ഡബ്ലിൻ: അയർലന്റിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ നമ്മെ കാണുവാനും നമ്മോടൊത്ത് വി. കുർബ്ബാന അർപ്പിക്കുവാനും സീറോ മലബാർ സഭയുടെ കുടിയേറ്റ കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ  (Chairman,commission for evangelisation and pastoral care of the migrants) അയർലണ്ടിലെത്തുന്നു.

സീറോ മലബാർ ചർച്ചിന്റെ കഴിഞ്ഞ പത്തു വർഷത്തെ വശ്വാസപരമായ വളർച്ചയെ വിലയിരുത്തുന്നതിനും കാലോചിതമായ പുത്തൻ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നതിനും പിതാവിന്റെ അദ്ധ്യക്ഷതയിൽ 29 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ ഒരു അഡ്‌ഹോക് കമ്മറ്റിയും, 5 മണിക്ക് ഒൻപത് മാസ് സെന്റെറുകളിലെ കമ്മറ്റിയംഗങ്ങളും ഉൾപ്പെടുന്ന സംയുക്ത കമ്മറ്റിയും At. Martin's Church Aylesbury Tallaght യിൽ വച്ച് നടത്തപ്പെടുന്നതാണ്. തദവസരത്തിൽ അയർലന്റ് സീറോ മലബാർ നാഷണൽ കോഡിനേറ്റർ മോൺ ഫാ: ആന്റണി പെരുമായൻ സന്നിഹിതനായിരിക്കും.

കൂടാതെ അയർലന്റിലെ സീറോ മലബാർ സഭയുടെ ദശാബ്ദി ആഘോഷങ്ങളിൽ ഭാഗഭാക്കാകുവാനും ദൈവം സഭയ്ക്ക് നൽകിയ എല്ലാവിധ അനുഗ്രഹങ്ങൾക്കും സ്‌നേഹത്തിനും നന്ദി അർപ്പിക്കുന്നതിനും അയർലന്റിലെ സീറോ മലബാർ സഭാ മക്കളോടൊന്നിച്ച് 31 ന് (ഞായറാഴ്ച) ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടുന്നു.

പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന പരിശുദ്ധ
ദിവ്യബലിയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാനും, പിതാവിനെ നേരിൽ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും 31 ഞായറാഴ്ച ഉച്ചകഴഞ്ഞ് 3 മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ചാപ്ലയിൻസ് ജോസ് ഭരണിക്കുളങ്ങര, ആന്റണി ചീരംവേലിൽ എന്നിവർ അഭ്യർത്ഥിച്ചു.