- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി ഇനി ശബരിമലയിൽ യുവതികളെ തടയുമെന്ന് പറയാൻ കഴിയില്ലെന്ന് ശ്രീധരൻപിള്ള: തടഞ്ഞത് ആക്ടിവിസ്റ്റുകളെ മാത്രം: അടുത്ത അഞ്ചിനും ആറിനും വിശ്വാസികൾക്കിടയിൽ ബോധവൽക്കരണം മാത്രം: ശബരിമല യുവതി പ്രവേശത്തിൽ ബിജെപി നിലപാട് മയപ്പെടുത്തുന്നത് വിഭാഗീയതുടെ പേരിലോ?
പത്തനംതിട്ട: ശബരിമല യുവതി പ്രവേശത്തിൽ ബിജെപി നിലപാട് മയപ്പെടുത്തുന്നുവെന്ന സൂചന നൽകി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ശബരിമല നട ഇനി തുറന്നിരിക്കുന്ന നവംബർ അഞ്ചിനും ആറിനും വിശ്വാസികളെ പിന്തുണയ്ക്കാനും ബോധവൽക്കരിക്കാനുമുള്ള ശ്രമം തുടരുമെന്നാണ് പിള്ള ഇന്നലെ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് യുവതികളെ ശബരിമലയിൽ തടയുമെന്ന് പറയുന്നില്ല. നേരത്തേ സർക്കാർ സ്പോൺസേഡ് ആക്ടിവിസ്റ്റുകൾ വന്നപ്പോഴാണ് വിശ്വാസികൾ ശരണം വിളികളുമായി എതിർത്തു തോൽപ്പിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രണ്ടാം ഘട്ട സമരത്തിൽ അയോധ്യ മോഡൽ രഥയാത്രയ്ക്കും ബിജെപി ലക്ഷ്യമിടുന്നുണ്ട്. നവംബർ 13 നാണ് ശബരിമല വിഷയത്തിലുള്ള പുനഃപരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത്. അന്ന് തന്നെയാണ് ബിജെപി നടത്തുന്ന രഥയാത്ര പത്തനംതിട്ടയിൽ സമാപിക്കുന്നതും. ശബരിമല സ്ത്രീപ്രവേശന വിധി അന്ന് സുപ്രീംകോടതി സ്റ്റേ ചെയ്യുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. അതു വരെ യുവതികളെ ശബരി മലയിൽ നിന്ന് അകറ്റി നിർത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. അങ്ങനെ ചെയ്യുന്നത്
പത്തനംതിട്ട: ശബരിമല യുവതി പ്രവേശത്തിൽ ബിജെപി നിലപാട് മയപ്പെടുത്തുന്നുവെന്ന സൂചന നൽകി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ശബരിമല നട ഇനി തുറന്നിരിക്കുന്ന നവംബർ അഞ്ചിനും ആറിനും വിശ്വാസികളെ പിന്തുണയ്ക്കാനും ബോധവൽക്കരിക്കാനുമുള്ള ശ്രമം തുടരുമെന്നാണ് പിള്ള ഇന്നലെ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് യുവതികളെ ശബരിമലയിൽ തടയുമെന്ന് പറയുന്നില്ല. നേരത്തേ സർക്കാർ സ്പോൺസേഡ് ആക്ടിവിസ്റ്റുകൾ വന്നപ്പോഴാണ് വിശ്വാസികൾ ശരണം വിളികളുമായി എതിർത്തു തോൽപ്പിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
രണ്ടാം ഘട്ട സമരത്തിൽ അയോധ്യ മോഡൽ രഥയാത്രയ്ക്കും ബിജെപി ലക്ഷ്യമിടുന്നുണ്ട്. നവംബർ 13 നാണ് ശബരിമല വിഷയത്തിലുള്ള പുനഃപരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത്. അന്ന് തന്നെയാണ് ബിജെപി നടത്തുന്ന രഥയാത്ര പത്തനംതിട്ടയിൽ സമാപിക്കുന്നതും. ശബരിമല സ്ത്രീപ്രവേശന വിധി അന്ന് സുപ്രീംകോടതി സ്റ്റേ ചെയ്യുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. അതു വരെ യുവതികളെ ശബരി മലയിൽ നിന്ന് അകറ്റി നിർത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. അങ്ങനെ ചെയ്യുന്നത് അവർക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്യും.
