- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീകളുടെയും സഹോദരന്റെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തി; തെളിവ് ശേഖരണവും പൂർത്തിയായി; രാജ്യം വിട്ട് പോവുകയുമില്ലെന്ന് വ്യക്തമാക്കി രണ്ടാം അപേക്ഷ; പ്രോസിക്യൂഷൻ എതിർക്കില്ലെന്ന് ഉറച്ച് വിശ്വസിച്ച് വിശ്വാസികളും; പാലായിലെ തടവറയിൽ കിടന്ന് മടുത്ത ബലാത്സംഗകേസിൽ കുടുങ്ങിയ മെത്രാനു വേണ്ടി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകും; ഫ്രാങ്കോ മുളയ്ക്കലിനെ പുറത്തിറക്കാൻ അതിവേഗ കുറ്റപത്രത്തിന് കള്ളക്കളി
കോട്ടയം:164 പ്രകാരമുള്ള മൊഴികൾ രേഖപ്പെടുത്തിക്കഴിഞ്ഞു. തെളിവ് ശേഖരണവും പൂർത്തിയായി. രാജ്യം വിട്ടുപോകില്ല. കോടതി പറയുന്ന നിബന്ധനകൾ പാലിക്കാനും തയ്യാർ. ജാമ്യം അനുവദിക്കണം. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി അഡ്വ.വിജയഭാനു സമർപ്പിച്ചിട്ടുള്ള രണ്ടാമത്തെ ജാമ്യപേക്ഷയിലെ പ്രാധാന പരാമർശങ്ങൾ ഇതാണ്. വരുന്ന തിങ്കളാഴ്ചയാണ് ഹൈക്കോടതി ഫ്രാങ്കോയുടെ ജാമ്യപേക്ഷ വീണ്ടും പരിഗണിക്കുന്നത്. ഇക്കുറി ജാമ്യം ലഭിക്കുമെന്ന് തന്നെയാണ് ഫ്രാങ്കോയുടെ അഭിഭാഷകന്റെയും അനുയായികളുടെയും പ്രതീക്ഷ. 164 മൊഴികൾ രേഖപ്പെടുത്താനുണ്ടെന്നും തെളിവ് ശേഖരണത്തിന് ഇനിയും സമയം ആവശ്യമാണെന്നുമായിരുന്നു മുമ്പ് ജാമ്യഹർജി പരിഗണയ്ക്ക് വന്നപ്പോൾ പ്രൊസിക്യൂഷൻ ഉന്നയിച്ചിരുന്ന തടസ്സവാദം. നിലവിലെ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇനി പ്രൊസിക്യൂഷൻ എതിർക്കാനിടയില്ലെന്നാണ് ഫ്രാങ്കോ പക്ഷത്തിന്റെ വിലയിരുത്തൽ. പൊലീസിൽ നിന്നും ലഭിക്കുന്ന സൂചനകളും ഇവരുടെ പ്രതീക്ഷ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. രഹസ്യമൊഴികൾ രേഖപ്പെടുത്തിക്കഴിഞ്ഞെന്നും കുറ്റപത്രം തയ്യാ
കോട്ടയം:164 പ്രകാരമുള്ള മൊഴികൾ രേഖപ്പെടുത്തിക്കഴിഞ്ഞു. തെളിവ് ശേഖരണവും പൂർത്തിയായി. രാജ്യം വിട്ടുപോകില്ല. കോടതി പറയുന്ന നിബന്ധനകൾ പാലിക്കാനും തയ്യാർ. ജാമ്യം അനുവദിക്കണം. ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി അഡ്വ.വിജയഭാനു സമർപ്പിച്ചിട്ടുള്ള രണ്ടാമത്തെ ജാമ്യപേക്ഷയിലെ പ്രാധാന പരാമർശങ്ങൾ ഇതാണ്. വരുന്ന തിങ്കളാഴ്ചയാണ് ഹൈക്കോടതി ഫ്രാങ്കോയുടെ ജാമ്യപേക്ഷ വീണ്ടും പരിഗണിക്കുന്നത്. ഇക്കുറി ജാമ്യം ലഭിക്കുമെന്ന് തന്നെയാണ് ഫ്രാങ്കോയുടെ അഭിഭാഷകന്റെയും അനുയായികളുടെയും പ്രതീക്ഷ.
