ന്യൂയോർക്ക്: ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമായ ബിറ്റ്‌കോയിൻ ഇന്ന് വലിയ രീതിയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അതോടപ്പം തന്നെ അതിന്റെ പേരിൽ ഇടപാടുകാരെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘങ്ങളും വലിയ രീതിയിലാണ് വർധിച്ച് വരുന്നത്.അത്തരത്തിൽ ഒരു തട്ടിപ്പിന് ഇരയായിരിക്കുകയാണ് ഒരു അമേരിക്കക്കാരൻ.

വലിയൊരു തുക സ്വന്തമാക്കിയാണ് ജോനാഥൻ ലൂക്കാ എന്ന് വിളിപ്പേരുള്ള ഏലിയാസ് എന്ന ക്രിപ്‌റ്റോ കറൻസി ഉപക്ഞാതാവ് മുങ്ങിയത്, നിരവധി ഷെയർ ഹോൾഡേഴ്‌സിനെ പെരുവഴിയിലാക്കിയാണ് ജോനാഥൻ ലൂക്കാ മുങ്ങിയത്. കഴിഞ്ഞ വർഷം മാത്രമായി ലൂക്കാ 2 കോടി മില്യണോളം ഇതിൽ നിന്ന് സമ്പാദിച്ചതായാണ് വിവരം.