- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി 26ന് ഡബ്‌ളിനിൽ
ഡബ്ലിൻ: കർണാടക - ബെൽത്തങ്ങാടി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി ഡബ്‌ളിനിൽ എത്തുന്നു. 26 ഞായറാഴ്‌ച്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ചും ഏപ്രിൽ 2 ഞായറാഴ്‌ച്ച വൈകിട്ട് 5 മണിക്ക് ലുക്കാൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വച്ചും ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. പരിശുദ്ധ കുർബാന മധ്യേ ലോറെൻസ് മുക്കുഴി പിതാവ് സന്ദേശം നൽകും . പരിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാനും, പിതാവിനെ നേരിൽ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ചാപ്ലയിൻസ് അറിയിച്ചു.
ഡബ്ലിൻ: കർണാടക - ബെൽത്തങ്ങാടി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ലോറെൻസ് മുക്കുഴി ഡബ്‌ളിനിൽ എത്തുന്നു. 26 ഞായറാഴ്‌ച്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ചും ഏപ്രിൽ 2 ഞായറാഴ്‌ച്ച വൈകിട്ട് 5 മണിക്ക് ലുക്കാൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വച്ചും ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. പരിശുദ്ധ കുർബാന മധ്യേ ലോറെൻസ് മുക്കുഴി പിതാവ് സന്ദേശം നൽകും .
പരിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാനും, പിതാവിനെ നേരിൽ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ചാപ്ലയിൻസ് അറിയിച്ചു.
Next Story