- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിപ്റ്റോ കറൻസി രക്ഷിക്കുമെന്ന് കരുതിയവർക്കെല്ലാം കടുത്ത നിരാശ; ഏറ്റവും പുതിയ തിരിച്ചടി ഇന്ത്യയിലെ നിയന്ത്രണം മൂലം
ക്രിപ്റ്റോ കറൻസികൾക്ക് ലോകമെമ്പാടും വന്ന നിയന്ത്രണവും വിശ്വാസ്യതാ നഷ്ടവും നിക്ഷേപകർക്ക് വൻതോതിലുള്ള തിരിച്ചടിയാകുന്നു. ബിറ്റ്കോയിന്റെ വിലയിൽ തുടർച്ചയായുണ്ടാകുന്ന വിലയിടിവ് കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഡിസംബറിൽ 19,500 ഡോളർ വരെ ഉയർന്ന ബിറ്റ്കോയിന്റെ ഇന്നലത്തെ വില 8700 ഡോളറാണ്. 55 ശതമാനം വിലയിടിവാണ് ഒരുമാസത്തിനിടെ ബിറ്റ്കോയിനുണ്ടായത്. ക്രിപ്റ്റോകറൻസികൾക്കാകമാനം വിലയിടിവ് സംഭവിച്ചിട്ടുണ്ട്. വിശ്വാസ്യത നഷ്ടപ്പെട്ടതും ഓരോ രാജ്യങ്ങളിൽ വന്ന നിയന്ത്രണവുമാണ് ഇതിന് പ്രധാനകാരണം. ഏറ്റവുമൊടുവിൽ ഇന്നലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും ക്രിപ്റ്റോ കറൻസിക്കെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയിൽ ക്രിപ്റ്റോകറൻസികൾക്ക് നിയമപരമായി അംഗീകാരമില്ലെന്നും അവയുടെ ഉപയോഗം തടയുമെന്നുമാണ് ജെയ്റ്റ്ലി പറഞ്ഞത്. ക്രിപ്റ്റോ കറൻസികളുടെ ഉപയോഗത്തെ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. വൻതോതിലുള്ള ക്രിപ്റ്റോകറൻസി വിനിമയം നടക്കുന്നതിനിടെയാണ് ഇന്ത്യയും അതിനെതിരേ നടപടിയെടുത്തത്. റിലയ
ക്രിപ്റ്റോ കറൻസികൾക്ക് ലോകമെമ്പാടും വന്ന നിയന്ത്രണവും വിശ്വാസ്യതാ നഷ്ടവും നിക്ഷേപകർക്ക് വൻതോതിലുള്ള തിരിച്ചടിയാകുന്നു. ബിറ്റ്കോയിന്റെ വിലയിൽ തുടർച്ചയായുണ്ടാകുന്ന വിലയിടിവ് കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഡിസംബറിൽ 19,500 ഡോളർ വരെ ഉയർന്ന ബിറ്റ്കോയിന്റെ ഇന്നലത്തെ വില 8700 ഡോളറാണ്. 55 ശതമാനം വിലയിടിവാണ് ഒരുമാസത്തിനിടെ ബിറ്റ്കോയിനുണ്ടായത്.
ക്രിപ്റ്റോകറൻസികൾക്കാകമാനം വിലയിടിവ് സംഭവിച്ചിട്ടുണ്ട്. വിശ്വാസ്യത നഷ്ടപ്പെട്ടതും ഓരോ രാജ്യങ്ങളിൽ വന്ന നിയന്ത്രണവുമാണ് ഇതിന് പ്രധാനകാരണം. ഏറ്റവുമൊടുവിൽ ഇന്നലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും ക്രിപ്റ്റോ കറൻസിക്കെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയിൽ ക്രിപ്റ്റോകറൻസികൾക്ക് നിയമപരമായി അംഗീകാരമില്ലെന്നും അവയുടെ ഉപയോഗം തടയുമെന്നുമാണ് ജെയ്റ്റ്ലി പറഞ്ഞത്.
ക്രിപ്റ്റോ കറൻസികളുടെ ഉപയോഗത്തെ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. വൻതോതിലുള്ള ക്രിപ്റ്റോകറൻസി വിനിമയം നടക്കുന്നതിനിടെയാണ് ഇന്ത്യയും അതിനെതിരേ നടപടിയെടുത്തത്. റിലയൻസ് അടക്കമുള്ളവർ ക്രിപ്റ്റോകറൻസി രംഗത്തിറക്കാൻ പദ്ധതിയിട്ടിരുന്നു. ഈ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ് സർക്കാരിന്റെ തീരുമാനത്തോടെ ഉണ്ടായിരിക്കുന്നത്.