- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുൽഖറിന് മൂപ്പത്തിയഞ്ചാം പിറന്നാൾ; ആശംസകളുമായി സിനിമാ ലോകവും സോഷ്യൽ മീഡിയയും
തിരുവനന്തപുരം: ദുൽഖർ സൽമാന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കി താരങ്ങളും സോഷ്യൽ മീഡിയയും.പ്രത്യേക വീഡിയോയും മറ്റും തയ്യാറാക്കി ആരാധകർ സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ ആശംസകളുമായാണ് പിറന്നാൾ ദിനത്തെ താരങ്ങൾ സമ്പന്നമാക്കിയത്.മോഹൻലാൽ, പ്രിഥ്വിരാജ്, ദീലീപ് ഉൾപ്പടെ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാം തന്നെ മലയാളത്തിന്റെ കുഞ്ഞിക്കയ്ക്ക് ആശംസകൾ നേർന്നു.
ജീവിതത്തിലെ ഏറ്റവും സ്പെഷലായ പേഴ്സണ്് ജന്മദിനാശംസകൾ എന്നാണ് മോഹൻ ലാൽ കുറിച്ചത്.പ്രിഥിരാജസുകുമാരൻ ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടഇങ്ങനെ കുറിച്ചു '' പിറന്നാൾ ആശംസകൾ സഹോദരാ..എനിക്കും സുപ്രിയക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നീ. കൂളായ നല്ലൊരു വ്യക്തിയാണ്. നീ ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത അർഹിക്കുന്ന വിജയമാണ്. സിനിമയോട് നീ എത്രത്തോളം പാഷനേറ്റാണെന്നു എനിക്ക് അറിയാം. എത്ര അഭിമാനത്തോടെയാണ് നീ 'ബിഗ് എം' എന്ന സർനെയിം കരുതുന്നത്. നമ്മളും കുടുംബവും, സിനിമയും, മക്കളും ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്നേഹമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
തന്റെ കരിയറിൽ കണ്ട ഏറ്റവും കൂൾ ആയ താരമാണദുൽഖർ സൽമാൻ എന്നായിരുന്നു സംവിധായകനായ റോഷൻ ആൻഡ്രൂസ് ഫേസ്ബുക്കിൽ കുറിച്ചത്.ദുൽഖർ സൽമാൻ ചെയ്ത കാര്യണ്യ പ്രവർത്തിയെ കുറിച്ചുള്ള കുറിപ്പപങ്കുവച്ചാണനിർമൽ പാലാഴി പിറന്നാൾ സന്തോഷം പങ്കുവെച്ചത്.
മറുനാടന് മലയാളി ബ്യൂറോ