ദിവസങ്ങൾക്ക് മുമ്പ് സാക്‌സ്ച്ചിവനിലെ ബെയ്ന്റിറ്റിൽ ഉണ്ടായ കാറപകടത്തിൽ ചാലക്കുടി സ്വദേശി മരിച്ച സംഭവത്തിൽ സ്വദേശി വനിത കുറ്റക്കാരിയെന്ന് കണ്ടെത്തി കേസെടുത്തു. ചാലക്കുടി സ്വദേശി ബിഷോ വർഗ്ഗീസ് ആണ് അപകടത്തിൽ മരിച്ചത്. പരേതന് 35 വയസായിരുന്നു പ്രായം.

സംഭവത്തിൽ 59കാരിയായ സ്വദേശി വനിതയ്ക്കെതിരെ മോശം ഡ്രൈവിംഗിന് കേസെടുത്തു. ഇവരുടെ അശ്രദ്ധമൂലമാണ് ഉണ്ടായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വരെ ഓഗസ്റ്റ് 14ന് രാവിലെ 9.30ന് ഈസ്റ്റവൻ പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരാക്കും.

ജോലി കഴിഞ്ഞ മടങ്ങവെയാണ് ബിഷോയുടെ വാഹനം അപകടത്തിൽപ്പെട്ടത്. രാത്രി 10.10ഓടെ ഹൈവേ 18, 39 എന്നിവയുടെ ഇന്റർസെക്ഷനിലാണ് എസ്യുവിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്.അപകടത്തിൽ 28കാരനായ കാർ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

എം ആൻഡ് എച്ച് ടാക്സി ലിമിറ്റഡിൽ ജോലി നോക്കിയിരുന്ന ബിഷോ കളപ്പുരക്കലിന്റെ മരണത്തിൽ നടുങ്ങിയിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെട്ട മലയാളി സമൂഹം. ബിഷോയുടെ ഭാര്യ ജോബി കാനഡയിൽ നഴ്സാണ്. ഏക സഹോദരി യുകെയിലാണ്.

ബിജോയുടെ മൃതദേഹം റഗിനയിലെ പാസ്‌ക്വ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയ ശേഷം വിക്ടോറിയ ഫ്യൂണറൽ ഹോമിന് മൃതദേഹം കൈമാറിയിട്ടുണ്ട്. ശനിയാഴ്ച മൃതദേഹം കാനഡയിലെ ബിഷോയുടെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി പൊതുദർശനത്തിന് വയ്ക്കും. ജൂലൈ 12ന് മൃതദേഹം നാട്ടിലേക്ക് പുറപ്പെടുമെന്നാണ് അറിയാൻ കഴിഞ്ഞത്.