- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവോത്ഥാന നായകരെയും വനിതകളെയും അപമാനിച്ചവർ നവോത്ഥാന മതിൽ കെട്ടാൻ ശ്രമിക്കുന്നു; ബിജെപി
കേരളത്തിൽ അനാചാരണളെ ഇല്ലാതാക്കി നവോത്ഥാനം കൊണ്ടുവന്ന സാമൂഹ്യ പരിഷ്‌കർത്താക്കളെ കുരിശിൽ കേറ്റിയും അനാചാരണത്തിൽ ജനിച്ചവർ എന്നും പറഞ്ഞു അപമാനിച്ചവർ ഇന്ന് നവോത്ഥാനത്തിനു വേണ്ടി വനിതാ മതിൽ നിർമ്മിക്കുന്നു എന്നത് ആടിനെ പട്ടിയാക്കുന്നതിനു തുല്യമാണെന്ന് ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ജനലക്ഷങ്ങൾ നാമജപവുമായി തെരുവിലിറങ്ങിയപ്പോൾ അതിനെതിരെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ തെറ്റിദ്ധരിപ്പിച്ചവരാണ് ഇപ്പോൾ വനിതാമതിലുമായി രംഗത്തുവന്നിരിക്കുന്നത് . ഇതിന്റെ കൂടിയാലോചനാ യോഗത്തിൽ ഹിന്ദു സംഘടനകളെ മാത്രം വിളിച്ച മുഖ്യമന്ത്രി മറ്റു മതവിഭാഗങ്ങൾ നവോത്ഥാനത്തിന് എതിരാണെന്നല്ലേ വ്യക്തമാക്കുന്നത്. വനിതകളോട് വിവേചനം കാണിക്കുന്നു എന്നു പറഞ്ഞു വനിത മതിൽ കെട്ടാൻ ശ്രമിക്കുന്ന സിപിഎം തങ്ങളുടെ പാർട്ടി വനിതകളോട് കാണിച്ചിട്ടുള്ള അനീതികൾ കൂടി ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും. കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും എന്ന് പറഞ്ഞു കെ.ആർ.ഗൗരിയമ്മയുടെ പേ
കേരളത്തിൽ അനാചാരണളെ ഇല്ലാതാക്കി നവോത്ഥാനം കൊണ്ടുവന്ന സാമൂഹ്യ പരിഷ്‌കർത്താക്കളെ കുരിശിൽ കേറ്റിയും അനാചാരണത്തിൽ ജനിച്ചവർ എന്നും പറഞ്ഞു അപമാനിച്ചവർ ഇന്ന് നവോത്ഥാനത്തിനു വേണ്ടി വനിതാ മതിൽ നിർമ്മിക്കുന്നു എന്നത് ആടിനെ പട്ടിയാക്കുന്നതിനു തുല്യമാണെന്ന് ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ
ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ജനലക്ഷങ്ങൾ നാമജപവുമായി തെരുവിലിറങ്ങിയപ്പോൾ അതിനെതിരെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ തെറ്റിദ്ധരിപ്പിച്ചവരാണ് ഇപ്പോൾ വനിതാമതിലുമായി രംഗത്തുവന്നിരിക്കുന്നത് . ഇതിന്റെ കൂടിയാലോചനാ യോഗത്തിൽ ഹിന്ദു സംഘടനകളെ മാത്രം വിളിച്ച മുഖ്യമന്ത്രി മറ്റു മതവിഭാഗങ്ങൾ നവോത്ഥാനത്തിന് എതിരാണെന്നല്ലേ വ്യക്തമാക്കുന്നത്.
വനിതകളോട് വിവേചനം കാണിക്കുന്നു എന്നു പറഞ്ഞു വനിത മതിൽ കെട്ടാൻ ശ്രമിക്കുന്ന സിപിഎം തങ്ങളുടെ പാർട്ടി വനിതകളോട് കാണിച്ചിട്ടുള്ള അനീതികൾ കൂടി ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും. കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും എന്ന് പറഞ്ഞു കെ.ആർ.ഗൗരിയമ്മയുടെ പേരിൽ വോട്ടു പിടിച്ച് അധികാരത്തിൽ വന്നപ്പോൾ പിന്നോക്കക്കാരിയായതുകൊണ്ട് കറിവേപ്പില പോലെ കെ.ആർ.ഗൗരിയമ്മയെ തള്ളിക്കളഞ്ഞ സിപിഎമ്മിന്റെ നയം ജനം കണ്ടതാണ്. സുശീലാ ഗോപാലനും ഇതു തന്നെയാണ് സംഭവിച്ചത്.
