ബെയ്ജിങ്: ചൈനയിൽ സർക്കാരിനൊപ്പം കൈകോർക്കാൻ കത്തോലിക്കാ സഭയും. കമ്മ്യൂണിസ്റ്റ് നേതൃത്വം നൽകുന്ന ഭരണകൂടവും കത്തോലിക്കാ സഭയും ഒന്നിച്ച് മുന്നോട്ട് നീങ്ങാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കത്തോലിക്കാ ബിഷപ്പിന്റെ തിരോധാനത്തിന്റെ വാർത്തകളും പുറത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഭയുടെ ഭാഗമാകാൻ വിസ്സമ്മതിച്ച ബിഷപ്പ് പീറ്റർ ഷാവോ ഷുമിനെയാണ് കാണാതായത്.

എന്നാൽ ബിഷപ്പിനെ അധികൃതർ കസ്റ്റഡിയിലെടുത്തതാണെന്നു കത്തോലിക്കാ വാർത്താ ഏജൻസി അറിയിച്ചു. പീറ്റർ ഷാവോ ഷുമിനെ 2016 ൽ ആണ് ദക്ഷിണ പൂർവ നഗരമായ വെൻഷൗവിൽ മാർപാപ്പ ബിഷപ്പായി നിയമിച്ചത്. ചൈനയിലെ തന്നെ ഏറ്റവുമധികം ക്രിസ്ത്രീയ വിശ്വാസികൾ ഉള്ള പ്രദേശമാണിത്. ബിഷപ്പിനെ കാണാതായതോടെ ഭരണകൂടത്തിനെതിരെ വിശ്വാസികളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു.