- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പ് റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരി അയർലണ്ട് സന്ദർശനം നടത്തി
ഡബ്ലിൻ : കോട്ടയം ആസ്ഥാനമായുള്ള വിജയപുരം രൂപതയുടെ ബിഷപ്പ് റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരി അയർലന്റിൽ സന്ദർശനത്തിനെത്തി.. റവ. ഫാ. ജോർജ്ജ് അഗസ്റ്റിനും, റവ. ഫാ. അലക്‌സ് കൊച്ചാട്ടും ഡബ്ലിൻ എയർപോർട്ടിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. കേരള ലാറ്റിൻ കത്തോലിക്കാ പ്രവാസികൾക്കുവേണ്ടിയുള്ള സമിതിയുടെ ചുമതല വഹിക്കുന്നതോടൊപ്പം മീഡിയാ ക
ഡബ്ലിൻ : കോട്ടയം ആസ്ഥാനമായുള്ള വിജയപുരം രൂപതയുടെ ബിഷപ്പ് റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരി അയർലന്റിൽ സന്ദർശനത്തിനെത്തി.. റവ. ഫാ. ജോർജ്ജ് അഗസ്റ്റിനും, റവ. ഫാ. അലക്‌സ് കൊച്ചാട്ടും ഡബ്ലിൻ എയർപോർട്ടിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. കേരള ലാറ്റിൻ കത്തോലിക്കാ പ്രവാസികൾക്കുവേണ്ടിയുള്ള സമിതിയുടെ ചുമതല വഹിക്കുന്നതോടൊപ്പം മീഡിയാ കമ്മീഷന്റെയും, വത്തിക്കാൻ റേഡിയോ മലയാള വിഭാഗത്തിന്റെയും ചെയർമാൻ സ്ഥാനവും അലങ്കരിക്കുന്ന ബിഷപ്പ് ഇത് രണ്ടാം തവണയാണ് അയർലന്റിൽ വരുന്നത്.
കിൽഡേർ രൂപതാ ബിഷപ്പ് റവ. ഡോ. ഡെന്നീസ് നൾട്ടിയുടെ പ്രത്യേക ക്ഷണപ്രകാരം അയർലണ്ടിലെത്തി അദ്ദേഹം ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹം നൽകിയ വിരുന്നു സല്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച പോർട്ടിലീഷിലെ സെന്റ് പീറ്റർ ആൻഡ് പോൾസ് ദേവലായത്തിലും, ഞായറാഴ്‌ച്ച കാർലോയിലേ ഹോളി ഫാമിലി കത്തീട്ട്രൽ പള്ളിയിലും, തിങ്കളാഴ്ച എന്നിസിലും ബിഷപ്പിന്റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.
വോയ്‌സ് ഓഫ് പീസ് മിനിസ്റ്റ്രി, അയർലണ്ടിന്റെ ഇന്ത്യയിലെ പേറ്റ്രന്റ് ബിഷപ്പ്കുടിയായ അദ്ദേഹം മിനിസ്റ്റ്രി അഗംങ്ങൾക്ക് സന്ദേശം നല്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. മാർപ്പാപ്പായ്ക്ക് ലോകം മുഴുവൻ ആരാധകർ വർദ്ധിക്കുകയും മാദ്ധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വാഴ്‌ത്തുകയും ചെയ്യുമ്പോൾ അനുയായികളായ ക്രൈസ്തവർ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കി അനുകരിക്കേണ്ടതിന്റെ ആവശ്യകതയേപറ്റി തദവസരത്തിൽ അംഗങ്ങൾക്ക് സന്ദേശമായ് ഉത്‌ബോധിപ്പിച്ചു.
അയർലണ്ടിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലെ പള്ളിയിൽ നടന്ന ദിവ്യബലിയിൽ ബിഷപ്പ് റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിയോടൊപ്പം റവ. ഫാ. ജോർജ്ജ് അഗസ്റ്റിൻ, റവ. ഫാ. അലക്‌സ് കൊച്ചാട്ട് എന്നിവർ ചേർന്ന് ദിവ്യബലി അർപ്പിക്കുകയും സന്നിഹതരായവരെയെല്ലാം അനുഗ്രഹിക്കുകയും ചെയ്തു. ബുദ്ധനാഴ്ച രാവിലെ അദ്ദേഹം അമേരിക്കയിലെ ഷിക്കാഗോയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.