- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടിറച്ചി വാങ്ങി കഴിച്ചാൽ ഒന്നും സംഭവിക്കാൻ ഇല്ലെന്ന തെറ്റിദ്ധാരണ ഇനി മാറും; അടിമാലി മച്ചിപ്ലാവിൽ കുടുങ്ങിയത് കാട്ടുപോത്തിനെ വേട്ടയാടിയവർ മാത്രമല്ല, ഇറച്ചി വാങ്ങി ഭക്ഷിച്ചവരും; കേസിൽ ഇന്ന് ഒരാൾ കൂടി പിടിയിൽ
അടിമാലി: മച്ചിപ്ലാവിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ ഉൾപ്പെട്ടവരെ പൂട്ടാനുറച്ച് വനംവകുപ്പ്. ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് താക്കീതായി ഈ കേസ് മാറുമെന്നാണ് ഉദ്യഗസ്ഥ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ ഇന്ന് ഒരാൾ കൂടി അറസ്റ്റിലായി.
വെടിവച്ച് കൊന്ന്, ഇറച്ചി കടത്തിയവരും ഇറച്ചി വാങ്ങി ഭക്ഷിച്ചവരെയും ഇവർക്ക് സഹായികളായി കൂടെയുണ്ടായിരുന്നവരെയും പ്രതി ചേർത്താണ് വനംവകുപ്പ് കേസെടുത്തത്.
ഇറച്ചി എത്തിക്കാൻ ഉപയോഗിച്ച വാഹനങ്ങൾ, ഇറച്ചി സൂക്ഷിച്ച ഫ്രിഡ്ജ്ജ്, മുറിക്കാൻ ഉപയോഗിച്ച കത്തി, ഉണങ്ങാൻ ഉപയോഗിച്ച പനമ്പ്, പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങൾ എന്നിവയെല്ലാം ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത്തരം കേസുകളിൽ വേട്ടയാടിയവരെ കിട്ടിയാൽ സാധാരണ ഗതിയിൽ കൂടുതൽ നടപടികൾ ഉണ്ടാവാറില്ല.
ഇതിന് വിപരീതമായുള്ള സമീപനമാണ് ഈ കേസിൽ അധികൃതർ സ്വീകരിച്ചിട്ടുള്ളത്. കാട്ടിറച്ചി വാങ്ങി കഴിച്ചാൽ ഒന്നും സംഭവിക്കില്ലെന്ന പൊതുധാരണ തിരുത്തുന്നതിനാണ് അധികൃതർ ഈ അസാധാരണ നീക്കത്തിലൂടെ ലക്ഷ്യമിട്ടിട്ടുള്ളതെന്നാണ് സൂചന. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കേസ് നടപടികൾ സമൂഹത്തിന് ഒരു സന്ദേശമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസർ കെ വി രതീഷ് മറുനാടനോട് വ്യക്തമാക്കി.
അടിമാലിയിൽ വാടകക്ക് താമസിക്കുന്ന ബൈസൺവാലി, മുട്ടുകാട് വെള്ളപ്പണിയിൽ ജിമ്മി ആന്റണി (49)യെയാണ് കേസിൽ ഇന്ന് അറസ്റ്റിലായിട്ടുള്ളത്. ഇയാളുടെ വീട്ടിൽ നിന്നും ഇറച്ചി ഉണങ്ങിയ പനമ്പ്, സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ്, മുറിക്കാനുപയോഗിച്ച് കത്തി, കറിവയ്ക്കാൻ ഉപയോഗിച്ച പാത്രങ്ങൾ എന്നിവയും ഉദ്യോഗസ്ഥ സംഘം കണ്ടെടുത്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്നവരുടെ എണ്ണം 13 ആയി.
മച്ചിപ്ലാവ് ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചേ് ഓാഫീർ ബിനോജ് സെക്ഷ്ൻ ഫോറസ്റ്റ് ഓഫീസർ സുധാമോൾ ഡാനിയേൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അൻവർ, ഷെജിൽ, ജോബി, വാച്ചർ അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നൽകിയത്.
മുമ്പ് ഇതെ കേസിൽ വനംവകുപ്പ് അധികൃതർ അറസ്റ്റുചെയ്ത കണ്ണനിൽ നിന്നും 28 കിലോ ഇറച്ചി താൻ വാങ്ങിയിരുന്നെന്നും 3000 രൂപ അപ്പോൾ തന്നെ നൽകിയെന്നും ബാക്കി 5000 രൂപ ഡിജിറ്റർ പേമെന്റ് നടത്തിയെന്നുമാണ് ജിമ്മി ഉദ്യോഗസ്ഥർ മുമ്പാകെ നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
കേസിൽ ആദ്യം 8 പേരെ അറസ്റ്റുചെയ്യുകയും രണ്ട് നാടൻ തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.തുടർ അന്വേഷണത്തിൽ രണ്ടുഘട്ടമായി 4 പേരെക്കൂടി അറസ്റ്റുചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതപ്പെടുത്തിയെന്നും അടിമാലി ഫോറസ്റ്റ് റെയ്‌ഞ്ചോഫീസർ രതീഷ് കെ വി അറിയിച്ചു.
8 -9 വയസിനടുുത്ത് പ്രയാമുള്ളതും 300 കിലോയിലേറെ തൂക്കം വരുന്നതുമായ കാട്ടുപോത്തിനെ വെടവച്ച് കൊന്നതായിട്ടാണ് വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ വ്യക്തമായിട്ടുള്ളത്. അടിമാലി റേഞ്ചിൽ ഉൾപ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനിയോട് ചേർന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മറുനാടന് മലയാളി ലേഖകന്.