- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ ജന്മദിനം സേവന പ്രവർത്തനങ്ങളാൽ ആഘോഷമാക്കി ബിജെപി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാമത് ജന്മദിനം ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലയിൽ വിപുലമായ സേവന പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. ജില്ലാ കേന്ദ്രത്തിൽ നടന്ന പരിപാടി ബിജെപി. സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലയിൽ 2500 ൽ അധികം കേന്ദ്രങ്ങളിൽ വിവിധ സേവാ പ്രവർത്തനങ്ങൾ നടന്നു. 700 വാർഡുകളിൽ 70 വൃക്ഷതൈകൾ നട്ടു കൊണ്ടും, 20 കേന്ദ്രങ്ങളിൽ 70 ആരോഗ്യപ്രവർത്തകരെ വീതം ആദരിച്ചും, 60 കേന്ദ്രങ്ങളിൽ 70 മുതിർന്ന പൗരന്മാരെ ആദരിച്ചും, 300 ൽ അധികം കേന്ദ്രങ്ങളിൽ സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തും ദിവ്യാഗർക്ക് കണ്ണടകളും കൃത്രിമ കാലുകളും വിതരണം ചെയ്തും, 1000 ൽ അധികം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും കുട്ടികൾക്ക് പഠനോപകാരങ്ങൾ വിതരണം ചെയ്തും, പായസം, പഴവർഗ്ഗങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങിയവ വിതരണം ചെയ്തും തുടങ്ങിയ സേവന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് എല്ലായിടത്തും പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ജന്മദിന ആഘോഷങ്ങൾക്ക് ദക്ഷിണ മേഖലാ പ്രസിഡണ്ട് കെ.സോമൻ, ദേശയ സമിതി അംഗം വെളിയാകുളം പരമേശ്വരൻ, ജില്ലാജനറൽ സെക്രട്ടറി മാരായ പി.കെ.വാസുദേവൻ, ഡി. അശ്വനി ദേവ്, സേവാ സപ്താഹം ജില്ലാ കൺവീനറം ജില്ലാ സെക്രട്ടറിയുമായ ടി.സജീവ് ലാൽ, ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, മറ്റു ഭാരവാഹികളായ എൽ.പി.ജയചന്ദ്രൻ, ശ്രീദേവി വിപിൻ, വിമൽ രവീന്ദ്രൻ,അഡ്വ.രൺജിത് ശ്രീനിവാസ്, ബി.കൃഷ്ണ കുമാർ,കൊട്ടാരം ഉണ്ണികൃഷ്ണൻ, ബിന്ദു വിനയൻ മോർച്ച അദ്ധ്യക്ഷന്മാരായ അനീഷ് തിരുവമ്പാടി, കെ. പ്രദീപ്, കല രമേശ്, ശ്രീജിത്ത് തുടങ്ങിയവർ നേതൃ ത്വം നൽകി.