നിക്ഷേപകർക്കും കള്ളപ്പണം പൂഴ്‌ത്തിവെക്കേണ്ടവർക്കും പ്രതീക്ഷയായി വളർന്നുവന്ന ക്രിപ്‌റ്റോകറൻസി തരംഗത്തിന് വിരാമമായോ? ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് അപ്രതീക്ഷിതമായ വിലയിടിവാണ് പോയ ദിവസങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ക്രിപ്‌റ്റോകറൻസിക്ക് വിലക്കേർപ്പെടുത്തിയതും അന്താരാഷ്ട്ര തലത്തിൽ അതിന്റെ വിശ്വാസ്യത നഷ്ടമായതും ഈ വിലയിടിവിന് കാരണമായി.

ജനുവരി ആറിന് 17,135 ഡോളർ വിലയുണ്ടായിരുന്ന ബിറ്റ്‌കോയിന് ഇന്നലെ 7695 ഡോളർവരെ വിലയിടിഞ്ഞു. 55 ശതമാനത്തോളം വിലയാണ് മൂന്നാഴ്ചയ്ക്കിടെ ബിറ്റോകോയിന് സംഭവിച്ചത്. ഇതേ നിലയിലാണ് മറ്റ് ക്രിപ്‌റ്റോകറൻസികളുടെയും മൂല്യം തകർന്നുകൊണ്ടിരിക്കുന്നത്.. ഇതേ നില തുടർന്നാൽ താമസിയാതെ ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറൻസികൾ തകർന്നടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ നിക്ഷേപക ലോകത്തിന് നഷ്ടം വരിക ശതകോടികളാകും.