- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽപുള്ളിയെങ്കിലും അയാളും ഒരു പിതാവല്ലേ...? മകന്റെ പന്ത്രണ്ടാം പിറന്നാൾ ആഘോഷിക്കണമെന്ന പ്രതിയുടെ ആഗ്രഹം സഫലമാക്കി ഷാർജ പൊലീസ് ; കേക്കു മുറിച്ചും സമ്മാനം നൽകിയും മകന്റെ ജന്മദിനം ആഘോഷിച്ചത് ജയിലിൽ; പിതാവിന്റെയും മക്കളുടേയും ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് ജയിൽ അധികൃതർ
ഷാർജ: തടവുപുള്ളിയാണെങ്കിലും അദ്ദേഹം ഒരു പിതാവാണെന്ന കരുതൽ സമ്മാനിച്ചത് സന്തോഷത്തിന്റെ പൊന്നും തിളക്കമുള്ള നിമിഷങ്ങൾ. തന്റെ മകന്റെ പിറന്നാൾ അവസ്മരണീയമാക്കണമെന്ന പ്രതിയുടെ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ഷാർജയിലെ പൊലീസ് ഉദ്യോഗസ്ഥർ. ഇതിനായി ഇദ്ദേഹത്തിന്റെ കുടുംബത്തെ ജയിലിലേക്ക് ക്ഷണിച്ചാണ് പൊലീസ് പരിപാടി സംഘടിപ്പിച്ചത്. പ്രതിയുടെ മകനെയും കുടുംബത്തെയും ഇയാൾ കഴിയുന്ന ജയിലിലേക്ക് ക്ഷണിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ഷാർജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ കേണൽ അഹമ്മദ് സഹീൽ, വനിതാ ജയിൽ ഡയറക്ടർ കേണൽ മോണ സൊറൂർ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. ഇതിന്റെ ചിത്രവും ഷാർജ പൊലീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നിയമം ലംഘിക്കാൻ പ്രതികളെ സ്വാധീനിച്ച കാര്യങ്ങളെ ഭാവിയിൽ തരണം ചെയ്യാൻ ഇത്തരത്തിലുള്ള പരിപാടികൾ സഹായിക്കും. ശിക്ഷാ കാലാവധി കഴിയുമ്പോൾ സാധാരണ ജീവിതത്തിലേക്ക് വരേണ്ടവർ ആണ് പ്രതികൾ. അതിനാൽ അവരുടെ പുനഃരധിവാസത്തിന് ആവശ്യമായ ചെറിയ സഹായങ്ങളാണ് ഇത്തരം പ്രവർത്തനങ്ങളെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. Vi
ഷാർജ: തടവുപുള്ളിയാണെങ്കിലും അദ്ദേഹം ഒരു പിതാവാണെന്ന കരുതൽ സമ്മാനിച്ചത് സന്തോഷത്തിന്റെ പൊന്നും തിളക്കമുള്ള നിമിഷങ്ങൾ. തന്റെ മകന്റെ പിറന്നാൾ അവസ്മരണീയമാക്കണമെന്ന പ്രതിയുടെ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ഷാർജയിലെ പൊലീസ് ഉദ്യോഗസ്ഥർ. ഇതിനായി ഇദ്ദേഹത്തിന്റെ കുടുംബത്തെ ജയിലിലേക്ക് ക്ഷണിച്ചാണ് പൊലീസ് പരിപാടി സംഘടിപ്പിച്ചത്.
പ്രതിയുടെ മകനെയും കുടുംബത്തെയും ഇയാൾ കഴിയുന്ന ജയിലിലേക്ക് ക്ഷണിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ഷാർജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ കേണൽ അഹമ്മദ് സഹീൽ, വനിതാ ജയിൽ ഡയറക്ടർ കേണൽ മോണ സൊറൂർ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. ഇതിന്റെ ചിത്രവും ഷാർജ പൊലീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
നിയമം ലംഘിക്കാൻ പ്രതികളെ സ്വാധീനിച്ച കാര്യങ്ങളെ ഭാവിയിൽ തരണം ചെയ്യാൻ ഇത്തരത്തിലുള്ള പരിപാടികൾ സഹായിക്കും. ശിക്ഷാ കാലാവധി കഴിയുമ്പോൾ സാധാരണ ജീവിതത്തിലേക്ക് വരേണ്ടവർ ആണ് പ്രതികൾ. അതിനാൽ അവരുടെ പുനഃരധിവാസത്തിന് ആവശ്യമായ ചെറിയ സഹായങ്ങളാണ് ഇത്തരം പ്രവർത്തനങ്ങളെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ജയിലിൽ കഴിയുന്നവരുടെ സാമൂഹിക പുനഃരധിവാസത്തിന് ഷാർജ പൊലീസ് വലിയ പ്രാധാന്യം നൽകുന്നുവെന്നും വ്യക്തമാക്കി. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ പ്രതികൾ സമൂഹത്തെ കാണുന്ന രീതിയിൽ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.