കോട്ടയം : ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ മലങ്കര ഭദ്രാസനം മുൻ ബിഷപ് ജോൺ ജെ.കൊച്ചുപറമ്പിൽ (74) കാലം ചെയ്തു.2006 ജനുവരി 18ന് മലങ്കര ഭദ്രാസന ബിഷപ്പായി അഭിഷിക്തനായത്.

കങ്ങഴ ഭദ്രാസന വൈദിക സെക്രട്ടറി, ഇന്റർനാഷനൽ കൗൺസിൽ ഓഫ് ക്രിസ്ത്യൻ ചർച്ചസ് ദക്ഷിണ മേഖലാ കൺവീനർ, ഭാരതീയ ക്രിസ്ത്യൻ ദലിത് ന്യൂനപക്ഷ ഫോറം ചെയർമാൻ, മാരാമൺ ഭദ്രാസന ബിഷപ് കമ്മിസറി, അതിഭദ്രാസന ഓഫിസ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പരേതരായ സി.ടി.ജോസഫ് മറിയാമ്മ ദമ്പതികളുടെ മകനായി 1948ൽ ചേലക്കൊമ്പിലാണ് ജനനം. നെടുംകുന്നം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഹൈദരാബാദ് ഭാരത് ബൈബിൾ സെമിനാരി, കുറിച്ചി ആംഗ്ലിക്കൻ തിയളോജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ വേദശാസ്ത്ര പഠനം പൂർത്തീകരിച്ചു. 1983ൽ ശുശ്രൂഷയിൽ പ്രവേശിച്ചു. 1986 ഓഗസ്റ്റ് 19ന് വൈദിക പട്ടം സ്വീകരിച്ചു.

സുവിശേഷകൻ വലിയപറമ്പിൽ വി.ജെ.ഡേവിഡ് ഉപദേശിയുടെ മകൾ മോളി ജോൺ ആണു ഭാര്യ.ബറടക്ക ശുശ്രൂഷ 30ന് ഉച്ചയ്ക്ക് 12നു നെടുംകുന്നം ചേലക്കൊമ്പ് കത്തീഡ്രലിൽ നടക്കും.