- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ പി മോർഗ്ഗാൺ സ്വർണ്ണത്തിനും ഡോളറിനും പകരം ഉപയോഗിച്ചേക്കാമെന്നു പറഞ്ഞു; പേപാൽ നിയമപരമാക്കി; ഞൊടിയിടയിൽ ബിറ്റ്കോയിനിന്റെ മൂല്യം ആകശത്തേക്ക്; ഒരു ബിറ്റ്കോയിന്റെ വിലയിപ്പോൾ 13,000 ഡോളർ; മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം വെർച്ച്വൽ കറൻസിക്ക് വീണ്ടും തീപിടിച്ചു
സ്വർണ്ണത്തിനും ഡോളറിനും പകരം പരിഗണിക്കാമെന്ന് അമേരിക്കയിലെ വലിയ ബാങ്കുകളിലൊന്ന് തീരുമാനിച്ചതോടെ 2018 ജനുവരിക്ക് ശേഷം ബിറ്റ് കോയിന്റെ മൂല്യം ആകാശത്തേക്ക് കുതിച്ചുയർന്നു. ബുധനാഴ്ച്ച 14,000 ഡോളർ വരെ എത്തിയ ക്രിപ്റ്റോ കറൻസിയുടെ വില പിന്നീട് താഴ്ന്ന് കഴിഞ്ഞമാസം അവസാനത്തിൽ 10,500 വരെ എത്തിയെങ്കിലും ഇപ്പോൾ വീണ്ടും 13,000 ഡോളറിൽ എത്തിനിൽക്കുകയാണ്. ഒക്ടോബർ മദ്ധ്യത്തോടെ ഉണ്ടായ ഈ അവിശ്വസനീയമായ കുഠിച്ചു ചാട്ടം കാരണം കഴിഞ്ഞ വർഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ 87 ശതമാനം വർദ്ധിച്ചിരിക്കുകയാണ് ഈ ക്രിപ്റ്റോ കറൻസിയുടെ വില.
ഇതോടെ, നിലവിൽ വിപണിയിൽ ഉള്ള 18.5 മില്ല്യൺ കോയിനുകളുടെ ആകെ മൂല്യം 243 ബില്ല്യൺ ഡോളറായി ഉയർന്നു. അടുത്ത ജനുവരി മുതൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നിരോധിക്കുമെന്ന് ഒക്ടോബറിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും നിക്ഷേപകരുടെ വിശ്വാസംവർദ്ധിപ്പിക്കുന്ന തരത്തിലുള്ള നിരവധി അനുകൂല വാർത്തകളാണ് ഇതിനെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. അടുത്ത വർഷം മുതൽ അമേരിക്കയിലെ ഉപഭോക്താക്കൾക്ക് പേപാൽ വഴി ബിറ്റ് കോയിനുകൾ വാങ്ങുവാനും സാമ്പത്തിക ഇടപാടുകൾ നടത്താനും സാധിക്കുമെന്ന് പേപാലും അറിയിച്ചു.
ഇത്തരത്തിൽ പണം ലഭിച്ചവർ അത് സാധാരണ കറൻസിയാക്കി മാറ്റുകയാണ് പതിവെങ്കിലും ഒരു ദിവസം 800 ഡോളർ വരെയാണ് ഇപ്പോൾ ക്രിപ്റ്റോ കറൻസിയുടെ മൂല്യം വർദ്ധിക്കുന്നത്. അതേസമയം ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ പേയ്മെന്റ്സ് കമ്പനിയായ സ്ക്വയർ, ഈ മാസം ആദ്യം 50 മില്ല്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ കറൻസി വാങ്ങിയതായി സ്ഥിരീകരിച്ചു. ഒട്ടു മിക്ക നിക്ഷേപകരും, ഊഹക്കച്ചവടത്തിൽ ഭാഗ്യം പരീക്ഷിക്കാനുള്ള ഉപാധിമാത്രമായി ബിറ്റ് കോയിനെ കാണുമ്പോഴും ഇതിനെ ഗൗരവത്തിൽ എടുക്കുന്നവരുംവർദ്ധിച്ചു വരികയാണ്.
പേപാലിൽ നിന്നും സ്ക്വയറിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു ശേഷം ബിറ്റ്കോയിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രാധാന്യം വർദ്ധിച്ചിട്ടുണ്ടെന്നാണ് ജെ പി മോർഗനിലെ സാമ്പത്തിക വിദഗ്ദർ പറയുന്നത്. ഒരു സമ്പാദ്യം എന്ന നിലയിൽ മാത്രമല്ല, പണമിടപാടുകൾക്കും ഉപയോഗിക്കാം എന്നു വന്നതു മുതൽക്കാണ് ക്രിപ്റ്റോ കറൻസിയുടെ മൂല്യം വർദ്ധിച്ചതെന്നും വിദഗ്ദർ പറയുന്നു. ഭാവിയിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ ക്രിപ്റ്റോ കറൻസി വഴിയായിരിക്കും നടക്കുക എന്നും അത്, ഇതിന്റെ മൂല്യം ഇനിയും വർദ്ധിക്കുവാൻ സഹായിക്കും എന്നും സാമ്പത്തിക വിദഗ്ദർ പറയുന്നു.
അതിന്റെ സ്ഥിരതമൂലം സ്വർണം തന്നെയാണ് ഇപ്പോഴും നിക്ഷേപത്തിന് ആദ്യ പരിഗണന നൽകപ്പെടുന്ന പദാർത്ഥം എങ്കിലും, ലോകത്ത് വന്നേക്കാവുന്ന നാണയപ്പെരുപ്പം ബിറ്റ്കോയിനിനെ കൂടുതൽ ലാഭകരമാക്കുമെന്ന് കരുതുന്നവരുമുണ്ട്. ലോകമാകമാനം, കോവിഡ് പ്രതിസന്ധിയിൽ തകർന്ന സമ്പദ്വ്യവസ്ഥയേയും വ്യാപാര രംഗത്തേയും കൈപിടിച്ചുയർത്തുവാൻ വിവിധ സെൻട്രൽ ബാങ്കുകൾ വിപണിയിലേക്ക് കൂടുതൽ പണമിറക്കുമ്പോൾ തീർച്ചയായും നാണയപ്പെരുപ്പം ഉണ്ടാകും എന്നാണ് ബിറ്റ് കോയിനാരാധകർ പ്രതീക്ഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