ഭാരതത്തിന്റെ ആദ്യത്തെ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിനെ കോൺഗ്രസിലെ കുടുംബാധിപത്യം ഭാരതത്തിന്റെ ചരിത്രത്തിൽ നിന്നും തമസ്‌കരിപ്പിക്കുകയായിരുന്നുവെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് കെ.സോമൻ

നെഹ്രുവുവിന്റെ പിടിപ്പുകേടിൽ ഛിന്നഭിന്നമായി പോകുമായിരുന്ന ഭാരതത്തെ നാട്ടുരാജ്യങ്ങളെ കൂട്ടിയിണക്കി ഒന്നാക്കി മാറ്റിയത് സർദാർ വല്ലഭായ് പട്ടേലാണ്. ഗാന്ധിജി കഴിഞ്ഞാൽ കോണ്‌ഗ്രെസ്സിലേ കരുത്തുറ്റ നേതാവും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു സർദാർ വല്ലഭായ് പട്ടേൽ. ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ചയാളാണ് സർദാർ വല്ലഭായ് പട്ടേൽ. എന്നാൽ നെഹ്റു കുടുംബത്തിന്റെ ഭയവും സ്വാർത്ഥതയും സർദാർജിയെ ചരിത്രത്തിൽ നിന്ന് പോലും അകറ്റി നിർത്തി.

അതിന്റെ പ്രായശ്ചിത്തമാണ് നർമ്മദയുടെ തീരത്ത് മാനം മുട്ടെ ഉയരത്തിൽ സർദ്ദാർജിയുടെ പ്രതിമ ' സ്റ്റാച്യു ഓഫ് യൂണിറ്റി' അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നിർവഹിച്ചത്. അദ്ദേഹം പറഞ്ഞു. ആലപ്പുഴ നിയോജകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
റൺ ഫോർ യൂണിറ്റി കൂട്ടയോട്ടം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. അദ്ദേഹം. പാർട്ടി ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

ബിജെപി. ജനറൽ സെക്രട്ടറി ജി. മോഹനൻ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് വരുൺ, യുവമോർച്ച ജില്ലാ ഭാരവാഹി വിശ്വ വിജയപാൽ, രഞ്ജിത് റ്റി.സി, ഭാരവാഹികളായ കെ.പി.സുരേഷ് കുമാർ, എൻ.ഡി.കൈലാസ്, സുമിത്ത്, സന്ദീപ് എന്നിവർ സംസാരിച്ചു.