- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാങ്കോ മുളയ്ക്കൽ ഇനിയും ജയിലിലെ കൊതുകുകടി കൊണ്ട് കഴിയേണ്ടി വരും; ജാമ്യാപേക്ഷയിൽ വിധി പറയുന്നത് അടുത്ത ബുധനാഴ്‌ച്ചയിലേക്ക് മാറ്റി ഹൈക്കോടതി; ഇപ്പോഴും ബിഷപ്പായി തുടരുന്ന ഫ്രാങ്കോ കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന് ജാമ്യത്തെ എതിർത്ത് സർക്കാർ; കന്യാസ്ത്രീക്കെതിരായ പരാതിയിൽ നടപടി എടുത്തതിലുള്ള വൈരാഗ്യമെന്ന് വാദിച്ച് പ്രതിഭാഗവും
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഒരാഴ്‌ച്ച കൂടി ജയിലിനുള്ളിൽ കൊതുകടിയും കൊണ്ടു കഴിയേണ്ടി വരുമെന്ന് ഉറപ്പായി. ബിഷപ്പ് നൽകിയ ജാമ്യാപേക്ഷയിൽ വിധിപറയാനായി ഹൈക്കോടതി അടുത്ത ബുധനാഴ്‌ച്ചയിലേക്ക് മാറ്റിവെച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും കന്യാസ്ത്രീക്കെതിരായ പരാതിയിൽ നടപടി എടുത്തതിന്റെ വൈരാഗ്യം തീർക്കാനാണ് പീഡന കേസ് നൽകിയതെന്നും പറഞ്ഞ് പ്രതിരോധം തീർക്കാനാണ് പ്രതിഭാഗം ശ്രമിച്ചത്. എന്നാൽ, ഈ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് പ്രോസിക്യൂഷൻ അഭിഭാഷകനും രംഗത്തെത്തി. ബിഷപ്പിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റു ചെയ്തതെന്ന് സർക്കാർ വാദിച്ചു. ബിഷപ്പിന് ജാമ്യം നൽകരുതെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും സർക്കാർ വാദിച്ചു. ബിഷപ്പ് സ്ഥാനത്തു നിന്നും ഫ്രാങ്കോ താൽക്കാലികമായി മാത്രമാണ് മാറിയതെന്നും സഭയിൽ സ്വാധീനം ഇപ്പോഴുമുണ്ടെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. അതേസസമയം മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടു
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഒരാഴ്‌ച്ച കൂടി ജയിലിനുള്ളിൽ കൊതുകടിയും കൊണ്ടു കഴിയേണ്ടി വരുമെന്ന് ഉറപ്പായി. ബിഷപ്പ് നൽകിയ ജാമ്യാപേക്ഷയിൽ വിധിപറയാനായി ഹൈക്കോടതി അടുത്ത ബുധനാഴ്‌ച്ചയിലേക്ക് മാറ്റിവെച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും കന്യാസ്ത്രീക്കെതിരായ പരാതിയിൽ നടപടി എടുത്തതിന്റെ വൈരാഗ്യം തീർക്കാനാണ് പീഡന കേസ് നൽകിയതെന്നും പറഞ്ഞ് പ്രതിരോധം തീർക്കാനാണ് പ്രതിഭാഗം ശ്രമിച്ചത്. എന്നാൽ, ഈ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് പ്രോസിക്യൂഷൻ അഭിഭാഷകനും രംഗത്തെത്തി.
ബിഷപ്പിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റു ചെയ്തതെന്ന് സർക്കാർ വാദിച്ചു. ബിഷപ്പിന് ജാമ്യം നൽകരുതെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും സർക്കാർ വാദിച്ചു. ബിഷപ്പ് സ്ഥാനത്തു നിന്നും ഫ്രാങ്കോ താൽക്കാലികമായി മാത്രമാണ് മാറിയതെന്നും സഭയിൽ സ്വാധീനം ഇപ്പോഴുമുണ്ടെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.
അതേസസമയം മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടും അറസ്റ്റുചെയ്തത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണന്നും താൻ ആരോഗ്യപ്രശ്നങ്ങൾ ഉള്ളയാളാണന്നും ഫ്രാങ്കോ ജാമ്യാപേക്ഷയിൽ പറയുന്നു. അറസ്റ്റ് ആവശ്യമായിരുന്നില്ല.അന്വേഷണവുമായി പൂർണമായി സഹകരിച്ചതാണ്.തന്നെ കുടുക്കാൻ പൊലിസ് വ്യാജതെളിവുകൾ സൃഷ്ടിക്കുകയാണന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ, പൊലീസിന് കന്യാസ്ത്രീ നൽകിയ ആദ്യമൊഴിയിൽ ലൈംഗികാരോപണമില്ല . ചിലരുടെ നിക്ഷിപ്ത താൽപര്യങ്ങളുടെ ഇരയാണ് താനെന്നും ഫ്രാങ്കോമുളയ്ക്കൽ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.
ബിഷപ്പിനെതിര കന്യാസ്ത്രീകളുടേതടക്കം കൂടുതൽ പരാതിയുള്ളതിനാൽ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസിന്റെ നിലപാട്. ബിഷപ്പിനെ ഒക്ടോബർ ആറുവരെ പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. പാലാ സബ് ജയിലിലാണ് ബിഷപ്പ് ഇപ്പോൾ.
പാലാ സബ് ജയിലിലെ മൂന്നാം നമ്പർ സെല്ലിലാലാണ് ഫ്രാങ്കോ കഴിയുന്നത്. കൂട്ടിന് രണ്ട് പെറ്റി കേസ് പ്രതികളുമാണുള്ളത്. രാജ്യത്ത് ആദ്യമായാണ് ഒരു കത്തോലിക്കാ ബിഷപ്പ് ഇത്തരത്തിൽ ജയിലിൽ ആകുന്നത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം നമ്പർ സെല്ലിൽ 5968 -ാം നമ്പർ തടവുകാരരാണ്. രണ്ടു കഞ്ചാവു കേസ് തടവുകാർക്കൊപ്പമാണു ബിഷപ്പിനെ പാർപ്പിച്ചിരിക്കുന്നത്. റിമാൻഡ് തടവുകാർക്ക് ജയിൽ വസ്ത്രം ധരിക്കേണ്ടതില്ലെന്നുള്ളതിനാൽ ബനിയനും പാന്റും ധരിക്കാൻ ബിഷപ്പിനെ അനുവദിച്ചു. ശുചിമുറി സൗകര്യവും ഫാനും സെല്ലിലുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ബിഷപ്പിന്റെ സെല്ലിൽ സദാ നിരീക്ഷണം നടത്തുന്നുണ്ട്.