- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലെ 100 ഭദ്രാസനങ്ങളിലാണ് റെയ്ഡുകൾ നടന്നത്; നമ്മൾ വ്യഭിചാരം നടത്തുന്നു..കള്ളപ്പണം പൂഴ്ത്തുന്നു..അന്വേഷണം വേണമെന്നാണ് പലരും പരാതി പറയുന്നത്; ആരോപണങ്ങൾ നിരത്തുന്നത് ഹിന്ദുക്കളല്ല...ക്രിസ്ത്യാനികളാണ്; നിയമം വിട്ട് കളിച്ചിട്ടില്ല; സഭയ്ക്കുള്ളിൽ ചെന്നായ്ക്കൾ വളരുന്നു; ഇൻകം ടാക്സ് റെയ്ഡിന് പിന്നാലെ രഹസ്യ യോഗവുമായി ബിലീവേഴ്സ് ചർച്ച്; ബിഷപ്പ് യോഹന്നാന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം മറുനാടന്
തിരുവനന്തപുരം: രാജ്യത്ത് സുവിശേഷ പ്രവർത്തകരെ വേട്ടയാടുകയാണെന്നും ബിലീവേഴ്സ് ചർച്ചിനെതിരെ നടക്കുന്ന നീക്കങ്ങൾ ആസൂത്രിതമാണെന്നും ബിലീവേഴ്സ് ചർച്ച് മെത്രോപ്പൊലീത്ത ഫാ മോറൻ മോർ അതനേഷ്യസ് യോഹന്നാൻ. രാജ്യമെമ്പാടും നടന്ന ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപനങ്ങളിൽ നടന്ന ഇൻകം ടാക്സ് റെയ്ഡിന് പിന്നാലെയാണ് മെത്രോപ്പൊലീത്തയുടെ പ്രതികരണം.
ബിലീവേഴ്സ് ചർച്ചിനെതിരെയുള്ള നീക്കങ്ങളിൽ സർക്കാരിനെ പഴിക്കുന്നില്ലെന്നും, സഭയ്ക്കുള്ളിൽ ആരും അഴിമതി നടത്തിയിട്ടില്ലെന്നും മെത്രോപ്പൊലീത്ത കെ.പി. യോഹന്നാൻ പറയുന്നു. സഭയ്ക്കുള്ളിൽ തന്നെ കുഞ്ഞാടുകളെ കടിച്ച് കീറുന്ന ചെന്നായ്ക്കൾ ജീവിച്ചിരിക്കുന്നുണ്ടെന്നും അവർക്ക് യേശു മറുപടി നൽകുമെന്നും അദ്ദേഹം പറയുന്നു. ഹിന്ദുക്കളല്ല സഭയെ വേട്ടാടുന്നത്, മറിച്ച് ക്രിസ്ത്യാനികൾ തന്നെയാണ് സഭയ്ക്ക് എതിരെ നീക്കം നടത്തുന്നത്. രഹസ്യ സൂം മീറ്റിങ് വഴിയാണ് ബിലീവേഴ്സ് ചർച്ചിന്റെ രഹസ്യ പ്രാർത്ഥനയും യോഗവും നടന്നത്. മാധ്യമങ്ങളെ പോലും നിരീക്ഷിച്ചായിരുന്നു യോഗം അരങ്ങേറിയത്. സഭ്ക്ക് നേരെ ആറ് മാസമായി ആദായ നികുതി വകുപ്പിന്റെ പരിശോധന അരങ്ങേറുകയാണെന്നും അദ്ദേഹം പറയുന്നു.
ബിഷപ്പ് യോഹന്നാന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ:-
എന്റെ ഓർമയിൽ ആദ്യമായിട്ടാണ് ഈ അനുഭവം. എല്ലാ രാജ്യത്തും കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യാ സാമ്രാജ്യത്തിൽ ബിലവീഴേസ് ചർച്ചിന്റെ ആധാരം...കള്ളപ്പണം ഇന്നുവരെ ഒരു ആധാരത്തിൽ പോലും കൊള്ളിച്ചിട്ടില്ല. പൂർണ തുക കാട്ടിയാണ് അടയ്ക്കാറ്. ഒരുപാട് തവണ എയർപോർട്ടിൽ വന്നിട്ടുണ്ട്. ബാഗിൽ ഒരു ബൾബ് ഉണ്ടെങ്കിൽ പോലും ഞാൻ കസ്റ്റംസിനെ അറിയിക്കാണ് പതിവ്. നിയമം വിട്ട് ഇതുവരെ കളിച്ചിട്ടില്ല.
ഇന്ത്യ പോലെ പരസ്പര സ്നേഹമുള്ള രാജ്യം വേറെയുണ്ടാകില്ല. ഇന്ത്യയിലെ 100 ഭദ്രാസനങ്ങളിലാണ് റെയ്ഡുകൾ നടന്നത്. നമ്മൾ വ്യഭിചാരം നടത്തുന്നു..കള്ളപ്പണം കടത്തുന്നു ...അന്വേഷണം വേണമെന്നാണ് പലരും പരാതി പറയുന്നത്. ഈ ആരോപണങ്ങൾ നിരത്തുന്നത് ഹിന്ദുക്കളല്ല. ക്രിസ്ത്യാനികൾ തന്നെയാണ്. നമ്മൾ രാജ്യദ്രോഹത്തിൽ ഏർപ്പെട്ടിട്ടുണ്ടോ, ടാക്സ് പറ്റിച്ചിട്ടുണ്ടോ എന്ന് കണ്ട് പിടിക്കേണ്ടത് ഇൻകം ടാക്സാണ്. തിരുവല്ലയിലും ഡൽഹിയിലുമാണ് പണം കണ്ടെത്തിയത്.
ഇത് തെറ്റായ കാര്യമാണ്...ഞാൻ ഇത് അറിഞ്ഞിട്ടില്ല. ഞാൻ വിവരം അറിഞ്ഞ് തിരുമേനിയെ വിളിച്ചു. അദ്ദേഹത്തിന് മോഷ്ടിക്കേണ്ട ആവശ്യമില്ല. 10-100 സഭകളുടെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്തു. ഞങ്ങളുടെ കുട്ടികളെ നോക്കണം. സഭയുടെ കീഴിലുള്ള കുട്ടികളെ വളർത്തണം. ബാങ്കിൽ അടച്ചാൽ ടാക്സ് അടയ്ക്കേണ്ടി വരും. തിരുവല്ലയിൽ നിന്ന് പിടിച്ച പണം കൈക്കൂലി വാങ്ങിയതോ പിടിച്ച് പറിച്ചതുമല്ല. ഫോറിൻ പണമാണത്. നിങ്ങളുടെ അക്കൗണ്ടിൽ പണം കാണാൻ ഇടയില്ലേ- അദ്ദേഹം ചോദിക്കുന്നു.
നിങ്ങൾ നിങ്ങളേയും തിരുസഭയേയും സൂക്ഷിക്കു എന്നാണ് വചനം പറയുന്നത്. ഞങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരുത്താം എന്നാണ് സർക്കാരിനോട് പറഞ്ഞത്. ഭദ്രാസനം ഉൾപ്പടെ പലയിടത്തും ഇൻകം ടാക്സ് എത്തി. ഡാനിയൽ അച്ചനെ ഇംഗ്ലണ്ടിൽ വിട്ടതാണ്. അദ്ദേഹത്തിന്റെ സിസ്റ്ററിന്റെ വീട്ടിലും അവരെത്തി. അച്ഛൻ ഇത് എന്നോട് നേരിട്ട് പഞ്ഞതാതാണ്. എന്നാൽ അവർക്ക് ഒന്നും ലഭിച്ചില്ല. ഇൻകം ടാക്സ് ഓഫീസേഴ്സ് മാപ്പ് പറഞ്ഞാണ് ഇറങ്ങി പോയത്.
