ഇതിനെ തുടർന്നായിരുന്നു ഈ 18കാരി പതിവ് പോലെ ജിമ്മിൽ പോയി അഭ്യാസങ്ങൾ നടത്തുകയും സൺബെഡിൽ കിടക്കാൻ പോവുകയും ചെയ്തുകൊണ്ടിരുന്നത്.
പെട്ടെന്ന് മെൻസസ് നിലച്ചപ്പോൾ അത് മരുന്ന് കഴിച്ച് ഈ റീട്ടെയിൽ അസിസ്റ്റന്റ് ശരിയാക്കുകയും ചെയ്തിരുന്നു. വയറ്റിലെ ആൺകുട്ടി ബാക്ക്-ടു-ബാക്ക് എന്ന പൊസിഷനിൽ കിടക്കുന്നതിനാലാണ് വയർ തീരെ പുറത്തേക്ക് വെളിപ്പെടാതിരുന്നതെന്നാണ് മിഡ് വൈഫ് സ്ഥിരീകരിച്ചിരുന്നത്. തുടർന്ന് അവർ കുഞ്ഞിന്റെ കിടപ്പ് സാധാരണ പോലൊയക്കി മാറ്റിയതിനെ തുടർന്ന് സഫ്റോന്റെ വയർ പെട്ടെന്ന് ഉയർന്ന് വരുകയുമായിരുന്നു. തുടർന്ന് ഈ വർഷം ജൂണിൽ സഫ്റോൻ ഓസ്‌കാർ ഹെഫെർ എന്ന പേരുള്ള ആൺകുഞ്ഞിന് ജന്മമേകുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും താൻ കുട്ടിയെ ഏറെ സ്നേഹിക്കുന്നുവെന്നാണ് സഫ്റോൻ പ്രതികരിച്ചിരിക്കുന്നത്.
താൻ ഗർഭിണിയായെന്നറിഞ്ഞ് ഏവർക്കും അതിശയമായിരുന്നുവെന്നും തന്റെ അമ്മയും താനും ഞെട്ടിത്തരിച്ച് പോയെന്നും സഫ്റോൻ വെളിപ്പെടുത്തുന്നു. ഇതിനൊരിക്കലും സാധ്യതയില്ലെന്നായിരുന്നു ടെസ്റ്റിലൂടെ ഇത് സ്ഥിരീകരിക്കപ്പെടുന്നത് വരെ താനും ഉറച്ച് വിശ്വസിച്ചിരുന്നതെന്നും യുവതി പറയുന്നു. വൈറ്റമിൻ ഡി, ബി12 എന്നിവയുടെ അപര്യാപ്തത കാരണം സഫ്റോനിന് അനീമിയ ബാധിച്ചതാണെന്നായിരുന്നു ഈ പരിശോധനക്ക് മാസങ്ങൾക്ക് മുമ്പ് ഡോക്ടറെ കണ്ടപ്പോൾ നിർദേശിച്ചിരുന്നതെന്നും സഫ്റോൻ ഓർക്കുന്നു. തുടർന്ന് അന്ന് അതിനുള്ള മരുന്നുകൾ വാങ്ങിക്കഴിക്കുകയും ചെയ്തിരുന്നു.
ഈ അവസരത്തിൽ തന്റെ ഭാരം കുറഞ്ഞിരുന്നുവെന്നും യുവതി ഓർക്കുന്നു. തനിക്ക് എപ്പോഴും ഉറങ്ങണമെന്ന് തോന്നിരുന്നുവെന്നും പുറത്തേക്ക് പോകാൻ തോന്നാറില്ലായിരുന്നുവെന്നും എന്നാൽ അപ്പോഴൊന്നും ഗർഭിണിയായെന്ന തോന്നലുണ്ടായിരുന്നില്ലെന്നും സഫ്റോൻ വെളിപ്പെടുത്തുന്നു. താൻ ഏറ്റവും ഒടുവിൽ സെക്സ് ചെയ്ത അവസരത്തിൽ ഒരിക്കലും ഗർഭിണിയാകാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നു. സാധാരണ കുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ തലകീഴായാണ് കിടക്കാറുള്ളത്. തൽഫലമായി കുഞ്ഞിന്റെ വളർച്ചക്ക് അനുസരിച്ച് അമ്മമാരുടെ വയർ വലുതായി വരുകയും ചെയ്യും. എന്നാൽ വളരെ അപൂർവമായി ചിലരുടെ വയറ്റിൽ കുട്ടികൾ വ്യത്യസ്തമായ പൊസിഷനിൽ കിടക്കാറുണ്ട്. അതാണ് സഫ്റോനിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.