നവംബർ അഞ്ചിനും ആറിനും നട തുറക്കുമ്പോൾ യുവതികളെ തടയാൻ സാധ്യതയില്ലെന്ന സൂചന പിള്ള നൽകാൻ കാരണം നിലവിൽ മൂവായിരത്തിലധികം പേർക്കെതിരേ വന്നിരിക്കുന്ന കേസുകളാണ്. കൊണ്ടു പോയി കുഴിയിൽ ചാടിച്ച ശേഷം ബിജെപി നേതൃത്വം മുങ്ങിയെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിൽ ഇനിയും കൂടുതൽ അറസ്റ്റോ കലാപമോ ഉണ്ടായാൽ പാർട്ടിക്ക് ആളെ കൂട്ടാൻ കഴിയില്ല എന്നും നേതൃത്വം കരുതുന്നു. അതിനിടെ പാർട്ടി പുനഃസംഘടനയുടെ പേരിൽ വിഭാഗീയത വീണ്ടും ശക്തമായിരിക്കുകയാണ്.
സുരേന്ദ്രൻ പക്ഷത്തെ വെട്ടിനിരത്തിയാണ് യുവമോർച്ചയിലെ പുനഃസംഘടന. സുരേന്ദ്രനുമായി ബന്ധമുള്ള മുഴുവൻ നേതാക്കളെയും ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കുകയോ തരംതാഴ്‌ത്തുകയോ ചെയ്തു. യുവമോർച്ചയുടെ ജനറൽ സെക്രട്ടറിയായിരുന്ന ആർ എസ് രാജീവിനെ വൈസ് പ്രസിഡന്റായി തരംതാഴ്‌ത്തിത് സുരേന്ദ്രനെ ല്ക്ഷ്യമിട്ടായിരുന്നു. ശബരിമലയിൽ സുരേന്ദ്രനൊപ്പം ആരുമില്ലെന്ന് ഉറപ്പാക്കാനാണ് നീക്കം. പക്ഷേ, ശബരിമല സമരത്തിന്റെ നേതൃത്വം സുരേന്ദ്രൻ ഏറ്റെടുത്തതാണ് ഇതിന് കാരണം.
കഴിഞ്ഞ മാസപൂജാ സമയത്ത് വിശ്വാസികളെ നയിക്കാൻ നേതാക്കളില്ലാതെ ഇരുന്നപ്പോഴാണ് കെ സുരേന്ദ്രനും സംഘവും സന്നിധാനത്ത് എത്തിയത്. പൊലീസിന്റെ കർശന നിരീക്ഷണത്തിനിടയിലാണ് ഇവർ സന്നിധാനത്ത് ചെന്നത്. തുടർന്ന് പ്രവേശനത്തിന് വന്ന യുവതികളെ മുഴുവൻ വിശ്വാസികൾ തടഞ്ഞത് സുരേന്ദ്രന്റെ സാന്നിധ്യം കൊണ്ടുള്ള ആത്മവിശ്വാസത്തിലായിരുന്നു. ഇനിയും ഒറ്റ യുവതിയും സന്നിധാനത്ത് എത്തില്ല എന്ന നിലപാട് സുരേന്ദ്രൻ ആവർത്തിക്കുന്നുണ്ട്. ഇവിടെയാണ് പിള്ള പക്ഷം അപകടം മണത്തത്. പത്തനംതിട്ടയിലും നിലയ്ക്കലും നിന്ന് സമരം നയിച്ച് മടങ്ങുകയായിരുന്നു പിള്ള അടക്കമുള്ള നേതാക്കൾ. ജാമ്യമില്ലാ വകുപ്പിട്ടുള്ള അറസ്റ്റ് ഭയന്നായിരുന്നു ഇത്.
ഇതിനിടയിൽ സമരം നയിച്ച സുരേന്ദ്രന് മികച്ച ഇമേജും ലഭിച്ചു. തന്ത്രി കണ്ഠരര് രാജീവരര് അടക്കം സുരേന്ദ്രനെ അഭിനന്ദിക്കുകയും ചെയ്തു. ഇനിയും ഇത്തരമൊരു സാഹചര്യമുണ്ടായാൽ അതും സുരേന്ദ്രന് അനുകൂലമാകുമെന്നാണ് പിള്ളപക്ഷം കരുതുന്നത്. അതു കൊണ്ടാണ് യുവതികളെ ബിജെപി തടയുമെന്ന് പറയാൻ കഴിയില്ലെന്ന് പിള്ള പ്രസ്താവന നടത്തിയിരിക്കുന്നതും.