- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
തിരുനാൾ ആഘോഷങ്ങളിൽ പ്രദേശവാസികൾക്ക് അലോസരമാകുന്ന വാദ്യമേളങ്ങൾ പാടില്ല: മാർ സ്രാമ്പിക്കൽ
ബ്രാഡ്‌ഫോർഡ്: വിശുദ്ധരുടെ ജീവിതം ധ്യാനിക്കുവാനും, ക്രിസ്തുവിന്റെ വചനങ്ങൾ സ്വജീവിതത്തിലും സമൂഹത്തിനും നന്മവിതറുവാനുമായി ഉത്തരവാദിത്തപ്പെട്ട ദൈവജനം വിശുദ്ധരുടെ തിരുനാളാഘോഷങ്ങൾ സമീപവാസികൾക്ക് ഉപദ്രവകരമായി തീരുന്നവിധത്തിലുള്ള വാദ്യമേളങ്ങളുടെ തിരുനാളാഘോഷത്തിന് ഉപയോഗിക്കുന്നതിനോട് താത്പര്യമില്ലെന്ന് പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. തിരുനാളുകളിൽ വചസ്സുകള് ഗ്രഹിക്കുവാനും അവ ജീവിതത്തിൽ പ്രായോഗികമാക്കുവാനും നിശബ്ദതയിൽ ക്രിസ്തുവിനെ അറിഞ്ഞ് നമ്മുടെ പ്രവൃത്തികളിലൂടെ ദൈവിക സ്‌നേഹം മറ്റുള്ളവർക്ക് പകർന്നു നൽകുകയാണ് വേണ്ടതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ലീഡ്‌സ് സീറോ മലബാർ ചാപ്ലയൻസിയിൽ പാസ്റ്റർ ്‌സന്ദർശന മദ്ധ്യേയാണ് മാർലജോസ്ഫ് സ്രാമ്പിക്കൽ നിലപാടുകൾ വ്യക്തമാക്കിയത്. ഇവിടെ വളരുന്ന കുട്ടികളെ ഇംഗ്ലീഷ് പ്രാർത്ഥനകൾ പഠിപ്പിച്ച് കുടുംബ പ്രാർത്ഥനകളിലും ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ പ്രാർത്ഥനകൾ പഠിപ്പിക്കണമെന്നും നമ്മുടെ ആരാധനക്രമം ക്ര
ബ്രാഡ്‌ഫോർഡ്: വിശുദ്ധരുടെ ജീവിതം ധ്യാനിക്കുവാനും, ക്രിസ്തുവിന്റെ വചനങ്ങൾ സ്വജീവിതത്തിലും സമൂഹത്തിനും നന്മവിതറുവാനുമായി ഉത്തരവാദിത്തപ്പെട്ട ദൈവജനം വിശുദ്ധരുടെ തിരുനാളാഘോഷങ്ങൾ സമീപവാസികൾക്ക് ഉപദ്രവകരമായി തീരുന്നവിധത്തിലുള്ള വാദ്യമേളങ്ങളുടെ തിരുനാളാഘോഷത്തിന് ഉപയോഗിക്കുന്നതിനോട് താത്പര്യമില്ലെന്ന് പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. തിരുനാളുകളിൽ വചസ്സുകള് ഗ്രഹിക്കുവാനും അവ ജീവിതത്തിൽ പ്രായോഗികമാക്കുവാനും നിശബ്ദതയിൽ ക്രിസ്തുവിനെ അറിഞ്ഞ് നമ്മുടെ പ്രവൃത്തികളിലൂടെ ദൈവിക സ്‌നേഹം മറ്റുള്ളവർക്ക് പകർന്നു നൽകുകയാണ് വേണ്ടതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ലീഡ്‌സ് സീറോ മലബാർ ചാപ്ലയൻസിയിൽ പാസ്റ്റർ ്‌സന്ദർശന മദ്ധ്യേയാണ് മാർലജോസ്ഫ് സ്രാമ്പിക്കൽ നിലപാടുകൾ വ്യക്തമാക്കിയത്.
ഇവിടെ വളരുന്ന കുട്ടികളെ ഇംഗ്ലീഷ് പ്രാർത്ഥനകൾ പഠിപ്പിച്ച് കുടുംബ പ്രാർത്ഥനകളിലും ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ പ്രാർത്ഥനകൾ പഠിപ്പിക്കണമെന്നും നമ്മുടെ ആരാധനക്രമം ക്രമേണ ഇംഗ്ലീഷിലേയ്ക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്നും സീറോ മലബാർ കുർബ്ബാനയുടെ ഓരോ പ്രാർത്ഥനകൾക്കും അതിന്റേതായ അർത്ഥമാണെന്നു ലിറ്റർജി സഭയനുശാസിക്കുുന്ന തരത്തിൽ എല്ലാ പ്രാർത്ഥനകളും ചൊലല്ണമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
മാർപ്പാപ്പയാൽ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത യുകെയിലെ സീറോ മലബാര് വിശ്വാസികളുടെ ആത്മീയ വളർച്ചയെ ലക്ഷ്യമാക്കിയുള്ളതാണെന്നും ഇതിനെതിരെ ദുഷ്പ്രചരണം നടത്തുന്നവര്ക്ക് വേണ്ടി സ്‌നേഹത്തോടെ പ്രാർത്ഥിക്കുമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
മൂന്ന് ദിവസം നീളുന്ന ഇടയസന്ദർശനത്തിൽ ലീഡ്‌സ് രൂപതാ സീറോ മലബാർ ചാപ്ലിയൻ ഫാ. മാത്യു മുളയോളി മെഴുകുതിരി നൽകി മാർ ജോസഫ് സ്രാമ്പിക്കലിനെ ഔദ്യോഗികമായി സ്വീകരിച്ചു. ബിഷപ്പിന്റെ സെക്രട്ടറി ഫാ. ഫാൻസുവാ പത്തിലും ഇടയ സന്ദര്ശനത്തിൽ മാർ ജോസഫ് സ്രാമ്പിക്കലിനെ അനുഗമിക്കുന്നുണ്ട്.
കാമഴല: