ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിക്ക് ഇന്ന് പതിനെട്ടാം പിറന്നാൾ. അച്ഛന്റെ പൊന്നുമോൾക്ക് ആശംസകളുമായി നിരവധി പേർ എത്തി. ദിലീപ് ഫാൻസാണ് മീനൂട്ടിക്ക് പിറന്നാൾ ആശംസകളുമായി ആദ്യം എത്തിയത്. ദിലീപിനൊപ്പം നിൽക്കുന്ന മീനൂട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ദിലീപ് ഓൺലൈൻ ഫേസ്‌ബുക്കിലൂടെ മീനൂട്ടിക്ക് ആശംസ അറിയിച്ചിട്ടുണ്ട്.

എന്നാൽ ദിലീപിന്റെയോ മഞ്ജു വാര്യരുടേയും ഔദ്യോഗിക പേജുകളിൽ ആശംസകൾ പോസ്റ്റ് ചെയ്തിട്ടില്ല. എന്തായാലും സിനിമക്കാരടക്കം നിരവധി പേർ മീനൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു. അച്ഛനും രണ്ടാം ഭാര്യയായ കാവ്യയ്ക്കുമൊപ്പം ആലുവയിലുള്ള വീട്ടിലാണ് മീനാക്ഷി ഉള്ളത്.

അച്ഛനും അമ്മയും വിവാഹ ജീവിതം അവസാനിപ്പിച്ചപ്പോൾ മീനാക്ഷി അച്ഛനായ ദിലീപിനൊപ്പമാണ് നിന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ടപ്പോഴും ജയിലായിരുന്നപ്പോഴും മീനാക്ഷിയുടെ പൂർണ്ണ പിന്തുണ ദിലീപിന് ഉണ്ടായിരുന്നു. ദിലീപും കാവ്യയും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനു പിന്നിലും മീനൂട്ടിയുണ്ടായിരുന്നു.