- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
45 ലക്ഷം രൂപയുടെ ആഡംബരകാർ പരസ്യമായി ലേലം ചെയ്ത് ഫാദർ ടോം ഉഴുന്നാലിന്റെ മോചനദ്രവ്യം കണ്ടെത്തണം; കരഞ്ഞോണ്ടും പ്രസ്‌താവന ഇറക്കിക്കൊണ്ടും മാത്രമിരുന്നാൽ ആ സാധു പുരോഹിതനെ രക്ഷിക്കാനാവില്ല; ബിഷപ്പ് മാത്യു അറയ്ക്കലിനൊരു തുറന്ന കത്ത്
To, His Excellency Bishop Mar Mathew Arackal,Diocese of Kanjirappally. അഭിവന്ദ്യ പിതാവേ, ഫാദർ ടോം ഉഴുന്നാലിൽ എന്ന ക്രൈസ്‌തവ പുരോഹിതൻ ദീർഘകാലമായി തീവ്രവാദികളുടെ തടവറയിലാണെന്ന വിവരം ഏവരേയും പോലെ അങ്ങേയ്‌ക്കും അറിവുള്ളതാണല്ലോ!അദ്ദേഹത്തിന്റെ മോചനത്തിനായി മനുഷ്യത്വമുള്ളവരെല്ലാം ജാതി_മത_വർണ്ണ_ലിംഗ വ്യത്യാസമില്ലാതെ പ്രാർത്ഥനയിലുമാണ്. പക്ഷേ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത തീവ്രവാദ ഗ്രൂപ്പുകൾ പ്രാർത്ഥനയുടെ മാത്രം ഫലമായി നാളിതുവരെ അവർ തടവുകായി പിടിച്ച ഒരാളെയും മോചിപ്പിച്ചിട്ടില്ല.അവർക്കാവശ്യം പണമാണ് എന്നാണ് കേട്ടിട്ടുള്ളത്. മിഷനറി പ്രവർത്തനത്തിനിടയിൽ തട്ടിക്കൊണ്ടു പോയി തടവറയിലായ ആ സാധു പുരോഹിതൻ സഹായത്തിനായി കേണപേക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പലതവണ പുറത്തു വരികയും ചെയ്തു.കഴിഞ്ഞ ദിവസം ഞാനും കൂടി പങ്കെടുത്ത കോട്ടയത്തെ പത്രസമ്മേളനത്തിൽ വച്ച് അങ്ങേയ്‌ക്ക് ഏറെ പ്രിയപ്പെട്ട ജനപ്രതിനിധിയായ ശ്രീ..പി.സി.ജോർജ്ജ് MLA ഒരു നിർദ്ദേശം വയ്‌ക്കുകയുണ്ടായി. കേരളത്തിലെ ചില രാഷ്ട്രീയ സംഘടനകളും കത്തോലിക്കരായ ചില രാഷ
To,
His Excellency Bishop Mar Mathew Arackal,
Diocese of Kanjirappally.
അഭിവന്ദ്യ പിതാവേ,
ഫാദർ ടോം ഉഴുന്നാലിൽ എന്ന ക്രൈസ്‌തവ പുരോഹിതൻ ദീർഘകാലമായി തീവ്രവാദികളുടെ തടവറയിലാണെന്ന വിവരം ഏവരേയും പോലെ അങ്ങേയ്‌ക്കും അറിവുള്ളതാണല്ലോ!അദ്ദേഹത്തിന്റെ മോചനത്തിനായി മനുഷ്യത്വമുള്ളവരെല്ലാം ജാതി_മത_വർണ്ണ_ലിംഗ വ്യത്യാസമില്ലാതെ പ്രാർത്ഥനയിലുമാണ്.
പക്ഷേ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത തീവ്രവാദ ഗ്രൂപ്പുകൾ പ്രാർത്ഥനയുടെ മാത്രം ഫലമായി നാളിതുവരെ അവർ തടവുകായി പിടിച്ച ഒരാളെയും മോചിപ്പിച്ചിട്ടില്ല.അവർക്കാവശ്യം പണമാണ് എന്നാണ് കേട്ടിട്ടുള്ളത്.
മിഷനറി പ്രവർത്തനത്തിനിടയിൽ തട്ടിക്കൊണ്ടു പോയി തടവറയിലായ ആ സാധു പുരോഹിതൻ സഹായത്തിനായി കേണപേക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പലതവണ പുറത്തു വരികയും ചെയ്തു.
കഴിഞ്ഞ ദിവസം ഞാനും കൂടി പങ്കെടുത്ത കോട്ടയത്തെ പത്രസമ്മേളനത്തിൽ വച്ച് അങ്ങേയ്‌ക്ക് ഏറെ പ്രിയപ്പെട്ട ജനപ്രതിനിധിയായ ശ്രീ..പി.സി.ജോർജ്ജ് MLA ഒരു നിർദ്ദേശം വയ്‌ക്കുകയുണ്ടായി.
