- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജർമനിയിൽ ജനനനിരക്ക് വർധിച്ചു; ജനനനിരക്കിൽ തുടർച്ചയായി മൂന്നാം വർഷവും വർധന
ബെർലിൻ: ജർമനിയിൽ ജനനനിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫെഡറൽ ഓഫീസ് ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്. തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷവും രാജ്യത്തെ ജനനനിരക്കിൽ വർധനയാണ് രേഖപ്പെടുത്തുന്നതെന്നും 25 വർഷത്തിനിടെ ഇപ്പോഴാണ് ജനനനിരക്ക് വർധിച്ചുകൊണ്ടിരിക്കുകന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2014-ലെ കണക്കനനുസരിച്ച് ഒരു സ്ത്രീക്ക്
ബെർലിൻ: ജർമനിയിൽ ജനനനിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫെഡറൽ ഓഫീസ് ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്. തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷവും രാജ്യത്തെ ജനനനിരക്കിൽ വർധനയാണ് രേഖപ്പെടുത്തുന്നതെന്നും 25 വർഷത്തിനിടെ ഇപ്പോഴാണ് ജനനനിരക്ക് വർധിച്ചുകൊണ്ടിരിക്കുകന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2014-ലെ കണക്കനനുസരിച്ച് ഒരു സ്ത്രീക്ക് ശരാശരി 1.47 കുട്ടികൾ ഉണ്ടെന്നാണ് കണക്ക്. 1990-നു ശേഷം ജർമനി റീയൂണിഫിക്കേഷനു ശേഷം ഇതാദ്യമായാണ് ജനനനിരക്കിൽ ഇത്രയേറെ വർധന രേഖപ്പെടുത്തുന്നത്. നേരിയ തോതിൽ ബേബി ബൂം ഉണ്ടെന്ന് ഓഗസ്റ്റ് മുതലേ വ്യക്തമായിരുന്നതാണ്. 2014-ൽ മൊത്തം 715,000 ശിശുക്കളാണ് രാജ്യത്ത് പിറവിയെടുത്തത്. 2013-ൽ ഇത് 33,000 മാത്രമായിരുന്നു.
ജർമൻ യുവതികൾക്കിടയിൽ ജനനനിരക്ക് 1.37-ൽ നിന്ന് 1.42 ആയും ജർമനിയിൽ താമസിക്കുന്ന വിദേശ യുവതികൾക്കിടയിൽ ജനനനിരക്ക് 1.80-ൽ നിന്ന് 1.86 ആയുമാണ് വർധിച്ചിരിക്കുന്നത്. ജർമനിയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ജനനനിരക്കിൽ വർധനയാണ് രേഖപ്പെടുത്തുന്നത്.
പാശ്ചാത്യരാജ്യങ്ങളിൽ ജനനനിരക്ക് കുറവുള്ള രാജ്യങ്ങളിലൊന്നായിരുന്നു ജർമനി. പ്രായമുള്ള തലമുറയുടെ എണ്ണം വർധിച്ചുവന്നുകൊണ്ടിരിക്കേ രാജ്യത്ത് ജനനനിരക്കിൽ വർധന രേഖപ്പെടുത്തുന്നത് ശുഭകരമായ കാര്യമായാണ് കണക്കാക്കുന്നതും.