- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ വ്യാഴാഴ്ച്ച റിപ്പോർട്ട് നൽകേണ്ടതിനാൽ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ അടിയന്തര യോഗം വിളിച്ചു ഐജി; ഡിവൈഎസ്‌പി തയ്യാറാക്കിയ റിപ്പോർട്ട് കൊടുത്താൽ എന്തുകൊണ്ടാണ് ഇതുവരെ അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യം ഉണ്ടാകുമെന്ന് ഭയന്ന് മറ്റൊരു റിപ്പോർട്ട് തല്ലിക്കൂട്ടാൻ സജീവ നീക്കം; ഒത്തുതീർപ്പിന് പോലും ശ്രമിക്കാത്ത ബിഷപ്പിനെ കയ്യൊഴിഞ്ഞ് ഗോഡ്ഫാദർമാർ; ഫ്രാങ്കോയെ പേരിന് വേണ്ടിയെങ്കിലും അറസ്റ്റു ചെയ്തു അന്ന് തന്നെ പുറത്തുവിടാൻ പൊലീസ് ഒരുങ്ങിയേക്കും
കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പിനെ അറസ്റ്റു ചെയ്യണോ എന്ന കാര്യം തീരുമാനിക്കുന്നത് നാളത്തെ യോഗഗത്തിന് ശേഷം. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനം നാളെ ചേരുന്ന യോഗത്തിൽ കൈക്കൊള്ളും. ഉന്നത സമ്മർദ്ദത്തിന്റെ ഫലമായി ഫ്രാങ്കോയുടെ അറസ്റ്റ് ഇതുവരെ തടഞ്ഞു നിർത്തുകയായിരുന്നു. എന്നാൽ, സമരം തെരുവിലേക്ക് നീങ്ങിയതോടെ ഇനി കാര്യങ്ങൾ എളുപ്പമല്ലെന്ന് പൊലീസിനും അന്വേഷണ സംഘത്തിനും വ്യക്തമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നാളെ യോഗം ചേരുന്നത്. ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമ്മർപ്പിക്കേണ്ട കാര്യമുണ്ട്. ഈ സാഹചര്യത്തിൽ പൊലീസിന് തട്ടുകേട് കിട്ടുന്ന പരാമർശങ്ങൾ ഉണ്ടാകാതിരിക്കാനാകും അന്വേഷണ സംഘത്തിന്റെ ശ്രമം. അന്വേഷണ റിപ്പോർട്ട് പൊലീസ് വ്യാഴാഴ്ചയാണ് ഹൈക്കോടതിയിൽ സമർപ്പിക്കുന്നത്. ഇതിനു മുമ്പായി നാളെ ഐജി വിജയ് സാക്കറേ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്‌പി കെ. സുഭാഷ് എന്നിവർ യോഗം ചേരും. തെളിവുകൾ ലഭിച്ചുവെന്ന് ഉറപ്പായാൽ ബിഷപ്പിനെ വിളിച്ച
കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പിനെ അറസ്റ്റു ചെയ്യണോ എന്ന കാര്യം തീരുമാനിക്കുന്നത് നാളത്തെ യോഗഗത്തിന് ശേഷം. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനം നാളെ ചേരുന്ന യോഗത്തിൽ കൈക്കൊള്ളും. ഉന്നത സമ്മർദ്ദത്തിന്റെ ഫലമായി ഫ്രാങ്കോയുടെ അറസ്റ്റ് ഇതുവരെ തടഞ്ഞു നിർത്തുകയായിരുന്നു. എന്നാൽ, സമരം തെരുവിലേക്ക് നീങ്ങിയതോടെ ഇനി കാര്യങ്ങൾ എളുപ്പമല്ലെന്ന് പൊലീസിനും അന്വേഷണ സംഘത്തിനും വ്യക്തമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നാളെ യോഗം ചേരുന്നത്. ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമ്മർപ്പിക്കേണ്ട കാര്യമുണ്ട്. ഈ സാഹചര്യത്തിൽ പൊലീസിന് തട്ടുകേട് കിട്ടുന്ന പരാമർശങ്ങൾ ഉണ്ടാകാതിരിക്കാനാകും അന്വേഷണ സംഘത്തിന്റെ ശ്രമം.
