കണ്ണൂർ: പ്രചാരണത്തിനിടെ ബിജെപി വനിതാ സ്ഥാനാർത്ഥി ഒളിച്ചോടിയെന്ന് റിപ്പോർട്ട്. കണ്ണൂർ ജില്ലയിലെ ബിജെപിയുടെ വാർഡ് സ്ഥാനാർത്ഥിയാണ് മറ്റൊരാളോടൊപ്പം മുങ്ങിയത്.

ഭർത്താവും രണ്ട് മക്കളുമുള്ള യുവതി ഭർത്താവുമായി വേർപിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസം. പിന്നാലെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായത്.

കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിനിടെയാണ് യുവതിയെ കാണാതാവുന്നത്. യുവതിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.