താമരശേരിയിൽ ബ്രാഞ്ച് സെക്രട്ടറിയുടെ ചവിട്ടേറ്റ് ഗർഭസ്ഥശിശു കൊല്ലപ്പെട്ട ജ്യോത്സ്ന, പാലക്കാട് വിക്ടോറിയ കോളേജിൽ വിരമിക്കൽ ദിവസം കുഴിമാടം തീർത്ത് പാർട്ടി അപമാനിച്ച് പ്രിൻസിപ്പലും പിന്നാക്ക വിഭാഗക്കാരിയുമായ ഡോ. എൻ. സരസു. പാർട്ടി ഉപരോധം കൊണ്ട് ജീവിതം വഴിമുട്ടിയ പയ്യന്നൂരിലെ ദളിത് വനിത ഓട്ടോ ഡ്രൈവർ ചിത്രലേഖ, അപവാദ പ്രചരണങ്ങൾ നടത്തി പാർട്ടി ഊരുവിലക്കിയ കോഴിക്കോട് കുറ്റ്യാടിയിലെ വിനീത കോട്ടായി തുടങ്ങി പാലക്കാട് സ്വന്തം പാർട്ടിയിലെ എംഎൽഎ യിൽ നിന്നും പീഡനം ഏൽക്കേണ്ടി വന്ന വനിതാ നേതാവുവരെ ഇതിൽ പ്പെടുന്നു.
കേരളത്തിന്റ നവോത്ഥാന നായകരായ ശ്രീ നാരായണ ഗുരുദേവനെയും ചട്ടമ്പി സ്വാമികളെയും മഹാനായ അയ്യങ്കാളിയെയും മന്നത്തു പത്മനാഭനെയും ഒക്കെ തള്ളി കളഞ്ഞു . രഹ്ന ഫാത്തിമയെയും, കവിതാ മോഷ്ട്ടാക്കളായ ദീപാ നിശാന്ത്, എം.ജെ. ശ്രീചിത്രൻ തുടങ്ങി ചുംബന സമരക്കേസിലും പെൺവാണിഭക്കേസിലും പ്രതികളായ രാഹുൽ പശുപാലനും രശ്മിയും, ഹോം സ്റ്റേ നടത്തിപ്പിക്കാരനായ സന്ദീപാനന്ദ ഗിരിയെന്ന തുളസീദാസുമൊക്കെയാണ് സിപിഎമ്മിന്റെ നവോത്ഥാന നായകർ എന്നു കേൾക്കുമ്പോൾ തന്നെ ഈ പ്രസ്ഥാനത്തിന്റെ നവോത്ഥാനം എന്താണെന്ന് ജനങ്ങൾക്ക് മനസിലാകും അദ്ദേഹം പറഞ്ഞു.
ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പാതിരപ്പള്ളി മേഖല സംഘടിപ്പിച്ച ശബരിമല സംരക്ഷണ പദയാത്ര ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പട്ടികജാതി മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ രാജുകുട്ടി മുഖ്യ പ്രഭാഷണംനടത്തി.
പാതിരപ്പള്ളി മേഖലപ്രസിഡന്റും ജാഥാ ക്യപ്റ്റനുമായ മുരളീധരൻ അധ്യക്ഷത വഹിച്ചു. ബിജെപി. മണ്ഡലം ഭാരവാഹികളായ സുനിൽ കുമാർ, ബിന്ദു വിലാസൻ, ജില്ലാ കമ്മറ്റി അംഗം സി.പി. മോഹനൻ, മഹിളാ മോർച്ച മണ്ഡലം ട്രഷറർ ജയലത, പഞ്ചായത്ത് ഭാരവാഹികളായ കെ.ആർ.പുരുഷൻ, ധർമ്മജൻ, ബാലചന്ദ്ര പണിക്കർ, ആർ.പി. സന്തോഷ്, ഷൈജു, രാമചന്ദ്ര കുറുപ്പ് എന്നിവരും സംസാരിച്ചു.