നിതാമതിൽ നിർമ്മിക്കാൻ പാവങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുകയും സർക്കാർ സംവിധാനം ദുരുപയോഗപ്പെട്ടുത്തുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് ബിജെപി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ.

വനിതാമതിലിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കില്ല എന്ന് കോടതിയിൽ പറഞ്ഞ സർക്കാർ, സർക്കുലർ ഇറക്കി ഡിപ്പാർട്ടു തല യോഗം വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മതിലിൽ പങ്കെടുപ്പിക്കാൻ പ്രേരിപ്പിക്കുകയാണ്. കൂടാതെ തൊഴിലുറപ്പുകാരേയും കുടുംബശ്രീ അംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നു.

സ്വന്തം പർട്ടിയിലെ വനിതകൾ പോലും പാർട്ടി നേതാക്കളിൽ നിന്ന് പീഡനം ഏൽക്കുമ്പോൾ വനിതാമതിലുമായി പിണറായി സർക്കാർ വരുന്നത് എന്തിനെന്ന് ജനങ്ങൾക്ക് മനസ്സിലാകും. നവോത്ഥാന നായകരായ ലോകാരാധ്യനായ ശ്രീ നാരായണ ഗുരുദേവനെ കുരിശിലേറ്റി കെട്ടിവലിക്കുകയും , സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ പിതൃത്വത്തെ അപമാനിക്കുകയും ചെയ്തവർ നവോത്ഥാനമെന്ന വാക്ക് ഉച്ചരിക്കുന്നതു പോലും കേരള രഷ്ട്രീയത്തിന് അപമാനമാണ്. ജാതി-മത ഭേതമില്ലാതെ ആചാരങ്ങൾ പാലിച്ച് ജനകോടികൾ ദർശനം നടത്തുന്ന ശബരിമലയെ തകർക്കാനുള്ള പിണറയി സർക്കാരിന്റെ നീക്കം എന്ത് വിലകൊടുത്തും ബിജെപി പരാജയപ്പെടുത്തും. അദ്ദേഹം പറഞ്ഞു.ബിജെപി മണ്ണഞ്ചേരി വടക്ക് പഞ്ചായത്ത് കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ണഞ്ചേരി വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പ്രസാദ് അധ്യക്ഷത വഹിച്ചു.
സി.പ്രസാദ് മണ്ഡലം സെക്രെട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിൽ പുതിയ പ്രസിഡന്റായി ആര്യാട് വല്ലഭദാസിനെയും ജനറൽ സെക്രട്ടറിയായി ഷമീർ ദേവിനെയും തിരഞ്ഞെടുത്തു.

മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്ത് പ്രഭാരിയുമായ കെ.ജി.പ്രകാശ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറിയായിരുന്ന മണിക്കുട്ടൻ മറ്റു ഭാരവാഹികളായ സഹദേവൻ , രാജേന്ദ്രൻ എന്നിവരും സംസാരിച്ചു.