സാധാരണ മക്കൾ വഴിതെറ്റിപ്പോകാതിരിക്കാൻ കരുതലെടുക്കുന്നവരാണ് മാതാപിതാക്കൾ. എന്നാൽ ഇതാ ഇവിടെ വ്യത്യസ്തനായ ഒരച്ഛൻ. പന്ത്രണ്ടു വയസുള്ള മകന് ജന്മദിനം ആഘോഷിക്കാൻ അച്ഛൻ കൊണ്ടുവന്നത് നിരവധി നഗ്‌നസുന്ദരിമാരെ. മകന്റെ ജന്മദിനാഘോഷം പൊടിപൂരമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട കോടീശ്വരനായ അച്ഛന് പക്ഷേ ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരിക്കുകയാണ്.

അമേരിക്കയിൽ ഏതോ ഒരു സംസ്ഥാനത്ത് നടന്നുവെന്നു കരുതുന്ന ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജന്മദിനാഘോഷത്തിനിടെ മകന്റെ ചുറ്റും നിന്ന് നിരവധി നഗ്‌നസുന്ദരിമാർ നൃത്തം ചെയ്യുന്നത് വ്യക്തമായി വീഡിയോയിൽ കാണാം. മകന് പ്രോത്സാഹനം നൽകി അച്ഛൻ തൊട്ടു പിന്നിൽ നിൽക്കുന്നതും വ്യക്തമാണ്.

നൃത്തരംഗങ്ങൾ ചൂടുപിടിച്ചതോടെ നഗ്‌നസുന്ദരികൾ പയ്യന്റെ മുഖത്ത് തങ്ങളുടെ മാറിടം ഉരസിയതോടെ പയ്യൻ ആകെ വിരണ്ടുവെന്നു തന്നെ പറയാം. കസേരയിൽ ഇരിക്കുന്ന പയ്യന്റെ ചുറ്റും നിന്ന് ഡാൻസ് കളിച്ച സുന്ദരികളിൽ രണ്ടു പേർ തങ്ങളുടെ മാറിടം കുട്ടിയുടെ മുഖത്ത് ഉരസി രസിക്കുന്നതു കാണാം. എന്നാൽ ഇവരുടെ ചെയ്തിയിൽ അസ്വസ്ഥനായ കുട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. കൂടാതെ പയ്യന്റെ മടിയിൽ ഇരുന്ന് ഇത്തരം വികൃതികൾ കാട്ടിക്കൂട്ടുന്നുണ്ട് അതിലൊരു സുന്ദരി.

പ്രായപൂർത്തിയാകാത്ത പയ്യനെ ഇത്തരം കാമകേളികളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന അച്ഛന്റെ പ്രവർത്തിയെ നിശിതമായി വിമർശിച്ചാണ് കമന്റുകൾ എത്തിയിരിക്കുന്നത്. ഇത്തരം ബർത്ത്‌ഡേ ഗിഫ്റ്റുകൾ നൽകുന്ന അച്ഛന്റെ പ്രവർത്തി തീരെ അനുചിതമാണെന്നും ഇത് യഥാർഥത്തിൽ കുട്ടിക്കു നേരെയുള്ള ലൈംഗികാതിക്രമമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്. തലയ്ക്കു വെളിവില്ലാത്ത അച്ഛന്റെ പക്കൽ നിന്ന് മകനെ സോഷ്യൽ സർവീസുകാർ മാറ്റണമെന്നും അല്ലാത്ത പക്ഷം കുട്ടിയുടെ ഭാവി അപകടത്തിലാകുമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. കോടീശ്വരനായ അച്ഛന്റെ വെളിവുകെട്ട പ്രവർത്തിയെന്നും വിമർശനം ഉയരുന്നുണ്ട്.