- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോങ്ങ്‌ഫോർഡ് സീറോ മലബാർ മാസ് സെന്റർ അർദ ക്ലോൺമാക്‌നോയിസ് ബിഷപ്പ് ഫ്രാൻസിസ് ഡഫി സന്ദർശിച്ചു
സീറോ മലബാർ സഭയുടെ ലോങ്ങ്‌ഫോർഡ് മാസ് സെന്റർ ( Our Lady's Manor nursing home chapel , Edgeworthstown ,Co.Longford ) നവംബർ 14 ന് അർദ ക്ലോൺമാക്‌നോയിസ് ബിഷപ്പ് ഫ്രാൻസിസ് ഡഫി സന്ദർശിച്ചു .ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോഡിനേട്ടർ മോൺ.ആന്റണി പെരുമായനച്ചന്റെ അദ്ധ്യക്ഷതയിൽ കുടുംബ സംഗമം ആരംഭിച്ചു. പേപ്പൽ പതാകയും കൈകളിലേന്തിയ കുട്ടികൾക്ക് നടുവിലൂടെ കേരള ത
സീറോ മലബാർ സഭയുടെ ലോങ്ങ്‌ഫോർഡ് മാസ് സെന്റർ ( Our Lady's Manor nursing home chapel , Edgeworthstown ,Co.Longford ) നവംബർ 14 ന് അർദ ക്ലോൺമാക്‌നോയിസ് ബിഷപ്പ് ഫ്രാൻസിസ് ഡഫി സന്ദർശിച്ചു .ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോഡിനേട്ടർ മോൺ.ആന്റണി പെരുമായനച്ചന്റെ അദ്ധ്യക്ഷതയിൽ കുടുംബ സംഗമം ആരംഭിച്ചു. പേപ്പൽ പതാകയും കൈകളിലേന്തിയ കുട്ടികൾക്ക് നടുവിലൂടെ കേരള തനിമയോടെ മുത്തുക്കുടകൾ കൊണ്ട് അലങ്കരിച്ച ദേവാലയത്തിലേക്ക് എത്തിചേർന്ന പിതാവിനെ മോൺ.ആന്റണി പെരുമായാൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു .ഫാ .ജോസ് ഭരണിക്കുളങ്ങര എല്ലാവരേയും സ്വാഗതം ചെയ്തു. തുടർന്ന് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബ്ബാന ആരംഭിച്ചു. മോൺ. ആന്റണി പെരുമായൻ, ഫാ.ജോസ് ഭരണിക്കുളങ്ങര, അർദ ക്ലോൺമാക്‌നോയിസ് ചാൻസിലർ ഫാ . മൈക്കിൾ ബാനൻ, മുള്ളിൻഗർ കത്തീഡ്രൽ അസി.വികാരി ഫാ. ജോസഫ് നൈക്കരക്കുടിയിൽ, എഡ്ജ്വർത്ത്ടൗൺ ഇടവക വികാരി ഫാ ബെൽഗാൻ എന്നിവർ സഹകാർമ്മികർ ആയിരുന്നു.
കുർബ്ബാന മദ്ധ്യേ പിതാവ് സഭാ മക്കൾക്ക് സന്ദേശം നൽകി .സഭാകൂട്ടായ്മയുടെ പ്രവർത്തനങ്ങളെയും ,വിശ്വാസികളുടെ വി .കുർബ്ബാനയിലുള്ള പങ്കാളിത്തത്തെയും,കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെയും കുറിച്ച് പിതാവ് പ്രത്യേകം പ്രശംസിച്ചു. വി . കുർബ്ബാനയ്ക്ക് ശേഷം ബിഷപ്പിനും, ചാൻസിലറിനും കൂട്ടായ്മയുടെ സ്‌നേഹോപഹാരങ്ങൾ നൽകി ആദരിച്ചു. ബിഷപ്പ് ഫ്രാൻസിസ് ഡഫിയുടെ സന്ദർശനം നമ്മുടെ കൂട്ടായ്മയ്ക്ക് ഒരു വലിയ അംഗീകാരമാണെന്ന് മോൺസിഞ്ഞോർ അഭിപ്രായപ്പെട്ടു. സഭയുടെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും പിതാവ് വാഗ്ദാനം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ലോങ്ങ്‌ഫോർഡ് മാസ് സെന്റർ കോഡിനേറ്റർ ജിജിമോൻ മാത്യു പിതാവിന്റെ സന്ദർശന പരിപാടികൾക്ക് നേതൃത്വം നൽകി. Edge worthstown communtiy hall ൽ തയാറാക്കിയിരുന്ന സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
വാർത്ത:കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)