- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗത്തെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടി; ഇനി കണ്ടെത്താനുള്ളത് പ്രതികാരത്തിന്റെ ഉത്തരവുകളും അനുബന്ധ രേഖകളും; തെളിവ് ശേഖരണം പൂർത്തിയാകും വരെ ബിഷപ്പിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാൻ തന്ത്രങ്ങളൊരുക്കി പ്രോസിക്യൂഷൻ; ഇംഗിതത്തിന് വഴങ്ങാതെ വന്നതോടെ മെത്രാൻ ചുമതലകളിൽ നിന്നും ഒഴിവാക്കിയെന്ന കന്യാസ്ത്രീയുടെ മൊഴി തെളിയിക്കാൻ ഉറച്ച് അന്വേഷണ സംഘം; അഞ്ച് കന്യാസ്ത്രീകളുടെ രഹസ്യ മൊഴിയും എടുക്കും; ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതൽ കുരുക്കിലാക്കാൻ പൊലീസ്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയുടെ മൊഴിയെ സാധുകരിക്കുന്ന തെളിവുകളും രേഖകളും ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം. ഇനി കിട്ടാനുള്ളത് കന്യസ്ത്രിക്കെതിരെ പുറപ്പെടുവിച്ച ഉത്തരവുകളും അനുബന്ധ രേഖകളും. തെളിവ് ശേഖരണം പൂർത്തിയാവും വരെ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർക്കും എതിർക്കും.ജലന്ധറിലെ തെളിവെടുപ്പ് സംബന്ധിച്ച് തീരുമാനം പിന്നീടെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിൽ പരാതിക്കാരിയായ കന്യാസ്ത്രിയുടെ സഹപ്രവർത്തകരുടെ രഹസ്യമൊഴിയെടുക്കും. കന്യാസ്ത്രീയോടൊപ്പം മഠത്തിൽ താമസിക്കുന്ന അഞ്ചു കന്യാസ്ത്രിയുടെ രഹസ്യ മൊഴിയെടുക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് പൊലീസിന്റെ നീക്കം. ഈ മൊഴികളും കോടതിയെ അറിയിച്ച് ഫ്രാങ്കോയെ അഴിക്കുള്ളിൽ തളയ്ക്കാനാണ് നീക്കം. അതിവേഗം കുറ്റപത്രം നൽകിയും വിചാരണ വേഗത്തിലാക്കും. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനാണ്
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയുടെ മൊഴിയെ സാധുകരിക്കുന്ന തെളിവുകളും രേഖകളും ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം. ഇനി കിട്ടാനുള്ളത് കന്യസ്ത്രിക്കെതിരെ പുറപ്പെടുവിച്ച ഉത്തരവുകളും അനുബന്ധ രേഖകളും. തെളിവ് ശേഖരണം പൂർത്തിയാവും വരെ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർക്കും എതിർക്കും.ജലന്ധറിലെ തെളിവെടുപ്പ് സംബന്ധിച്ച് തീരുമാനം പിന്നീടെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിൽ പരാതിക്കാരിയായ കന്യാസ്ത്രിയുടെ സഹപ്രവർത്തകരുടെ രഹസ്യമൊഴിയെടുക്കും. കന്യാസ്ത്രീയോടൊപ്പം മഠത്തിൽ താമസിക്കുന്ന അഞ്ചു കന്യാസ്ത്രിയുടെ രഹസ്യ മൊഴിയെടുക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് പൊലീസിന്റെ നീക്കം. ഈ മൊഴികളും കോടതിയെ അറിയിച്ച് ഫ്രാങ്കോയെ അഴിക്കുള്ളിൽ തളയ്ക്കാനാണ് നീക്കം. അതിവേഗം കുറ്റപത്രം നൽകിയും വിചാരണ വേഗത്തിലാക്കും. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനാണ് നീക്കം. അതിനിടെ അന്വേഷണം നീട്ടിക്കൊണ്ട് പോയി ബിഷപ്പിന് ജാമ്യം നേടിക്കൊടുക്കാനുള്ള നീക്കവും ചില പൊലീസ് ഉദ്യോഗസ്ഥർ അണിയറയിൽ നടത്തുന്നുണ്ട്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ നിലവിലെ അവസ്ഥയെക്കുറിച്ചും ഭാവി നടപടികൾ സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി വൈ എസ് പി കെ സുഭാഷ് ഹൈക്കോടിതിയെ ധരിപ്പിക്കും. ബുധനാഴ്ചയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. നിലവിലെ സൂചനകൾ പ്രകാരം തെളിവ് ശേഖരണം അവശേഷിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രൊസിക്യൂഷൻ വീണ്ടും ജാമ്യഹർജിയെ എതിർക്കുന്നതിനാണ് സാദ്ധ്യത. ജലന്ധറിലെ ബിഷപ്പ് ഫ്രങ്കോയുടെ ആസ്ഥാനത്തുനിന്നും ചില രേഖകൾ കൂടി കണ്ടെത്തേണ്ടതുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിച്ച വിവരം.
പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ ചുമതലകളിൽ നിന്നും നീക്കിയ സംഭവത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഇടപെടൽ വ്യക്തമാക്കുന്ന രേഖകളാണ് ഇതിൽ പ്രധാനമെന്നാണ് അറിയുന്നത്. ഇംഗിതത്തിന് വഴങ്ങാതെ വന്നതോടെ ബിഷപ്പ് തന്നെ ചുമതലകളിൽ നിന്നും ഒഴിവാക്കിയെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.ഇത് ഉറപ്പുവരുത്തുന്നതിനാണ് രേഖകൾക്കായി വീണ്ടും തിരച്ചിൽ ആരംഭിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ പൊലീസ് കണ്ടെത്തിയ വസ്തുതകളെല്ലാം കളവെന്നും വ്യാജമെന്നും വരുത്തിതീർക്കാനായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ നീക്കം.ചോദ്യങ്ങളോട് തൃപ്തികരമായി പ്രതികരിക്കാതിരുന്നപ്പോൾ കൃത്യത വരുത്താൻ പൊലീസ് അനുബന്ധ ചോദ്യങ്ങളിലേക്ക് കടന്നു.
ബിഷപ്പിന്റെ നേർ സാക്ഷ്യം ഒന്നൊന്നായി പരിശോധിച്ച് പുകമറയ്ക്കുള്ളിലെ സത്യം പൊലീസ് പുറത്തുചാടിച്ചു. നുണകൾ ഓരോന്നായി പൊളിച്ചടുക്കിയായിരുന്നു പൊലീസിന്റെ മുന്നേറ്റം. തെളിവുകൾ ഹാജരാക്കി പൊലീസ് തങ്ങളുടെ ഭാഗം 'കറക്ടാ'ക്കിയപ്പോൾ ഫ്രാങ്കോയ്ക്ക് ഉത്തരം മുട്ടിയ അവസ്ഥയായി.പിന്നീടായിരുന്നു അറസ്റ്റ്. ഫ്രാങ്കോയെ ചോദ്യം ചെയ്ത് സംബന്ധിച്ച് ഇനിയും കാര്യമായ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിന് വഴിതെളിച്ച് സുപ്രധാന തെളിവ് മഠത്തിലെ താമസം സംബന്ധിച്ച രേഖയാണെന്നാണ് സൂചന. സാഹചര്യത്തെളിവ് മൊഴിയുമായി പൊരുത്തപ്പെട്ടപ്പോൾ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷക സംഘം നടപടികൾ സ്വീകരിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
പീഡനം നടന്നതായി തെളിവ് ലഭിച്ചു. അതുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യുന്നു.ഇതുമാത്രമായിരുന്നു അറസ്റ്റ് സംബന്ധിച്ച് പൊലീസ് വെളിപ്പെടുത്തിയിരുന്നത്. കേസ്സിനെക്കുറിച്ച് പുറത്ത് പ്രചരിച്ചതിലേറെയും ഊഹാഭോഗങ്ങളായിരുന്നെന്നും ഇതിൽ പലതും യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്തവയായിരുന്നെന്നും ഡി വൈ എസ് പി കൂട്ടിച്ചേർത്തു.