ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ശബരിമല അയ്യപ്പസ്വാമി ദർശനം നടത്തുന്നതിലേക്കായി ഇരുമുടിക്കെട്ടുമായി നിലക്കലിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്ത് തുറങ്കിൽ അടച്ച പിണറായി സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി നടന്ന റോഡ് ഉപരോധത്തിന്റെ ഭാഗമായി നെയ്യാറ്റിൻകരയിൽ ആലുമൂട് ജംഗ്ഷനിൽ ഒന്നര മണിക്കൂറോളം ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു.

കേരളത്തിൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ കാടത്തമാണ് നടക്കുന്നതും നാടകീയമായാണ് ഈ സർക്കാർ ബിജെപി പ്രവർത്തകരെയും അയ്യപ്പ വിശ്വാസികളെയും അറസ്റ്റ് ചെയ്യുന്നതെന്നും കേരളത്തിലെ മുഖ്യമന്ത്രി അയ്യപ്പനോട് ആണ് സമരം ചെയ്യുന്നത് ഒരു കാരണവശാലും മുഖ്യമന്ത്രി ഉൾപ്പെടെ ഒരു മന്ത്രിയെയും തെരുവിൽ ഇറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ജയിൽനിറയ്ക്കൽ സമരം സംസ്ഥാന സർക്കാർ അഭിമുഖീകരിക്കേണ്ടി വരും എന്നും ബിജെപിയുടെ സംസ്ഥാന സെക്രട്ടറി ശ്രീ സി.ശിവൻകുട്ടി ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജു.ബി.നായർ, വെങ്ങാനൂർ സതീഷ്, സുരേഷ് തമ്പി,കൊല്ലയിൽ അജിത്ത്, രാധാകൃഷ്ണൻ, എൻ.പി ഹരി തുടങ്ങിയവർ സംസരിച്ചു.