കേരളത്തിലെ ചില രാഷ്ട്രീയ സംഘടനകളും കത്തോലിക്കരായ ചില രാഷ്ട്രീയ നേതാക്കളും ഫാദർ.ടോം ഉഴുന്നാലിന്റെ മോചന വിഷയം പബ്ളിസിറ്റിക്കായി ഉപയോഗിക്കുന്നുവെന്ന് പത്രലേഖകരിൽ ചിലർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ശ്രീ.പിസി.ജോർജ്ജ് ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടു വച്ചത്.തീവ്രവാദികൾക്ക് പണം കൊടുത്താലേ പുരോഹിതനെ തീവ്രവാദികൾ മോചിപ്പിക്കൂവെന്നും അതിനുവേണ്ടി ഫാദർ.ടോം ഉഴുന്നാലിന്റെ മോചനദ്രവ്യം സ്വരൂപിക്കാൻ കേരളത്തിലെ എല്ലാ കത്തോലിക പള്ളികളിലെയും ഒരു ഞായറാഴ്‌ചത്തെ വരുമാനം ദാനം നൽണമെന്നതായിരുന്നു ആ നിർദ്ദേശം.കരഞ്ഞോണ്ടും പ്രസ്‌താവന ഇറക്കിക്കൊണ്ടും മാത്രമിരുന്നാൽ ആ സാധു പുരോഹിതനെ രക്ഷിക്കാനാവില്ല തീവ്രവാദികൾ ആവശ്യപ്പെട്ട പണം കൊടുത്താലേ അദ്ദേഹത്തിന്റെ മോചനം സാധ്യമകൂ എന്നും അദ്ദേഹം ആ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഈ ആവശ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അങ്ങ് 45 ലക്ഷം രൂപ വിലയുള്ള ടയോട്ട ഹൈബ്രിഡ് ആഡംബര കാർ വാങ്ങിയതായി സോഷ്യൽ മീഡിയയിൽ വന്ന വാർത്തകളിലൂടെ ഞാൻ മനസ്സിലാക്കിയത്.അങ്ങ് ആ വാഹനത്തിനറെ മുന്നിൽ നിൽക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.ഒരു കത്തോലിക പുരോഹിതൻ മോചനദ്രവ്യം നൽകാത്തതുകൊണ്ട് തീവ്രവാദികളുടെ തടവറയിൽ കിടന്ന് നരകയാതന അനുഭവിക്കുമ്പോഴാണ് ഒരു കത്തോലിക ബിഷപ്പ് യാത്രാവശ്യത്തിന് ഇത്രയും വലിയ വില കൂടിയ കാർ വിശ്വാസികളുടെ പണം കൊണ്ട് വാങ്ങി എന്ന മട്ടിലുള്ള വാർത്തകൾ പ്രചരിച്ചു കൊണ്ടിരിക്കുന്നതെന്ന വസ്‌തുത അങ്ങയുടെ ശ്രദ്ധയിലും വന്നു കാണുമല്ലോ!
അതുകൊണ്ട് അഭിവന്ദ്യ പിതാവേ, കത്തോലിക്കനായ ശ്രീ.പി.സി.ജോർജ്ജ് മുന്നോട്ടു വച്ച നിർദ്ദേശം നടപ്പിലാക്കാൻ അങ്ങ് മുൻകൈയെടുക്കണമെന്നാണ് എന്റെ എളിയ അഭ്യർത്ഥന.എല്ലാവരേയും അതിനു പ്രേരിപ്പിക്കുന്നതിനായി അങ്ങ് വാങ്ങിയതായി വാർത്തകളിലുടെ മനസ്സിലാക്കിയ 45 ലക്ഷം രൂപയുടെ ആഡംബരകാർ ബിഷപ്പ് ഹൗസ് വളപ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് അങ്ങനെ കിട്ടുന്ന തുക....അതൊരു പക്ഷേ ആ കാറിന്റെ വിലയെക്കാൾ വലിയൊരു തുകയായിരിക്കും.....ആ തുക മുഴുവൻ ഫാദർ ടോം ഉഴുന്നാലിന്റെ മോചനദ്രവ്യമായി സ്വരൂപിക്കണമെന്ന് ,ശ്രീ.പി.സി..ജോർജ്ജ് നിർദ്ദേശിച്ച ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
അങ്ങ് ഇപ്രകാരം ചെയ്‌താൽ അത് ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനുള്ള പരിശ്രമങ്ങളുടെ വേഗം വർദ്ധിപ്പിക്കുക തന്നെ ചെയ്യും.
അങ്ങേയ്‌ക്ക് എല്ലാ വിജയങ്ങളും നേർന്നുകൊണ്ടും ഈശ്വരാനുഗ്രഹങ്ങളുണ്ടാകണമെന്നു പ്രാർത്ഥിച്ചു കൊണ്ടും,
വിനയത്തോടെ
മാലേത്ത് പ്രതാപചന്ദ്രൻ.