ഷിക്കാഗോ: ഒക്ടോബർ 21 ഞായറാഴ്ച 9.45 നുള്ള വിശുദ്ധ കുർബാനക്കുശേഷം, പ്രാർത്ഥനാജീവിതവും, അതിലേറെ അനാഥരിലും, അംഗവൈകല്യമുള്ളവരിലും, മാറാരോഗികളിലും യേശുക്രിസ്തുവിനെ കണ്ടുകൊണ്ട് അവർക്കുവേണ്ടി അഘോരാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന, ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം വളരെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.

ഫൊറോനാ എക്സ്സിക്കൂട്ടീവും, പ്രീ മാര്യേജ് കോഴ്സിൽ പങ്കെടുത്തവരും, എല്ലാ ഇടവാംഗങ്ങളോടൊത്ത് ആഹ്ലാദപൂർവ്വം കേക്ക് മുറിച്ചാണ് ജന്മദിനം ആഘോഷിച്ചത്. മിഷനറിമാരെ അളവറ്റു സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബഹു. മുത്തോലത്തച്ചന്റെ ജന്മദിനം, മിഷൻ ഞായറാഴ്ചയാണ് ആഘോഷിച്ചത്. പരിശുദ്ധമായ ഈ ദിവ്യബലിയിൽ അച്ചന്റെ മാതാപിതാക്കളേയും, കുടുംബാംഗങ്ങളേയും, ഇപ്പോഴത്തെ കുടുംബാംഗങ്ങളായ എല്ലാ ഇടവകക്കാർക്കുംവേണ്ടിയും പ്രത്യേകം പ്രാർത്ഥിച്ചെന്നും, ചർച്ച് എക്സ്സിക്കൂട്ടീവും, ഇടവകാംഗങ്ങളും ചെയ്യുന്ന എല്ലാ സഹകരണങ്ങൾക്കും മുത്തോലത്തച്ചൻ പ്രത്യേകം നന്ദി പറയുകയും ചെയ്തു.

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.) അറിയിച്ചതാണിത്.