164 മൊഴികൾ രേഖപ്പെടുത്താനുണ്ടെന്നും തെളിവ് ശേഖരണത്തിന് ഇനിയും സമയം ആവശ്യമാണെന്നുമായിരുന്നു മുമ്പ് ജാമ്യഹർജി പരിഗണയ്ക്ക് വന്നപ്പോൾ പ്രൊസിക്യൂഷൻ ഉന്നയിച്ചിരുന്ന തടസ്സവാദം. നിലവിലെ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇനി പ്രൊസിക്യൂഷൻ എതിർക്കാനിടയില്ലെന്നാണ് ഫ്രാങ്കോ പക്ഷത്തിന്റെ വിലയിരുത്തൽ. പൊലീസിൽ നിന്നും ലഭിക്കുന്ന സൂചനകളും ഇവരുടെ പ്രതീക്ഷ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. രഹസ്യമൊഴികൾ രേഖപ്പെടുത്തിക്കഴിഞ്ഞെന്നും കുറ്റപത്രം തയ്യാറാക്കുന്ന ജോലികൾ ആരംഭിച്ചതായും മറ്റും പൊലീസ് സൂചിപ്പിച്ചതായിട്ടാണ് ഇക്കൂട്ടരുടെ വെളിപ്പെടുത്തൽ.
ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ഇവർ പ്രചരിപ്പിക്കുന്ന വസ്തുതകളിൽ കഴമ്പുണ്ടെന്ന് വ്യക്തമായി. കുറവലിങ്ങാട് മഠത്തിലെ 5 കന്യാസ്ത്രീകളുടെയും ഇവരുടെ സഹോദരന്റെയും സഹോദരിയുടെയും 164 പ്രകാരമുള്ള മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞെന്നും തെളിവുശേഖരണം ഒട്ടുമുക്കാലും പൂർത്തിയായി എന്നും കുറ്റപത്രം തയ്യാറാക്കിവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി വൈ എസ് പി കെ സുഭാഷ് അറിയിച്ചു. നിലവിൽ പ്രൊസിക്യൂഷൻ ജാമ്യഹർജിയെ എതിർക്കില്ലന്നുള്ള പരോക്ഷ സൂചനയായി അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ വെളിപ്പെടുത്തലിനെ വിലയിരുത്താമെന്നാണ് നിയമവിദഗ്ധരുടെ നിഗമനം.
കഴിഞ്ഞ മാസം 24-നാണ് കന്യാസ്ത്രീയെ ബലാൽസംഘം ചെയ്ത കേസ്സിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പലാ കോടതി റിമാന്റ് ചെയ്ത് സബ് ജയിലേയ്ക്കയച്ചത്.ഇതിന് മുമ്പ് രണ്ട് ദിവസം ബിഷപ്പ് ഫ്രാങ്കോയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പാലാ സബ് ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ് ഫ്രാങ്കോ കഴിയുന്നത്.സി ക്ലാസ് ജയിലായ ഇവിടെ പ്രത്യേക സൗകര്യങ്ങളൊന്നും റിമാൻഡ് തടവുകാർക്കില്ല. ബിഷപ്പിനൊപ്പം മറ്റ് രണ്ട് പെറ്റി കേസ് തടവുകാർ കൂടി സെല്ലിലുണ്ട്. ഇവിടെയുണ്ടായിരുന്ന ആറു തടവുകാരെ പൊൻകുന്നം സബ് ജയിലിലേക്ക് മാറ്റിയ ശേഷമാണ് ബിഷപ്പിനെ പാർപ്പിക്കുന്നതിന് സൗകര്യമൊരുക്കിയത്.
30 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം മാത്രമുള്ള സബ് ജയിലിൽ 46 പേരാണ് ഉണ്ടായിരുന്നത്. 47-ാമത്തെയാളായിട്ടാണ് ബിഷപ് ജയിലിൽ എത്തിയത്. പദവിയിലിരിക്കെ തടവറയിലാകുന്ന ഇന്ത്യയിലെ ആദ്യ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. ബലാത്സംഗം ഉൾപ്പടെ അതീവ ഗൗരവമുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടാണ് ഫ്രങ്കോ ജയിലിൽ എത്തിയത്.