ന്യൂയോർക്ക്: ന്യൂയോർക്കിലെ പോർട്ട് ചെസ്റ്ററിലുള്ള എബനേസർ മാർത്തോമ്മാ ഇടവകയിൽ, നോർത്ത് അമേരിക്ക- യൂറോപ്പ്  ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് തിരുമേനി സന്ദർശിക്കുകയും വിശുദ്ധകുർബ്ബാന ശുശ്രൂഷ അർപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഇടവകയിൽ മൂന്നാമത്തെ സന്ദർശനം നടത്തുന്ന തിരുമേനി തന്റെ പ്രസംഗത്തിൽ യേശുവിന്റെ ക്രൂരമരണത്തിന് സാക്ഷ്യം വഹിച്ച ശതാധിപന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു. 'ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം' എന്നു പറഞ്ഞ ഈ ശതാധിപനാണ് ക്രിസ്തുവിനെ സാക്ഷിച്ച ആദ്യ വ്യക്തി എന്നും തിരുമേനി പറഞ്ഞു.  ഭൂതകാലത്തിലേക്ക് തിരിച്ചു പോവുകയും വർത്തമാനകാലത്തിൽ ജീവിക്കുകയും ഭാവിയെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തവനായിരുന്നു ക്രിസ്തുവെന്നും, ക്രൂശു നമുക്ക് നൽകുന്നത് പുനഃസൃഷ്ടിയുടെ അനുഭവമാണെന്നും, കർത്താവ് തന്റെ ഏറ്റവും വിലപ്പെട്ട ജീവൻ നമുക്ക് പകിട്ടു തന്നതുപോലെ മറ്റുള്ളവരുടെ ന•യ്ക്കായി നാമും നമ്മുടെ വിലപ്പെട്ടതിനെ  പ്രിയപ്പെട്ടതിനെ പങ്കുവെയ്ക്കുമ്പോൾ ക്രിസ്തുവിന്റെ ക്രൂശാരോഹണം ധന്യമായി എന്നും തിരുമേനി ഉത്‌ബോധിപ്പിച്ചു.

ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന '"Neighbour Mission­ പ്രവർത്തനങ്ങളെ തിരുമേനി അഭനന്ദിക്കുകയും നമുക്ക് ചുറ്റുമുള്ള സഹോദരങ്ങളെ നമ്മളിൽ ഒരാളായി കണ്ട് അവരുടെ ഇടയിൽ ചെയ്യുന്ന പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു വർഷമായി ഇടവകയായി സേവനമനുഷ്ടിച്ച റവ.ഏബ്രഹാം ഉമ്മൻ അച്ചന്റെയും കുടുംബത്തിന്റെയും സ്തുത്യർഹമായ സേവനത്തെ തിരുമേനി സ്മരിക്കുകയും അച്ചന്റെ പട്ടത്വ ശുശ്രൂഷയിൽ കൂടുതലായി ദൈവകൃപ വ്യാപരിക്കട്ടെയെന്നും തിരുമേനി ആശംസിക്കുകയും ചെയ്തു.

റവ.ഏബ്രഹാം ഉമ്മൻ അച്ചൻ തന്റെ നന്ദി പ്രസംഗത്തിൽ തന്റെ കഴിഞ്ഞ കാല പട്ടത്വ ശുശ്രൂഷയിൽ തിരുമേനിയിൽ നിന്നും ലഭിച്ച സ്‌നേഹത്തിനും, കരുതലിനും അച്ചൻ നന്ദികരേറ്റുകയും കഴിഞ്ഞ മൂന്നു വർഷമായി നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നും, ഭദ്രാസന ബിഷപ്പായ തിയോഡോഷ്യസ് തിരുമേനിയിൽ നിന്നും ലഭിച്ച കൈത്താങ്ങലിനും, മാർഗ്ഗനിർദ്ദേശങ്ങൾക്കും അച്ചൻ തിരുമേനിയോടുള്ള സ്‌നേഹവും, കടപ്പാടും അിറയിച്ചു.

ഇടവക സെക്രട്ടറി തിരുമേനിയെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും തിരുമേനിയിൽ നിന്നും ലഭിക്കുന്ന നേതൃത്വത്തിനും, കൈത്താങ്ങലിനും എബനേസർ ഇടവകയുടെ പേരിലുള്ള നന്ദിയും, കടപ്പാടും അറിയിച്ചു. ഇടവകയുടെ നേതൃത്വത്തിൽ ചെയ്തുവരുന്ന "Neighbour Mission­ പ്രവർത്തനങ്ങളെക്കുറിച്ചും, ഈ വർഷം നോമ്പാചരണത്തോടനുബന്ധിച്ചു നടക്കുന്ന "Food Bag വിതരണത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.ഇടവകയിലെ ഒട്ടുമുക്കാലും, കുടുംബങ്ങൾ ഈ വിശുദ്ധ കുർബ്ബാന ശുശ്രൂഷയിൽ പങ്കുകൊണ്ടു.
സി.എസ്.ചാക്കോ (ഭദ്രാസന അസംബ്ലി മെമ്പർ) അറിയിച്ചതാണിത്.