അന്വേഷണ റിപ്പോർട്ട് പൊലീസ് വ്യാഴാഴ്ചയാണ് ഹൈക്കോടതിയിൽ സമർപ്പിക്കുന്നത്. ഇതിനു മുമ്പായി നാളെ ഐജി വിജയ് സാക്കറേ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്‌പി കെ. സുഭാഷ് എന്നിവർ യോഗം ചേരും. തെളിവുകൾ ലഭിച്ചുവെന്ന് ഉറപ്പായാൽ ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് പൊലീസിന്റെ നിലപാട്. പി.സി.ജോർജ് എംഎൽഎയുടെ അപകീർത്തികരമായ പരാമർശം സംബന്ധിച്ചു കന്യാസ്ത്രീയുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസ് മുറുകുമ്പോൾ മറ്റൊരു നിവൃത്തിയുമില്ലാത്തതിനാൽ ഫ്രാങ്കോയെ പേരിന് വേണ്ടിയെങ്കിലും അറസ്റ്റു ചെയ്തു അന്ന് തന്നെ പുറത്തുവിടാൻ പൊലീസ് ഒരുങ്ങിയേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, ജോർജിനെതിരെ ഉടനെ പരാതി നൽകില്ലെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ അറിയിച്ചിരുന്നു. സംഭവം വിവാദമാക്കി കേസ് വഴിതെറ്റിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ബിഷപ്പിനെതിരായ കേസിലാണ് തങ്ങളുടെ ശ്രദ്ധയെന്നും ബന്ധുക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ കൂടിയാണ് അന്വേഷണ സംഘം കന്യാസ്ത്രീയുടെ മൊഴിയെടുത്തത്. ഇതിനിടെ പീഡനക്കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പരാതി നൽകിയ കന്യാസ്ത്രീ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
പരാതി നൽകിയ കന്യാസ്ത്രീയും കൊച്ചിയിൽ സമരത്തിൽ പങ്കെടുത്ത അഞ്ചു കന്യാസ്ത്രീകളും നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലാണ് താമസം. ഇവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഇന്നലെ മിഷൻ ഹോമിലെത്തി. ഇന്നലെ കോടതിയുടെ പരിഗണനയിലും ഫ്രാങ്കോ മുളയ്ക്കൽ കേസ് വന്നത്. ഓഗസ്റ്റ് 13 നാണ് കന്യാസ്ത്രീ പരാതി നൽകിയത്. അതിനുശേഷം കഴിഞ്ഞ ഒരുമാസം പൊലീസ് എന്തുനടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീ പരാതി നൽകിയിരുന്നു. കന്യാസ്ത്രീയുടെയും, സാക്ഷികളായ മറ്റുകന്യാസ്ത്രീകളുടെയും സുരക്ഷ ഉറപ്പുവരുത്തിയോയെന്നും കോടതി ചോദിച്ചു. ഇരയുടെ സംരക്ഷണം പൊലീസ് എന്തുകൊണ്ട് ഉറപ്പാക്കുന്നില്ലെന്നും കോടതി ഇന്നലെ ആറാഞ്ഞിരുന്നു. ആരും നിയമത്തിനു മുകളിലല്ലെന്നും എല്ലാവരും നിയമത്തിന് താഴെയാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
കന്യാസ്ത്രീക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കേസിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ചിൽ രണ്ട് ഹർജികളാണ് എത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 13 ന് നൽകിയ ഹർജിയിൽ, വൈക്കം ഡിവൈഎസ്‌പി സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. അതിൽ ആറാമത്തെ ഖണ്ഡികയിൽ ബലാത്സംഗം ചെയ്‌തെന്ന് വ്യക്തമാക്കിയിരുന്നു. അത് ഇടക്കാല ഉത്തരവിന്റെ ഭാഗമാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് ഇക്കാര്യത്തിൽ ബോധ്യമുണ്ട് എന്നാണ് മനസിലാക്കുന്നത്. ഈ ഒരുമാസം എന്തു ചെയ്തു എന്ന് വിശദീകരിക്കണം.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഹൈക്കോടതിയിൽ ഹർജി എത്തി. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി നൽകിയിരിക്കുന്നത്. ഈ ഹർജിയിൽ തീരുമാനങ്ങൾ വന്നിട്ടില്ല.
അതേസമയം, ഹൈക്കോടതി ജങ്ഷനിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ നടത്തുന്ന സമരവേദിയിൽ് കന്യാസ്ത്രീകൾ പൊട്ടിക്കരഞ്ഞതും വേദനിപ്പിക്കുന്ന കാഴ്ചയായി. സഭയിൽ മുമ്പും ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നുവെന്നും ഇങ്ങനെ പൊതുവേദിയിൽ വരേണ്ടി വരുന്നത് അപമാനകരമാകുന്ന സാഹചര്യമാണെന്നും കന്യാസ്ത്രികൾ പറഞ്ഞു. ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് സമരം.