- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്മനത്തിനെ തിരുവനന്തപുരത്ത് നിർത്താൻ സാധിച്ചില്ലെങ്കിൽ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ഇക്കുറിയും മാർക്ക് പൂജ്യം; കുമ്മനത്തിന് പോലും രക്ഷിക്കാൻ സാധിക്കുമോ എന്ന് കണ്ടറിയണം; അയ്യപ്പനെ ദത്തെടുത്ത് ആഞ്ഞു പിടിച്ചെങ്കിലും സീറ്റ് ഒന്നും നേടുകയില്ലെന്ന് സർവ്വേ നടത്തി തിരിച്ചറിഞ്ഞ് ബിജെപി; അമിത്ഷായുടെ സ്വപ്നങ്ങൾക്ക് മങ്ങൽ ഏൽപ്പിച്ച് കേരളത്തിൽ നിന്നും റിപ്പോർട്ട്
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ലഭിക്കുന്ന ജനപിന്തുണ തെരഞ്ഞെടുപ്പ് വേളയിൽ വോട്ടായി മാറില്ലെന്ന് വ്യക്തമാക്കി ബിജെപി.സർവേ. പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് കേരളത്തിൽ ആഭ്യന്തര സർവ്വേ നടത്തിയ്ത. നേതാക്കൾക്കൊപ്പം പൊതുസമ്മതരായ സ്ഥാനാർത്ഥികളെകൂടി പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ കാര്യമായ നേട്ടം പൊതുതെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നും സർവേ വ്യക്തമാക്കുന്നു. ഗവർണറായ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലെക്കു തിരികെക്കൊണ്ടുവരണമെന്നും സർവേ വിലയിരുത്തുന്നു. കുമ്മനത്തിന് തിരുവനന്തപുരത്ത് ജയസാധ്യതയുണ്ട്. അപ്പോഴും ജയം ഉറപ്പില്ലെന്നാണ് സർവേ ഫലം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി. കേന്ദ്രനേതൃത്വം ഇതുവരെ മൂന്നു സർവേകളാണ് സംസ്ഥാനത്തു നടത്തിയത്. ഇതിലൊന്നും വിജയസാധ്യത തെളിയുന്നില്ല. കുമ്മനം എത്തിയാലും തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരാണ്. വലിയ തോതിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ തരൂരിന് കഴിയും. അതുകൊണ്ട് തന്നെ കുമ്മനത്തിന് സാധ്യതകൾ തുറക്കണമെങ്കിൽ വലിയ പ്രചരണം തന്നെ നടത്തേണ്ടിവരും. കാസർഗോ
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ലഭിക്കുന്ന ജനപിന്തുണ തെരഞ്ഞെടുപ്പ് വേളയിൽ വോട്ടായി മാറില്ലെന്ന് വ്യക്തമാക്കി ബിജെപി.സർവേ. പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് കേരളത്തിൽ ആഭ്യന്തര സർവ്വേ നടത്തിയ്ത. നേതാക്കൾക്കൊപ്പം പൊതുസമ്മതരായ സ്ഥാനാർത്ഥികളെകൂടി പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ കാര്യമായ നേട്ടം പൊതുതെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നും സർവേ വ്യക്തമാക്കുന്നു. ഗവർണറായ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലെക്കു തിരികെക്കൊണ്ടുവരണമെന്നും സർവേ വിലയിരുത്തുന്നു. കുമ്മനത്തിന് തിരുവനന്തപുരത്ത് ജയസാധ്യതയുണ്ട്. അപ്പോഴും ജയം ഉറപ്പില്ലെന്നാണ് സർവേ ഫലം.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി. കേന്ദ്രനേതൃത്വം ഇതുവരെ മൂന്നു സർവേകളാണ് സംസ്ഥാനത്തു നടത്തിയത്. ഇതിലൊന്നും വിജയസാധ്യത തെളിയുന്നില്ല. കുമ്മനം എത്തിയാലും തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരാണ്. വലിയ തോതിൽ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ തരൂരിന് കഴിയും. അതുകൊണ്ട് തന്നെ കുമ്മനത്തിന് സാധ്യതകൾ തുറക്കണമെങ്കിൽ വലിയ പ്രചരണം തന്നെ നടത്തേണ്ടിവരും. കാസർഗോഡും സാധ്യത വിരളമാണ്. ന്യൂനപക്ഷ വോട്ടുകൾ ഇവിടേയും നിർണ്ണായകമാണ്. തിരുവനന്തപുരത്തിന് പുറമേ ആറ്റിങ്ങലിലും തൃശൂരിലും പാലക്കാടും പത്തനംതിട്ടയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകും. ഇത് കൂടി പരിഗണിച്ചാണ് കെ സുരേന്ദ്രനെ തൃശൂരിൽ മത്സരിപ്പിക്കുന്നത്.
കഴിയുന്നത്ര ഇടത്ത് പൊതു സമ്മതരായ പ്രമുഖരെ മത്സരിപ്പിക്കാനാണ് സാധ്യത. സെൻകുമാർ, സുരേഷ് ഗോപി എന്നിവർ മത്സരിക്കാൻ സാധ്യത ഏറെയാണ്. ഇതിലൂടെ വോട്ട് ശതമാനം ഉയരുമെന്നാണ് ബിജെപിയുടെ സർവ്വേ പറയുന്നത്. ബിജെപി. പ്രവർത്തകർ, മറ്റു രാഷ്ട്രീയകക്ഷി അംഗങ്ങൾ, നിഷ്പക്ഷർ, സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങി ഏഴു വിഭാഗങ്ങളിൽനിന്നാണ് അഭിപ്രായ സാമ്പിളുകൾ ശേഖരിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ കുമ്മനത്തെ ശരണം പ്രാപിക്കണമെന്നാണ് സർവേയിലുണ്ടായ പൊതുവികാരം.
കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ യാതൊരു ശ്രമങ്ങളും സംസ്ഥാനഘടകം നടത്തുന്നില്ലെന്നു സർവേ വ്യക്തമാക്കുന്നു. ശബരിമലയുടെ പേരിലുള്ള അനുകൂല വികാരം വോട്ടാക്കി മാറ്റാൻ ഇപ്പോഴുള്ള നേതാക്കളെ സ്ഥാനാർത്ഥികളാക്കിയാൽ മാത്രം പോരാ. പൊതുസമ്മതർ പാർട്ടി സ്ഥാനാർത്ഥികളായാലേ ഗുണമുണ്ടാകൂ. നേതൃത്വത്തിന്റെ സഹിഷ്ണുതയില്ലാത്ത പ്രതികരണവും അസ്വസ്ഥതയുണ്ടാക്കുന്നതായാണ് സർവേ വ്യക്തമാക്കുന്നത്. എൻ.ഡി.എയിൽനിന്നു ഘടകകക്ഷികൾ പോകുന്നതു ബിജെപി. നേതൃത്വത്തിന്റെ വീഴ്ചകൊണ്ടാണെന്ന വിലയിരുത്തലും സർവേയിലുണ്ട്.
ഈ സർവ്വേയെ ഗൗരവത്തോടെയാണ് അമിത് ഷാ എടുത്തിട്ടുള്ളത്. രണ്ട് ദിവസത്തിന് ശേഷം കേരളത്തിലെത്തുന്ന അമിത് ഷാ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കും. പത്തനംതിട്ടയിൽ പ്രധാനമന്ത്രി മോദി എത്തുന്നതും കേരളത്തിലെ സ്ഥിതി അനുകൂലമാക്കാനാണ്.