ബിലീവേഴ്സ് ചർച്ചിലെ ഇൻകം ടാക്സ് റെയ്ഡ് ആറ് മാസമായിട്ടാണ് നടക്കുന്നത്. സർക്കാർ ഉത്തരവാണിത്. പലരും എനിക്ക് ഊമക്കത്ത് എഴുതിയിട്ടുണ്ട്. ഞാൻ ഇതൊന്നും വിശ്വസിച്ചിട്ടില്ല. തെളിവില്ലാതെ ഞാൻ വിശ്വസിക്കാറില്ല. എനിക്ക് സിജോ അച്ഛന്റേയോ ഡോ ഡാനിയേലിന്റേയോ വീട്ടിൽ പോയി അന്വേഷിക്കേണ്ട കാര്യമില്ല. പക്ഷേ ഇൻംടാക്സ് അന്വേഷിക്കുകയാണ്. അവർ പബ്ലിക്കായിട്ടാണ് ശാസിച്ചത്. നിങ്ങളുടെ സഭയുടെ കുഞ്ഞാടുകൾ ഒരു പണവും മോഷ്ടിച്ചില്ല എന്നാണ് റെയ്ഡിന് വന്ന ഉദ്യോഗസ്ഥർ തന്നെ എന്നോട് പറഞ്ഞത്.
നമ്മുടെ സഭയിലെ ഒരു അച്ഛന്റെ വീട്ടിലെത്തി ഇൻകം ടാക്സ് ഭീഷണിപ്പെടുത്തി. ഭർത്താവിനെ പുറം ലോകം കാണിക്കില്ലെന്ന് പറഞ്ഞു. അവർ വീട് തല്ലിപ്പൊളിച്ച് അരിച്ചുപെറുക്കി. പക്ഷേ ഒന്നും കിട്ടിയില്ല. ഞങ്ങൾ തിരുസഭയ്ക്ക് വേണ്ടി സേവിക്കുന്നവരാണ് ഞങ്ങളുടെ ലക്ഷ്യം എന്നാണ് ആ സ്ത്രീ മറുപടി പറഞ്ഞത്. യേശുക്രിസ്തു സ്വന്തം രക്തം തിരുസഭയ്ക്ക് വേണ്ടി ത്യജിച്ചു. സാധാരണ അമേരിക്കകാരെ പോലെ ഞാൻ ജീവിക്കാനായിരുന്നെങ്കിൽ ഇന്ന് കോടീശ്വരനെ പോലെ ജീവിക്കാമായിരുന്നു. പക്ഷേ ഞാൻ അങ്ങനെ ജീവിക്കുന്ന ആളല്ല. സിനഡിലെത്തുമ്പോൾ പോലും ഞാൻ മെസ്സിൽ നിന്ന് സാധാരണക്കാരനെ പോലെ ഭക്ഷണം കഴിക്കുന്ന ആളാണ്. ഞാൻ ആഡംബര ജീവിതം നയിച്ചിട്ടില്ല- ബിഷപ്പ് യോഹാന്നൻ പറയുന്നു.
70 വയസായ ഞാൻ ജീവിക്കുന്നത് പോലും എന്റെ തിരുസഭയ്ക്ക് വേണ്ടിയാണ്. യേശുവിന് വേണ്ടിയാണ്. എനിക്ക് ഭാര്യയോ, മക്കളോ ഒന്നും തന്നെയല്ല ലക്ഷ്യം. തിരുസഭയാണ് എനിക്ക് എല്ലാം. ബിലീവേഴ്സ് ചർച്ച് സത്യത്തിനൊപ്പമാണ് പ്രവർത്തിക്കുന്നത്. ദൈവത്തെ മറന്ന് മനുഷ്യൻ പലതും എഴുതിപ്പിടിപ്പിക്കുന്നു. ഞാൻ ഇത്തരം സാധനങ്ങൾ വായിച്ച് മനസിനെ മലിനപ്പെടുത്തുകയില്ല. 2000 വർഷമായിട്ടുള്ള വിശ്വാസരീതി പിന്തുടരുന്നവരാണ് നമ്മൾ. നമ്മുടെ സർക്കാർ ചെയ്യുന്നെന്ന് പറയുന്നില്ല. പക്ഷേ സുവിശേഷകർ വേട്ടയാടപ്പെടുന്നുണ്ട്. ലോകത്തിലെങ്ങും സുവിശേഷകർ വേട്ടയാടുന്നുണ്ട്.- അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചു. 160 ലേറെ വിശ്വാസികളുമായിട്ടാണ് യോഗം അരങ്ങേറിയത്. സഭയിലെ മറ്റ് വൈദികരും യോഗത്തിൽ സംസാരിച്ചു.