കോഴിക്കോട്: ജനകീയ പരിവേഷവുമായി മുന്നോട്ട് പോകുന്ന കളക്ടർ എൻ പ്രശാന്ത് പുതിയ പദ്ധതിയുമായി രംഗത്ത്. കോഴിക്കോടിന്റെ ശുദ്ധ ജലക്ഷാമത്തിന് പരിഹാരമൊരുക്കാൻ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനാണ് നീക്കം. ജില്ലയിലെ കുളങ്ങളും കനാലുകളും മറ്റും വൃത്തിയാക്കാൻ തയ്യാറാവുന്നവർക്ക് ബിരിയാണി വാങ്ങിത്തരാമെന്നാണ് കോഴിക്കോട് ജില്ലാ കളക്ടർ എൻ.പ്രശാന്തിന്റെ പുതിയ പ്രഖ്യാപനം. നല്ലോണം കുളംകോരിയാൽ ബിരിയാണി വാങ്ങിത്തരാമെന്ന ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വരൾച്ച പ്രതിരോധ ഫണ്ടിൽ നിന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കാൻ വകുപ്പുണ്ട്. ഇതിലുൾപ്പെടുത്തി കുളങ്ങളും മറ്റും വൃത്തിയാക്കാൻ അമ്പതിനായിരം രൂപ വരെ അനുവദിക്കും. നൂറിലധികം കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന ചിറയോ കുളമോ ആണെങ്കിൽ ഒരു പമ്പ് വാടക്ക് എടുക്കാം. താൽപ്പര്യമുള്ള യുവജന സംഘടനകൾക്കും റസിഡൻസ് അസോസിയേഷനും കളക്ടറുടെ ഓഫീസുമായി ബന്ധപ്പെടാമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. അധ്വാനം നിങ്ങളുടേത് ബിരിയാണി സർക്കാർ വക. പോരുന്നോ എന്നാണ് കളക്ടറുടെ ചോദ്യം.

ഓപ്പറേഷൻ സുലൈമാനിയുൾപ്പെടെയുള്ള കളക്ടറുടെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രഖ്യാപനങ്ങൾ ഏറെ ചർച്ചയാവുകയും വിജയിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കുളം വൃത്തിയാക്കാനുള്ള പദ്ധതിയെത്തുന്നത്.

 

 

സ്വന്തം നാട്ടിലെ ജലസമ്പത്ത്‌ സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവർക്ക്‌ ഒരു ഹേതു വന്നു പെട്ടിട്ടുണ്ട്. വരൾച്ച പ്രതി...

Posted by Collector, Kozhikode on Friday, January 8, 2016